അവരെന്നെ വഞ്ചിക്കുകയാണ് ചെയ്തത്! രാജറാണി സിനിമയില്‍ അഭിനയിച്ചതൊന്നും കാണിച്ചില്ലെന്ന് സാക്ഷി അഗര്‍വാള്‍

തമിഴിലും കന്നഡത്തിലുമടക്കം തിളങ്ങി നില്‍ക്കുന്ന നടിയും മോഡലുമാണ് സാക്ഷി അഗര്‍വാള്‍. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടി 2013 മുതലാണ് അഭിനയിച്ച് തുടങ്ങുന്നത്. സൂപ്പര്‍ഹിറ്റായ രാജറാണിയായിരുന്നു സാക്ഷിയുടെ ആദ്യ സിനിമ. എന്നാല്‍ ഈ സിനിമയുടെ പേരില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ച് എത്തിയിരിക്കുകയാണ്

സംവിധായകന്‍ ആറ്റ്‌ലി തന്നെ വഞ്ചിച്ചുവെന്നാണ് സാക്ഷിയിപ്പോള്‍ പറയുന്നത്. രാജറാണിയിലേക്ക് നല്ലൊരു അവസരം തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഒന്നുമില്ലാത്ത കഥാപാത്രമായിരുന്നു നല്‍കിയത്. പുതുമുഖങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി ഇതാണെന്നും സിനിമാക്കാരും അഭിനേതാക്കളും തമ്മിലുള്ള സുതാര്യതയെ പറ്റിയുമാണ് ഒരു അഭിമുഖത്തില്‍ സാക്ഷി സംസാരിച്ചത്.

sakshi

താന്‍ അഭിനയിച്ച ആദ്യ സിനിമയുടെ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു സാക്ഷി അഗര്‍വാള്‍. 2013 ല്‍ പുറത്തിറങ്ങിയ രാജ റാണി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ആദ്യം, എന്നെ തിരഞ്ഞെടുത്ത കാസ്റ്റിംഗ് ഏജന്‍സി പറഞ്ഞത് ഈ സിനിമയിലെ രണ്ടാമത്തെ നായിക ഞാനാണെന്നും എനിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ ആര്യ ആണെന്നുമായിരുന്നു.

അങ്ങനെയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നത്. മാത്രമല്ല ചില ഷോപ്പിംഗ് മാളിനുള്ളില്‍ നിന്നുള്ള സീനുകളില്‍ ഞാന്‍ അഭിനയിക്കുകയും അത് ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെ ആ സിനിമയുടെ ഷൂട്ടിംഗില്‍ ഞാന്‍ പങ്കെടുത്തിരുന്നു. പിന്നെ രണ്ടു ദിവസം കഴിഞ്ഞിട്ടും ഷൂട്ടിങ്ങിന് വിളിച്ചില്ല. അങ്ങനൊരു ഘട്ടത്തില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ആ സിനിമ പുറത്തിറങ്ങുകയും ചെയ്തു

ഞാനും ആ സിനിമ കാണാന്‍ പോയെങ്കിലും ഞെട്ടിപ്പോയി. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഞാന്‍ അഭിനയിച്ച എന്റെ എല്ലാ സീനുകളും വെട്ടിമാറ്റി. അന്ന് എനിക്ക് പ്രൊഡക്ഷന്‍ കമ്പനികളെ കുറിച്ച് അധികം അറിയില്ലായിരുന്നു. മാത്രമല്ല ആ സിനിമയുടെ സംവിധായകനായ ആറ്റ്ലി സാറിന്റെ അടുത്ത് പോയി എന്റെ റോളിനെ പറ്റി ഞാന്‍ ചര്‍ച്ചകളൊന്നും ചെയ്തിട്ടില്ല. അതെന്റെ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

sakshi

സത്യത്തില്‍ ഈ സിനിമയിലേക്ക് എന്നെ അഭിനയിക്കാന്‍ വിൡച്ചിട്ട് അവര്‍ വഞ്ചിക്കുകയാണ് ചെയ്തതെന്നും സാക്ഷി അഗര്‍വാള്‍ പറയുന്നു. സിനിമയുടെ പിന്നണി പ്രവര്‍ത്തകരും അഭിനേതാക്കളും തമ്മിലുള്ള വ്യക്തമായ ആശയവിനിമയത്തിന്റെ പ്രാധാന്യം ഇതാണെന്നും സാക്ഷി അഗര്‍വാള്‍ ഊന്നിപ്പറഞ്ഞിരിക്കുകയാണ്.

തമിഴിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും നിരവധി സിനിമകള്‍ സാക്ഷി ചെയ്തിട്ടുണ്ട്. രാജറാണിയ്ക്ക് ശേഷം കന്നഡ സിനിമയിലായിരുന്നു സാക്ഷി അഭിനയിച്ചത്. കന്നഡത്തില്‍ നിരവധി ചിത്രങ്ങള്‍ നടിയ്ക്ക് ലഭിച്ചു. ഓരായിരം കിനാക്കള്‍ എന്ന സിനിമയിലൂടെയാണ് സാക്ഷി മലയാളത്തിലേക്ക് എത്തുന്നത്. ആ കഥാപാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

ആറ്റ്‌ലിയുടെ സംവിധാനത്തില്‍ 2013 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രാജ റാണി. ആര്യ, ജയ്, നയന്‍താര, നസ്രിയ നസിം എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാല് താരങ്ങളും പരസ്പരം പ്രണയിക്കുകയും വിവാഹിതരാവുകയും ചെയ്യുന്ന അപൂര്‍വ്വമായ പ്രണയകഥയായിരുന്നു സിനിമയിലൂടെ പറഞ്ഞത്. ഈ സിനിമയില്‍ വളരെ ചെറിയൊരു സീനില്‍ മാത്രം സാക്ഷി അഗര്‍വാളിനെ കാണിച്ചിരുന്നു.

Read more about: Sakshi Aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X