പ്രാപ്തിയുള്ളവളായി വളരാൻ സാധിച്ചത് അപ്പൻ പോയതുകൊണ്ട്-റോഷ്ന ആൻ റോയി

ഒരു അഡാറ് ലവ് എന്ന ഒമർലുലു സിനിമയിലൂടെ അഭിനയം ആരംഭിച്ച നടിയാണ് റോഷ്ന ആൻ റോയി. ബയോളജി പഠിപ്പിക്കുന്ന സ്നേഹ മിസ് എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ റോഷ്ന അവതരിപ്പിച്ചത്. ഒട്ടനവധി പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടായിരുന്നു അഡാറ് ലവ് ഒമർലുലു സംവിധാനം ചെയ്തത്. നായിക പ്രിയ പ്രകാശ് വാര്യർ അടക്കം പുതുമുഖമായിരുന്നു. ഓഡീഷനെത്തിയ ആയിരക്കണക്കിന് ആളുകളിൽ നിന്നാണ് പ്രിയ പ്രകാശ് വാര്യർ, റോഷൻ ബഷീർ, നൂറിൻ ഷരീഫ് തുടങ്ങിയ അഭിനേതാക്കളെ അഡാറ് ലവ്വിന് വേണ്ടി സംവിധായകൻ കണ്ടെത്തിയത്.

ചിത്രം റിലീസാകുന്നതിന് മുമ്പ് തന്നെ ആ​ഗോളശ്ര​ദ്ധ നേടിയിരുന്നു. പ്രത്യേകിച്ച് സിനിമയിലെ ​ഗാനങ്ങളും പ്രിയ വാര്യരുടെ കണ്ണിറുക്കൽ രം​ഗവും. ചിത്രം റിലീസിന് മുമ്പ് ജനശ്രദ്ധ പിടിച്ച് പറ്റിയതിനാൽ റിലീസിന് ശേഷം റോഷ്ന ആൻ റോയ് അടക്കമുള്ള അഡാറ് ലവ് അഭിനേതാക്കളും സിനിമാപ്രേമികൾക്ക് സുപരിചിതരായി.

അഭിനയവും ഒപ്പം ഫാഷൻ ഡിസൈനിങും

അഡാറ് ലവ്വിലെ അധ്യാപികയുടെ വേഷം ഹിറ്റായ ശേഷം പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുല്ല്, ധമാക്ക എന്നീ സിനിമകളുടെയും ഭാ​ഗമായിരുന്നു റോഷ്ന. നടി എന്നതിന് പുറമെ ഒരു ഫാഷൻ ഡിസൈനറും മേക്കപ്പ് ആർട്ടിസ്റ്റും സ്റ്റൈലിസ്റ്റുമാണ് റോഷ്ന. നവമാധ്യങ്ങളിലൂടെ ബിസിനസ് വിശേഷങ്ങളും കുടുംബവിശേഷങ്ങളും റോഷ്ന ആൻ റോയി പങ്കുവെക്കാറുണ്ട്.

അമ്മയുടെ മകളാണ് ഞാൻ

അച്ഛന്റെ ഓർമദിനത്തിൽ റോഷ്ന പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. അച്ഛന്റെ മരണശേഷം കടന്നുപോകേണ്ടി വന്ന സന്ദർഭങ്ങൾ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നാണ് റോഷ്ന പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് താരം കുറിപ്പ് പങ്കുവെച്ചത്. അപ്പന്റെ അസാന്നിധ്യത്തിൽ രണ്ട് മക്കളെ വളർത്തി വലുതാക്കാൻ അമ്മ അതിജീവിക്കേണ്ട സാഹചര്യങ്ങളെ കുറിച്ചുമെല്ലാം റോഷ്ന കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. അപ്പന്റെ മരണശേഷം പരിതാപ വാക്കുകളല്ലാതെ മറ്റൊരു സഹയാവും ആരും ചെയ്തില്ലെന്നും അമ്മയുടെ പ്രയത്നമാണ് തന്റെയും അനിയന്റെയും ജീവിത്തതിന് പിന്നിലെന്നും റോഷ്ന പറയുന്നു.

അമ്മയോട് ഒരുപാട് നന്ദി

റോഷ്ന എഴുതിയ കുറിപ്പ് ഇങ്ങനെയാണ്. 'അപ്പന്റെ ഓർമ ദിവസം... എല്ലാ വർഷവും ഈ ദിവസം അപ്പന് വേണ്ടി കുർബാനയും പ്രാർത്ഥനയും സ്വർഗത്തിൽ അപ്പച്ചി (അങ്ങനെയാണ് ഞാൻ വിളിക്കാറ്...) സന്തോഷിക്കുന്നുണ്ടാകും. അപ്പനെ കുറിച്ച് ഓർക്കാനൊരവസരം അമ്മ തന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഈ ഒരു പോസ്റ്റ്. അപ്പന് അമ്മയെ കുറിച്ചോ എന്നെ കുറിച്ചോ യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു. അതോണ്ട് തന്നെ പുള്ളി നൈസ് ആയിട്ട് വിട്ടു. അപ്പൻ എനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. അമ്മയ്ക്ക് പിന്നെ കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. അപ്പനെപ്പറ്റി എല്ലാരും പറയുന്നത്.. ഒരുപാട് സ്നേഹമുള്ള മോനാണ്... എപ്പോഴും വിളിച്ചാലും എല്ലാത്തിനും ഒപ്പമുണ്ടാകും എന്നൊക്കെയാണ്... പക്ഷേ... സ്നേഹമിട്ട് പുഴുങ്ങിയാൽ ചോറാകില്ലല്ലോ. നല്ല റേഷനരിയുടെ രുചി അറിഞ്ഞ് വളർന്ന് വന്നയാളാണ് ഞാൻ. എനിക്കത് പറയാൻ സന്തോഷമേ ഉള്ളൂ. എന്തായാലും അമ്മയ്ക്ക് മരണ അടക്കും കഴിഞ്ഞ് വീട്ടിൽ വന്നത് മുതൽ കോളായിരുന്നു. എന്തായാലും അതായിരിക്കണം വിധി... അമ്മ അതൊരു സ്പോർട്സ് സ്പിരിറ്റിൽ എടുത്തത് കൊണ്ട് കൊഴപ്പല്യ... അന്നുതൊട്ട് തുടങ്ങിയ വേവലാതിയാണ്. ഇപ്പോൾ കുറച്ച് മാറിയത് എന്നെ മറ്റൊരാൾക്ക്‌ ഏൽപ്പിച്ച് കൊടുത്തപ്പോളാണ്. എന്നാലും എന്തേലും കുരുത്തക്കേടും പറഞ്ഞ് ഞാൻ വിളിക്കും. അതിനും സമാധാനം ഉണ്ടാക്കണത് അമ്മയാണ്. അമ്മയോട് എനിക്ക് ഒരായിരം നന്ദിയുണ്ട്. എന്നെ ഇത്രയും സ്ട്രോങ്ങായ പെൺകുട്ടിയാക്കിയതിന്. എല്ലാത്തിനും കഴിവുള്ളവളാക്കി വളരാൻ എനിക്ക് പറ്റിയത് അപ്പൻ പോയതുകൊണ്ട് തന്നെയാണ്. അതോണ്ട് അപ്പച്ചിക്കും ഒരായിരം നന്ദി... ' റോഷ്ന കുറിച്ചു.

Recommended Video

നടി റോഷ്‌നയുടെയും കിച്ചുവിന്റെയും തകർപ്പൻ വിഹാഹ വീഡിയോ
റോഷ്ന-കിച്ചു ടെല്ലസ്

മാസങ്ങൾക്ക് മുമ്പാണ് റോഷ്ന വിവാഹിതയായത്. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. നീണ്ടുനിന്ന സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാ​ഹിതരായത്. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രത്തെയാണ് കിച്ചു അങ്കമാലി ഡയറീസിൽ അവതരിപ്പിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X