സ്ത്രീയാണെന്ന പരിഗണനയില്ലാതെയാണ് അയാള്‍ പെരുമാറിയത്! ഡ്രൈവറില്‍ നിന്നും മോശം അനുഭവത്തെ പറ്റി നടി റോഷ്‌ന
തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കുതര്‍ക്കം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന വിഷയത്തില്‍ രണ്ട് രീതിയിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അതേ സമയം ഇതേ ഡ്രൈവറില്‍ നിന്നും മോശമായ അനുഭവം ഉണ്ടായി എന്ന് ചൂണ്ടി കാണിച്ചുകൊണ്ട് എത്തുകയാണ് നടി റോഷ്‌ന ആന്‍ റോയി.
മാസങ്ങള്‍ക്ക് മുന്‍പ് സഹോദരനൊപ്പം യാത്ര ചെയ്യവേ അപകടകരമായ രീതിയില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ച് വരികയും തന്നോട് മോശമായ ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ നടി പറയുന്നത്. റോഷ്‌നയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

'ഇവിടെ രാഷ്ട്രീയം ചര്‍ച്ച ആക്കാനോ. അല്ലെങ്കില്‍ ഒരു ഭാഗം ന്യായീകരിക്കാനോ ഞാന്‍ നില്‍ക്കുന്നില്ല. പക്ഷേ. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ. അത് പോലെ ഒരു ഇതാണ് ഡ്രൈവര്‍ യദുവിന് കിട്ടിയിട്ടുള്ളത്. എന്റെ മുഖത്ത് നോക്കി താങ്കള്‍ പറഞ്ഞ മോശം വാക്കുകള്‍ക്ക്. ഒരു വണ്ടി ആള്‍ക്കാര്‍ ആണ് സാക്ഷി. കൂടെ സ്ഥലം എംവിഡിയും.
ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതര്‍ അറിയാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നതും. ഈ ഒരു വിഷയം ചര്‍ച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ എല്ലാവരും വീഡിയോയില്‍ കണ്ടിട്ടുമുണ്ടാകും.
എനിക്കും പറയാനുണ്ട് ചില കാര്യങ്ങള്‍.. മലപ്പുറത്തു നിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുകയായിരുന്ന ഞാനും എന്റെ സഹോദരനും. കുന്നംകുളം റൂട്ടില്‍ അറ്റകുറ്റപ്പണികളില്‍ ആയിരുന്നതിനു കൊണ്ട് ഒരു വണ്ടിക്ക് ജസ്റ്റ് പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ. സ്ലോ മൂവിങ് ആയിരുന്നു. ഇതേ കെഎസ്ആര്‍ടിസി ബസ് വളരേ വേഗത്തില്‍ പല വണ്ടികളെയും മറികടന്ന് എത്തുകയും എന്റെ വണ്ടിക്ക് പുറകില്‍ കിടന്ന് ഹോണ്‍ മുഴക്കിക്കൊണ്ടിരിക്കുകയും ചെയ്തു.
പോകാന്‍ സൈഡ് കൊടുക്കാന്‍ പോലും സൈഡ് ഉണ്ടായിരുന്നില്ല, എന്നിട്ടും ഇയാള്‍ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ വണ്ടി എടുത്തു മുന്നോട്ടു പോയി. ഞാന്‍ വണ്ടി നിര്‍ത്തി സൈഡ് ആക്കിയെങ്കിലും സ്ലോ മൂവിങ് ഏരിയ ആയതുകൊണ്ട് വീണ്ടും ഈ കെഎസ്ആര്‍ടിസി പുറകില്‍ തന്നെ എത്തി.
ഒരു രീതിയിലും സൈഡ് ഇല്ലാത്ത ഏരിയ, അപകട മേഖല, പതുക്കെ പോകുക എന്ന വാര്‍ണിങ് ബോര്‍ഡ് എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് കെഎസ്ആര്‍ടിസി ബസുകാര്‍, ഞാനും വാശി ആയി. അദ്ദേഹം എന്റെ പുറകില്‍ കിടന്നു ഹോണ്‍ മുഴക്കിയ പോലെ ഞാനും നല്ല രീതിയില്‍ ഹോണ്‍ അടിച്ചു.
വളരെ പെട്ടെന്ന് എനിക്ക് റിപ്ലേ കിട്ടി. അദ്ദേഹം നടുറോഡില്‍ വണ്ടി നിര്‍ത്തി അത്രയും യാത്രക്കാര്‍ ഉണ്ടായിരിക്കെ റോക്കി ഭായ് കളിക്കാന്‍ ഇറങ്ങി വന്നു. അയാള്‍ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും. ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകള്‍ എന്നോട് അയാള്‍ പറഞ്ഞു. ഷോ കാണിച്ച് അയാള്‍ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത്. ഞങ്ങള്‍ക്ക് ഇയാള്‍ സംസാരിച്ചതിന്റെ അമര്‍ഷം കുറച്ചൊന്നുമായിരുന്നില്ല.
കെഎസ്ആര്‍ടിസി കുറച്ച് കഴിഞ്ഞപ്പോള്‍ ആളുകളെ കയറ്റാന്‍ സൈഡ് ആക്കി. ഞങ്ങള്‍. മുന്നോട്ട് പോരുകയും ചെയ്തു. അപ്പോഴാണ് എംവിഡിയെ കണ്ടത്. ഞാന്‍ വണ്ടി സൈഡാക്കി കാര്യങ്ങള്‍ വിശദമായി അവരോട് പറഞ്ഞു. അകലെ നിന്ന് കെഎസ്ആര്‍ടിസി ബസ് വരുന്നുണ്ടായിരുന്നു. ഞാന്‍ പോലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവര്‍ വീണ്ടും വണ്ടി അവിടെ നിര്‍ത്തി.

അവിടെയും കുറേ നാടകം കളിച്ചു ഇയാള്‍. പോലീസുകാര്‍ സംസാരിച്ചു സോള്‍വ് ചെയ്തു വിട്ടെങ്കിലും ഇയാള്‍ ഹീറോ ആയിരുന്ന. ഞാന്‍ വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു. അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓര്‍ത്ത്. തിരുവനന്തപുരം വണ്ടി ആയത് കൊണ്ട് ഞാന്‍ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസ്സിനു പുറകില്‍ ഒരു നമ്പര്‍ ഉണ്ട് അവിടേക്ക് വിളിച്ചു പരാതി കൊടുക്കാന്‍ പറഞ്ഞു.
ഞാന്‍ ആ ബസ്സിന്റെ ഫോട്ടോ എടുത്ത് വെച്ചിരുന്നു. അത് വെച്ച് നമ്പര്‍ നോക്കിയപ്പോള്‍ അങ്ങനൊരു നമ്പര്‍ നിലവിലില്ല. ഇയാള്‍ക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത്, സഹായമായി. മോയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കില്‍ സാധാരണക്കാരിയായ എന്നോട് കാണിച്ചതില്‍ യാതൊരു അത്ഭുതവുമില്ല. സ്ഥിരം റോക്കി ഭായ് ആണ് പുള്ളി.
ഇങ്ങനെ കെഎസ്ആര്‍ടിസി ഡൈവര്‍ ആയത് കൊണ്ട് യദുവിന് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ്. ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതര്‍ തക്കതായ ശിക്ഷ നല്‍കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് നടന്നത് കൊണ്ട് അദ്ദേഹം മറന്നു പോയിട്ടുണ്ടാകും.
ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി കൂടി ആണ് ഞാന്‍ ഇവിടെ പോസ്റ്റ് ഇടുന്നത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്തത്. ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു. വെറുതെ ആരും കെഎസ്ആര്‍ടിസി ബസിന്റെ ഫോട്ടോ എടുത്തു വെക്കില്ലല്ലോ..' എന്നും റോഷ്‌നി പറയുന്നു.


Click it and Unblock the Notifications