ലൈംഗിക അതിക്രമത്തിന് താനും ഇരയായിട്ടുണ്ടെന്ന് സജിത മഠത്തില്‍! എല്ലാവരും തുറന്ന് പറയണമെന്ന് നടി!!

ലൈംഗിക അതിക്രമത്തിന് ഇരയാവുന്ന സ്ത്രീകളുടെ വാര്‍ത്തകള്‍ ദിനം പ്രതി വന്ന് കൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ മാത്രമല്ല പ്രശസ്തിയിലുള്ള നടിമാരും അതിന് ഇരയാവുന്നുണ്ടെന്ന് തെളിയിച്ച് കൊണ്ടാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വാര്‍ത്ത പുറത്ത് വന്നത്. ഇപ്പോള്‍ നടി സജിത മഠത്തിലും താന്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. 'മി ട്യൂ' എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സജിത വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്.

sajitha-madathil

റിമ കല്ലിങ്കലായിരുന്നു ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നത്. ആരെങ്കിലും ലൈംഗികമായി ആക്രമിക്കപ്പെടുകയോ, അല്ലെങ്കില്‍ അധിക്ഷേപിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മി ടു എന്ന് സ്റ്റാറ്റസ് ഇട്ടാല്‍ പ്രശ്‌നത്തിന്റെ ആഴം ആളുകള്‍ മനസിലാക്കും എന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. അതിനിടെ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിലൂടെയാണ് സജിത താന്‍ നേരിട്ട അനുഭവങ്ങള്‍ പറഞ്ഞിരിക്കുന്നത്.

കൗമാര കാലത്ത് പരിചയമുള്ളതും അല്ലാത്തവരില്‍ നിന്നും ലൈംഗിക പീഡനത്തിന് ഞാന്‍ ഇരയായിട്ടുണ്ടെന്നാണ് സജിത പറയുന്നത്. ഉയര്‍ന്ന നിലയില്‍ ജീവിക്കുന്നവരും പണക്കാരും ബന്ധുക്കളുമടക്കം ഒരുപാട് പുരുഷന്മാര്‍ ആ പട്ടികയിലുണ്ട്. ലൈംഗിക അതിക്രമം അപകടമല്ലെന്നും അത് ബോധ പൂര്‍വ്വം സംഭവിക്കാമെന്ന കാര്യമാണെന്നും സജിത പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X