അവനൊരു ആണാണെന്നാണ് പലയിടത്തും വരുന്ന കമന്റ്! ഞാന്‍ ചങ്കുറ്റമുള്ള പെണ്ണാണെന്ന് നടി റോഷ്‌ന ആന്‍ റോയ്
വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാള സിനിമയില്‍ ശ്രദ്ധേയായി മാറാന്‍ നടി റോഷ്‌ന ആന്‍ റോയിക്ക് സാധിച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ പറ്റി പറഞ്ഞെത്തിയ റോഷ്‌നയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടതായി വന്നത്.
ഇതിനിടെ റോഷ്‌നയുടെ പരാതിയില്‍ വ്‌ളോഗര്‍ സൂരജ് പാലക്കാരനെ അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. തന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുകയും മാനസിക സമാധാനം പോലും നഷ്ടപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ചൂണ്ടി കാണിച്ചാണ് സൂരജ് പാലക്കാരനെതിരെ നടി കേസ് കൊടുത്തത്.

നടിയുടെ പരാതിയില്‍ സൂരജിനെ അറസ്റ്റ് ചെയ്‌തെങ്കിലും വളരെ പെട്ടെന്ന് അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങി. ഇതിന് പിന്നാലെ തനിക്ക് കേള്‍ക്കേണ്ടി വന്ന കമന്റുകള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് റോഷ്‌നയിപ്പോള്‍. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താന്‍ ചങ്കൂറ്റമുള്ള പെണ്ണാണെന്ന് പറഞ്ഞിരിക്കുന്നത്. നടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
'പലയിടത്തും കണ്ട ഒരു കമന്റ് 'അവന്‍ ഒരു ആണാണ് ' എന്നുള്ളതാണ്. അവനൊരു ആണാണെങ്കില്‍ ഞാന്‍ എന്ത് വേണം? തിരിച്ചു പറയാന്‍ 'ഞാന്‍ ചങ്കൂറ്റമുള്ള പെണ്ണാണ്' ഒറ്റയ്ക്ക് പൊരുതാനും ചെറുത്തു നില്‍ക്കാനും ജീവിതം പഠിപ്പിച്ച പാഠങ്ങളിലൂടെ കേറി വന്നവള്‍.
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളെ കേറി മേയല്ലേ. നല്ല ഒന്നാന്തരം പൂമാല ഇട്ടു വെച്ചിട്ടുണ്ട് കൊറച്ചു പേര്‍ക്ക് തരാന്‍. ഞാന്‍ ഈ ജാമ്യം സ്റ്റേഷനില്‍ തന്നെ ലഭിക്കുമെന്നാണ് കരുതിയത്. എന്നാല്‍ റിമാന്‍ഡ് ചെയ്യപ്പെട്ടു. ജാമ്യമില്ലാത്ത വകുപ്പ് ആയത് കൊണ്ട് തന്നെ ജാമ്യം കിട്ടുകയില്ലെന്ന് പലരും പറയുന്ന കേട്ടു!
അയാളുടെ ഉയര്‍ന്ന ബിപി എനിക്ക് തന്ന പ്രഷറിനു പരിഹാരമായില്ലെങ്കിലും, ഇത്രയും സമയമെങ്കിലും കസ്റ്റഡിയില്‍ ഇരുന്നല്ലോ. ഈ അറസ്റ്റ് എന്റെ വിജയം തന്നെയാണ്. ഞാന്‍ എന്നില്‍ തന്നെ അഭിമാനിക്കുന്നു. സൂരജ് ചേട്ടന് അസുഖമൊക്കെ മാറാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം കേട്ടോ.

ഈ കഥയോ കഥാപാത്രങ്ങളോ അവസാനിക്കുന്നില്ല. പരിഹാരം കാണും വരെ പോരാടും. ചേട്ടന് ബിപി കൂടിയത് കൊണ്ട് റെസ്റ്റ് കൊടുക്കുന്നു. തിരികെ വരാം. അതുവരെ എല്ലാവരോടും വിട പറയുന്നു... എന്നും പറഞ്ഞാണ് റോഷ്‌ന എഴുത്ത് അവസാനിപ്പിക്കുന്നത്.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മില്‍ പ്രശ്‌നമുണ്ടായതിന് പിന്നാലെയാണ് നടി റോഷ്‌ന രംഗത്ത് വരുന്നത്. യദു എന്ന ഡ്രൈവറില്‍ നിന്നും തനിക്കും മുന്‍പ് ദുരനുഭവും ഉണ്ടായിട്ടുണ്ടെന്നും അന്ന് പരാതി കൊടുത്തിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നുമായിരുന്നു റോഷ്‌ന പറഞ്ഞത്.
യദുവിനെതിരെ റോഷ്‌ന പറഞ്ഞ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയപരമായിട്ടും വളച്ചൊടിക്കപ്പെട്ടു. ഈ വിഷയത്തില്‍ നടിയെ മോശക്കാരിയാക്കി ചിത്രീകരിച്ച് കൊണ്ടാണ് സൂരജ് പാലക്കാരന്‍ സംസാരിച്ചത്. ഇതിനെ തുടര്‍ന്നായിരുന്നു പരാതിയുമായി നടി എത്തിയതും.


Click it and Unblock the Notifications











