»   » സായി പല്ലവിയുടെ നൈറ്റ് പാര്‍ട്ടി വീഡിയോ വൈറലാകുന്നു, കൂടെ ഉള്ളത് ആരാ ??

സായി പല്ലവിയുടെ നൈറ്റ് പാര്‍ട്ടി വീഡിയോ വൈറലാകുന്നു, കൂടെ ഉള്ളത് ആരാ ??

By: Rohini
Subscribe to Filmibeat Malayalam

പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളികല്‍ക്ക് പ്രിയങ്കരിയായ നടിയാണ് സായി പല്ലവി. ഇപ്പോള്‍ തെലുങ്കില്‍ അഭിനയിച്ച ഫിദ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന്റ ആഘോഷത്തിലാണ് താരം. നാല്‍പത് കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടിയ ചിത്രം തെലുങ്കിലെ ഇത്തവണത്തെ ബ്ലോക്ബസ്റ്റര്‍ ഹിറ്റാണ്.

മറ്റ് നടിമാരുടെ ഉറക്കം കളഞ്ഞ് സായി പല്ലവി, പ്രതിഫലം കുത്തനെ ഉയര്‍ത്തി, ഇപ്പോള്‍ എത്ര?

തെലുങ്കിലും ഹിറ്റായതോടെ സായി പല്ലവിയ്ക്ക് പിന്നില്‍ നിന്ന് ആരാധകരും ഗോസിപ്പുകാരും മാറുന്നില്ല. ഇപ്പോഴിതാ സായി പല്ലവിയുടെ നൈറ്റ് പാര്‍ട്ടിയുടെ വീഡിയോ വൈറലാകുന്നു. സഹോദരി പൂജയ്‌ക്കൊപ്പമാണ് സായി പല്ലവി നൈറ്റ് പാര്‍ട്ടി ആഘോഷിയ്ക്കുന്നത്.

പ്രേമത്തില്‍ തുടക്കം

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായി പല്ലവിയുടെ അരങ്ങേറ്റം. മലര്‍ എന്ന കഥാപാത്രത്തിലൂടെ സായി കേരളത്തിന് പുറത്തും ആരാധകരെ നേടി. ഒരു മലര്‍ വസന്തം തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്തുണ്ടായി.

കലിയില്‍

എംബിബിഎസ് പഠിക്കുകയായിരുന്നത് കൊണ്ട് സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സായി വളരെ സെലക്ടീവാണ്. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്ന ചിത്രത്തില്‍ എത്തിയത്. അതും വിജയിച്ചു.

ഫിദയില്‍

ഡോക്ടറേറ്റ് നേടിക്കഴിഞ്ഞ ശേഷം നേരെ തെലുങ്ക് സിനിമാ ലോകത്തേക്ക് പോയി. വരുണ്‍ തേജയ്‌ക്കൊപ്പം അഭിനയിച്ച ഫിദയാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത സായി പല്ലവി ചിത്രം. ഇതോടെ ഇപ്പോള്‍ തെലുങ്കിലെ മുന്‍നിര നായികയായി മാറിയിരിയ്ക്കുകയാണ് സായി.

മൂന്ന് ചിത്രം.. പക്ഷെ

മൂന്നേ മൂന്ന് ചിത്രങ്ങള്‍ മാത്രമേ ഇതുവരെ സായി പല്ലവിയുടേതായി റിലീസ് ചെയ്തിട്ടുള്ളൂ. പക്ഷെ രണ്ട് വര്‍ഷത്തെ അഭിനയ ജീവിതത്തിലൂടെ സായി നേടിയ ആരാധകരുടെ വലുപ്പവും പ്രശസ്തിയും അതുക്കും മേലെയാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ പോലും മറ്റ് നായികമാരെ പിന്നിലാക്കി മുന്നേറുകയാണ് സായി.

പുതിയ ചിത്രം

തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും ഇപ്പോള്‍ സായി പല്ലവിയ്ക്ക് ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. നാനിയ്‌ക്കൊപ്പമുള്ള എംസിഎ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു, ഡിസംബര്‍ മാസത്തോടെ സിനിമ റിലീസ് ചെയ്യും. തമിഴിലും പല പ്രൊജക്ടുകളും പറഞ്ഞു കേള്‍ക്കുന്നു.

ഇതാണ് വീഡിയോ

ഇപ്പോള്‍ വൈറലാകുന്ന സായി പല്ലവിയുടെ നൈറ്റ് പാര്‍ട്ടി വീഡിയോ കാണാം. ഫിലിമി ഫോക്കസ് - തമിഴ് എന്ന യൂട്യൂബ് വെബ്‌സൈറ്റിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കണ്ടു നോക്കൂ..

English summary
Actress Sai Pallavi Enjoying Late Night Party With Her Sister Pooja
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam