ഈ കുട്ടി ആരാണെന്ന് അറിയാമോ! പ്രേക്ഷകരുടെ പ്രിയ താരത്തിന്റെ ബാല്യകല ചിത്രം വൈറലാകുന്നു

കടൽ തീരത്ത് അമ്മയ്ക്കൊപ്പം ഫേട്ടോ പോസ് ചെയ്യുന്ന ഒരു കുഞ്ഞ് പെൺകുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിലേയും സിനിമ കോളങ്ങളിലേയും പ്രധാന ചർച്ച വിഷയം. ഈ കുഞ്ഞിന്റെ പിന്നാലെയാണ് പ്രേക്ഷകർ തെന്നിന്ത്യൻ സിനിമ പ്രേമികളിടെ പ്രിയനായിക മലയാളികളുടെ സ്വന്തം മലർ മിസ്സിന്റെ ബാല്യകാലചിത്രമാണിത്. സായ് പല്ലവിയുടെ ബാല്യകാല ചിത്രം കണ്ട് വണ്ടറടിച്ചു നിൽക്കുകയാണ് പ്രേക്ഷകർ.

 sai pallavi

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു അമ്മ എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരം തന്നെയാണ് തന്ഡ‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. സെന്താമരൈ കണ്ണന്റേയും രാധയുടേയും മൂത്തമകളാണ് സായ് പല്ലവി. താരത്തിന് പൂജ എന്നൊരു സഹോദരിയുണ്ട്. പൂജയും അഭിനയരംഗത്ത് സജീവമാണ്.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു. പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് കൈനിറയെ ആരാധകരെയായിരുന്നു സായ് സ്വന്തമാക്കിയത്. തമിഴിലേയും തെലുങ്കിലും ആരാധകർക്ക് ഒരു ക്ഷാമവുമില്ല. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും തിളങ്ങി നിൽക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

View this post on Instagram

I love you ma ♥️

A post shared by Sai Pallavi (@saipallavi.senthamarai) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X