രാത്രി നിര്‍മാതാവിനൊപ്പം ഔട്ടിങ് ; അമല പോളിന്റെ വിവാഹ മോചനത്തിന് ഇതും ഒരു കാരണം?

By Rohini

അമല പോളിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് വളരെ ഗുരുതരമായ വാര്‍ത്തകളാണ് തമിഴകത്ത് നിന്നും വന്നുകൊണ്ടിരിയ്ക്കുന്നത്. അമല പോളിന്റെ വിവാഹ മോചനത്തിന് കരണം നടിയുടെ അമ്മ ആന്‍സി പോളാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു.

വിവാഹ മോചനത്തിന് പുതിയ കാരണങ്ങളാണ് ഇപ്പോള്‍ തമിഴകത്തു നിന്നും കേള്‍ക്കുന്നത്. ഒരു യുവ നിര്‍മാതാവിനൊപ്പം നടി രാത്രികാലങ്ങളില്‍ ഔട്ടിങിന് പോകാറുണ്ടത്രെ. ഇതാണ് വിവാഹ മോചനത്തിലേക്ക് വിജയ് യെ നയിച്ചതത്രെ

വിശ്വാസം നഷ്ടപ്പെട്ടത്

വിശ്വസം നഷ്ടപ്പെട്ടു എന്ന് വിജയ് പറയാന്‍ കാരണം ഇതോ

അമല സിനിമയില്‍ സജീവമായതല്ല, പരസ്പര വിശ്വാസം നഷ്ടപ്പെട്ടതാണ് തങ്ങളുടെ വിവാഹ മോചനത്തിന് കാരണം എന്ന് വിജയ് പറഞ്ഞിരുന്നു. അതും ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയും ചേര്‍ത്ത് വച്ച് വായിക്കുമ്പോള്‍ സംഗതി സത്യമാണെന്ന് പറയാനേ സാധിക്കുന്നുള്ളൂ

മറ്റ് സൗഹൃദങ്ങള്‍

ചില യുവനടന്മാരുമായുള്ള ബന്ധം

അമല പോളിന് തമിഴകത്തെ ചില യുവ നടന്മാരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു എന്നും, അത് വിജയ് യുടെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല എന്നും കേള്‍ക്കുന്നു. വിവാഹ മോചനത്തിന് ഇതും കാരണമാണെന്നാണ് പറയുന്നത്

അളകപ്പന്‍ പറയുന്നു

അമല വിജയ് യുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല

വിജയ് കുടുംബത്തിലെ മൂത്ത ആളാണെന്ന പരിഗണന അമല മകന് കൊടുത്തിരുന്നില്ല എന്ന് വിജയ് യുടെ അച്ഛന്‍ അളകപ്പന്‍ പറയുന്നു. കുടുംബ ജീവിതത്തില്‍ അമല പോളാണത്രെ തീരുമാനങ്ങളെല്ലാം എടുക്കുന്നത്

വിജയ്ക്ക് ആവശ്യം

വാക്ക് തര്‍ക്കം തുടങ്ങിയത്

കുടുംബത്തിന്റെയും തന്റെയും കാര്യങ്ങളൊക്കെ നോക്കി, തനിയ്‌ക്കൊപ്പം ഒരുപാട് സമയം ചെലവഴിക്കുന്ന ഭാര്യയെ ആയിരുന്നു വിജയ് ആഗ്രഹിച്ചതത്രെ. ഇക്കാര്യത്തെ കുറിച്ച് വിജയ് അമലയോട് സംസാരിച്ചപ്പോള്‍, അമല തനിക്ക് ചെയ്തു തീര്‍ക്കാനുള്ള സിനിമകളുടെ കണക്കെടുക്കുകയായിരുന്നുവത്രെ.

സംസ്‌കാരം ചേരുന്നില്ല

അമലയുടെ സംസ്‌കാരവും സംസാരവും

അമലയുടെ സംസാരം മാത്രമല്ല, സംസ്‌കാരവും വിജയ് യുടെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടാതെയായി. വസ്ത്രധാരണയിലൊക്കെ ഒരുപാട് മാറ്റങ്ങള്‍ വന്നതും, ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതും വിജയ് യുടെ വീട്ടുകാര്‍ എതിര്‍ത്തു

അമ്മയുടെ റോള്‍

അമ്മ, ആന്‍സി പോളിന്റെ ഇടപെടല്‍

ഇതിനൊക്കെ പുറമെ അമല പോളിന്റെ അമ്മയുടെ ഇടപെടല്‍ കൂടെ ആയപ്പോള്‍ വിവാഹ മോചനം പൂര്‍ണമായി എന്നാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്തകള്‍. വിവാഹ മോചനത്തിന് അമലയുടെ അമ്മ ആന്‍സി പോള്‍ സമ്മര്‍ദ്ദം ചെലുത്തിയത്രെ.

ഇനിയെന്ത്?

വിവാഹ മോചനം നടക്കുന്നു, ഇനിയെന്ത്?

വിവാഹ മോചനം നിയപരമായി നടന്നുകൊണ്ടിരിയ്ക്കുകയാണ്. സിനിമാ തിരക്കുകളുമായി അമല പോള്‍ മുന്നോട്ട് പോകുന്നു. സുദീപിന്റെ നായികയായി കന്നട ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് താരം. ആദ്യ കന്നട ചിത്രമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X