ഇത്രയും കാലം സലീമ എവിടെയായിരുന്നു?ഇന്നും തന്നെ ഇഷ്ടപ്പെടുന്ന മലയാളികളോട് എന്നും സ്‌നേഹം മാത്രമെന്ന് നടി

മലയാള സിനിമയില്‍ വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പിന്നീട് അപ്രത്യക്ഷിതയായ നിരവധി നടിമാരുമുണ്ട്. അത്തരത്തിലൊരാളാണ് നടി സലീമ. സിനിമയിലെത്തിയപ്പോള്‍ സലീമ ആയെങ്കിലും കാളീശ്വരി ദേവി എന്നാണ് നടിയുടെ യഥാര്‍ഥ പേര്. ആരണ്യകത്തിലെ അമ്മിണി, നഖക്ഷതങ്ങളില്‍ ലക്ഷ്മി എന്നീ കഥാപാത്രങ്ങളിലൂടെയാണ് സലീമ പ്രശസ്തയാവുന്നത്.

തെലുങ്ക് നടി ഗിരിജയുടെ മകളായ സലീമ മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും സജീവമായിരുന്നു. ഇടയ്ക്ക് സിനിമ ഉപേക്ഷിച്ച് പോയ നടി ഇപ്പോള്‍ മലയാളത്തിലേക്ക് തിരികെ വന്നിരിക്കുന്നത്. ഡിഎന്‍എ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍.

saleema

ഇത്രയും കാലം മലയാള സിനിമയില്‍ മാറി നിന്നതിനെ കുറിച്ചും തിരിച്ച് വരവിനെ കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു സലീമ.

'ഒരു നീണ്ട കാലം ഞാന്‍ മാറി നിന്നിരുന്നു. ബിസിനസ് കാര്യങ്ങളൊക്കെ ആയിരുന്നു ഇത്രയും കാലം നോക്കിയത്. വീണ്ടും അഭിനയത്തിലേക്ക് എത്തിയപ്പോള്‍ തമിഴില്‍ നിന്നായിരുന്നു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. സിനിമയില്‍ നിന്നും മാത്രമല്ല സീരിയസുകളില്‍ നിന്ന് അടക്കം എനിക്ക് ഒരുപാട് വേഷങ്ങള്‍ ലഭിച്ചു. കിട്ടിയ കഥാപാത്രങ്ങളൊക്കെ നന്നായി ചെയ്യാനും സാധിച്ചു.

എനിക്കിനിയും ഒരുപാട് മലയാള സിനിമകള്‍ ചെയ്യണം. മലയാളത്തെ ഞാന്‍ അത്രയധികം സ്‌നേഹിക്കുന്നുണ്ട്. നഖക്ഷതങ്ങളും ആരണ്യകവും റിലീസായിട്ട് എത്രയോ വര്‍ഷങ്ങളാവുന്നു. പക്ഷേ ആ സിനിമകള്‍ അഭിനയിച്ചതിന്റെ സ്‌നേഹം ഇന്നും ആളുകള്‍ക്കുണ്ട്. എവിടെയെങ്കിലും ഷൂട്ടിന് പോകുമ്പോള്‍ എന്നെ കാണുന്ന ചിലര്‍ 'ആരെയും ഭാവഗായകനാക്കും' എന്ന നഖക്ഷതങ്ങളിലെ ഹിറ്റ് പാട്ട് പാടും. ചേച്ചിയെ ഞങ്ങള്‍ മറക്കില്ല എന്നാണ് അവരൊക്കെ പറയുന്നത്.

saleema

മലയാളികള്‍ ഇനിയും എന്നെ മറക്കില്ലെന്നും നല്ല വേഷങ്ങള്‍ ചെയ്യണമെന്നും ഒക്കെ അവര്‍ പറയാറുണ്ട്. വളരെ സ്‌നേഹമാണ് ആളുകള്‍ക്ക്. ലൊക്കേഷനുകളില്‍ വച്ച് എന്നെ കാണുമ്പോള്‍ സ്‌നേഹത്തോടെ അവര്‍ ഓര്‍മ്മിക്കുന്നണ്ടല്ലോ എന്നോര്‍ക്കുമ്പോഴും സന്തോഷമാണ്.

ഏതൊക്കെ ഭാഷയില്‍ അഭിനയിച്ചാലും മലയാളത്തോട് എനിക്കൊരു പ്രത്യേക താത്പര്യമുണ്ട്. എന്നെ അറിയുന്നവര്‍ക്കെല്ലാം ഇക്കാര്യം അറിയാം. എത്രയൊക്കെ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചാലും എനിക്ക് മലയാളത്തിനോടാണ് ഇഷ്ടമെന്ന് തമിഴിലെ സഹതാരങ്ങള്‍ പറയാറുണ്ട്.

കേരളത്തെ എനിക്ക് വളരെ ഇഷ്ടമാണെന്ന് അവര്‍ക്കെല്ലാം അറിയാം. ഞാന്‍ മലയാളത്തില്‍ സിനിമ ചെയ്യുന്നതില്‍ അവരും ഒരുപാട് സന്തോഷിക്കുന്നുണ്ട്. സുരേഷ് ബാബു സാറിന്റെ ഈ സിനിമ വന്നപ്പോള്‍ ഉറപ്പായും ചെയ്യണമെന്നാണ് എല്ലാവരും തന്നോട് പറഞ്ഞതെന്നും സലീമ കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: saleema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X