»   » നഖക്ഷതങ്ങളിലെ ലക്ഷ്മി തിരിച്ചു വരുന്നു... നായകിയുമല്ല, അമ്മ വേഷവുമല്ല, പിന്നെയോ???

നഖക്ഷതങ്ങളിലെ ലക്ഷ്മി തിരിച്ചു വരുന്നു... നായകിയുമല്ല, അമ്മ വേഷവുമല്ല, പിന്നെയോ???

Posted By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷക മനസില്‍ ഇടം ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നായികമാര്‍ പിന്നീട് സിനിമയില്‍ നിന്ന് അപ്രത്യക്ഷരാകുന്നത് പലപ്പോഴും സംഭവിക്കുന്നതാണ്. വിവാഹത്തോടെയാണ് പലരും സിനിമയോട് വിട പറഞ്ഞിട്ടുള്ളത്. എന്നാല്‍ വളരെ പെട്ടെന്ന് അപ്രത്യക്ഷരായവരും ഉണ്ട്. 

പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടിമാരില്‍ ശ്രദ്ധേയയാണ് സലീമ. നഖക്ഷതങ്ങളിലെ ലക്ഷ്മിയേയും ആരണ്യകത്തിലെ അമ്മിണിയേയും പ്രേക്ഷകര്‍ അത്ര പെട്ടന്നൊന്നും മറക്കില്ല. പക്ഷെ വളരെ പെട്ടന്നായിരുന്നു സലീമ സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും അപ്രത്യക്ഷയായത്. സലീമ സിനിമയിലേക്ക് തിരിച്ചു വരികയാണ് ഞാവല്‍പ്പഴം എന്ന ചിത്രത്തിലൂടെ.

മഹായാനത്തിലെ മോളിക്കുട്ടി

1975ല്‍ പുറത്തിറങ്ങിയ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സലീമ. പതിനാല് വര്‍ഷത്തോളം സിനിമയില്‍ സജീവമായിരുന്നു. ഇതിനിടെ പതിനൊന്ന് ചിത്രങ്ങളില്‍ മാത്രമാണ് സലീമ അഭിനയിച്ചത്. ജോഷി സംവിധാനം ചെയ്ത മഹായാനത്തിലെ മോളിക്കുട്ടിയായിരുന്നു സലീമ ഒടുവില്‍ അഭിനയിച്ച കഥാപാത്രം.

മൂന്ന് പതിറ്റാണ്ടിന് ശേഷം

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം സിനിമയിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് സിലീമ. കെകെ ഹരിദാസ് സംവിധാനം ചെയ്യുന്ന ഞാവല്‍പ്പഴം എന്ന ചിത്രത്തിലൂടെ സലീമ തിരിച്ചെത്തുമ്പോള്‍ മികച്ച ഒരു കഥാപാത്രത്തെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. പിറവത്തും പാഴൂര്‍ പടിപ്പുരയിലുമാണ് സിനിമയുടെ ചിത്രീകരണം.

അഭിനയിക്കാന്‍ ആഗ്രഹമുണ്ട്

സലീമയുടെ ആഗ്രഹപ്രകാരം തന്നെയായിരുന്നു സിനിമയിലേക്കുള്ള തിരിച്ചുവരവ്. മൂന്ന് പതിറ്റാണ്ടുകാലം സിനിമയില്‍ നിന്നും മാറി നിന്ന സലീമ സിനിമയിലേക്ക് തിരിച്ചുവരാനുള്ള തന്റെ ആഗ്രഹം സിനിമയിലെ തന്റെ പഴയ സഹപ്രവര്‍ത്തകരുമായി പങ്കുവച്ചിരുന്നു. അങ്ങനെയായിരുന്നു ഞാവല്‍പ്പഴത്തിലെ കഥാപാത്രം സലീമയെ തേടി എത്തിയത്.

മുത്തശ്ശി കഥാപാത്രമായി

സിനിമയില്‍ നിന്ന നടിമാര്‍ തിരികെയെത്തുമ്പോള്‍ സാധാരണ അമ്മ വേഷങ്ങളാണ് ലഭിക്കു പതിവ്. എന്നാല്‍ ഞാവല്‍പ്പഴത്തില്‍ സലീമയെ കാത്തിരിക്കുന്നത് ഒരു മുത്തശ്ശി കഥാപാത്രമാണ്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ശക്തമായ ഒരു കഥാപാത്രമാണ് അത്.

അച്ഛനും അമ്മയും നഷ്ടപ്പെട്ട പെണ്‍കുട്ടിയും മുത്തശ്ശിയും

ഒരു വാഹനാപകടത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട് മുത്തശ്ശിക്കൊപ്പം ജീവിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഞാവല്‍പ്പഴം പറയുന്നത്. ഇതില്‍ മുത്തശ്ശിയുടെ കഥാപാത്രമായിട്ടാണ് സലീമ എത്തുന്നത്. പെണ്‍കുട്ടിയുടെ വേഷത്തിലെത്തുന്നത് പുതുമുഖ നടിയാണ്.

സീരിയേലുകളിലും അഭിനയിക്കുന്നു

മൂന്ന് പതിറ്റാണ്ടിന് ശേഷം സിനിമയിലേക്ക് മടങ്ങി വരുന്നതിന്റെ സന്തോഷം സലീമ മറച്ചുവയ്ക്കുന്നില്ല. ആ തിരിച്ചുവരവ് മലയാളത്തിലൂടെ തന്നെയായത് തനിക്ക് ഇരട്ടി മധുരം നല്‍കുന്നുവെന്ന് താരം പറയുന്നു. സിനിമയ്ക്ക് പുറമേ രണ്ട് സീരിയേലുകളിലും താരം അഭിനയിക്കുന്നുണ്ട്.

ജീവിതകാലം മുഴുവന്‍ അഭിനയിക്കണം

വലിയൊരു ഇടവേളയ്ക്ക് ശേഷം സലീമ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ അത് വെറുമൊരു ആഗ്രഹ പൂര്‍ത്തീകരണം മാത്രമല്ല ഉറച്ച തീരുമാനം കൂടെയാണ്. സിനിമയില്‍ സജീവമായാല്‍ ഇനിയൊരു തിരിച്ചുപോക്ക് താരം ആഗ്രഹിക്കുന്നില്ല. ജീവിതകാലം മുഴുവന്‍ അഭിനയിക്കാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം.

English summary
Actress Saleema back to Malayala cinema after a three decade gape with KK Haridas directing movie Njavalppazham.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam