»   » ഡോ. സായി പല്ലവി സെന്താമരൈ, മലര്‍ മിസ് ഡോക്ടറായി

ഡോ. സായി പല്ലവി സെന്താമരൈ, മലര്‍ മിസ് ഡോക്ടറായി

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളിടെ ഹൃദയം കവര്‍ന്ന സായി പല്ലവി ഡോക്ടാറായി. ജോര്‍ജിയയില്‍ എംബിബിഎസിന് പഠിക്കുമ്പോഴാണ് പ്രേമം എന്ന ചിത്രത്തിലൂടെ സായി പല്ലവി സിനിമയില്‍ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ സായി പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇപ്പോഴിതാ താരം തന്റെ ബിരുദം പൂര്‍ത്തിയായതായി ആരാധകരെ അറിയിച്ചിരിക്കുന്നു.

താരം ട്വിറ്ററിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ബിരുദം പൂര്‍ത്തിയാക്കിയെന്നും ഇനി ഡോക്ടര്‍ ജീവിതമാണെന്നും സായി പല്ലവി പറഞ്ഞു. ബിരുദദാന ചടങ്ങിന് ശേഷം കൂട്ടുകാര്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോയും സായി പല്ലവി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോ കാണൂ..

പ്രൊഫഷന്‍ എന്ന നിലയിലല്ല താന്‍ എംബിബിഎസ് പഠിച്ചതെന്ന് സായി പല്ലവി നേരത്തെ പറഞ്ഞിട്ടുണ്ട്. ആളുകളെ സഹായിക്കാന്‍ കഴിയുന്ന ജോലി വേണമായിരുന്നു. അതുക്കൊണ്ട് തന്നെയാണ് എംബിബിസ് തിരഞ്ഞെടുത്തത്. മറ്റേത് പ്രൊഫഷന്‍ ആയിരുന്നെങ്കിലും എനിക്ക് കിട്ടുന്ന വരുമാനത്തിന്റെ പകുതി സാമൂഹിക സേവനത്തിന് ചെലവഴിക്കുമായിരുന്നു. സായി പല്ലവി.

സമീര്‍ താഹീര്‍ സംവിധാനം ചെയ്ത കലി എന്ന ചിത്രത്തിലാണ് സായി പല്ലവി ഒടുവില്‍ അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ നായിക വേഷം. തമിഴില്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ് കേള്‍ക്കുന്നത്.

English summary
Actress Sai Pallavi twitter post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam