ടാറ്റൂ കുത്തിയ സന്തോഷം പങ്കുവെച്ച് സാധിക, വീഡിയോ പങ്കുവെച്ച് താരം
ഹ്രസ്വചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സാധിക. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. മുന്‍പ് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ചതിന് വിമര്‍ശിച്ചവരോട് വായടപ്പിക്കുന്ന മറുപടിയാണ് സാധിക നല്‍കിയത്. അഭിനയത്തിന് പുറമെ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. അതേസമയം സാധികയുടെതായി വന്ന പുതിയൊരു വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇത്തവണ വനിതാ ദിനത്തില്‍ ടാറ്റൂ ചെയ്തതിന്‌റെ സന്തോഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്. സ്വന്തം സന്തോഷത്തിനും പ്രചോദനത്തിനുമാണ് ടാറ്റു ചെയ്തതെന്ന് സാധിക പറയുന്നു. ശരീരത്തില്‍ മൂന്നാമത്തെയും നാലാമത്തെയും ടാറ്റു ചെയ്താണ് നടി എത്തിയിരിക്കുന്നത്. "ഈ വനിതാ ദിനത്തില്‍ എന്‌റെ സന്തോഷത്തിനും പ്രചോദനത്തിനുമായി എനിക്കായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. അതിനാല്‍ എന്റെ അടുത്ത ടാറ്റൂ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അതെ ഇത് എന്നെ കുറിച്ചാണ്. എന്റെ സ്വയം ആവിഷ്‌കാരം, വീഡിയോ പങ്കുവെച്ച് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സാധിക കുറിച്ചു.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
അതേസമയം സുര്യരാശി പ്രകാരം കീരിടമണിഞ്ഞ ഏരീസ് രാജ്ഞിയെയാണ് സാധിക നെഞ്ചില്‍ പച്ചകുത്തിയത്. ഇത് എന്റെ വ്യക്തിത്വത്തെയും സ്വഭാവത്തെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് സാധിക പറയുന്നു. അതേസമയം ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സാധിക. തുടര്‍ന്ന് നിരവധി സിനിമകളില്‍ പ്രാധാന്യമുളള റോളുകളില്‍ നടി അഭിനയിച്ചിരുന്നു. പൊറിഞ്ചു മറിയം ജോസ്, ബ്രേക്കിംഗ് ന്യൂസ്, എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.


Click it and Unblock the Notifications