വര്‍ഷങ്ങള്‍ക്ക് ശേഷം നഖക്ഷതങ്ങളിലെ സലീമ തിരിച്ച് വരുന്നു, നടിയുടെ വരവ് തമിഴ് ഹൊറര്‍ ചിത്രത്തിലേക്ക്!

പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളായ സലീമ മലയാളത്തിനും പ്രിയപ്പെട്ട നടിയായിരുന്നു. വളരെ കുറച്ച് വര്‍ഷം മാത്രമെ സിനിമയില്‍ അഭിനയിച്ചിട്ടുള്ളുവെങ്കിലും നഖക്ഷതങ്ങളിലെ ലക്ഷ്മി, ആരണ്യകത്തിലെ അമ്മിണി എന്നിങ്ങനെ സലീമ അനശ്വരമാക്കിയത് ഒട്ടനവധി കഥാപാത്രങ്ങളെയായിരുന്നു.

മലയാളത്തിലേക്ക് നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സലീമ അരങ്ങേറ്റം നടത്തിയത്. മോഹൻലാലിന്റെ വന്ദനത്തിലും ചെറിയൊരു വേഷത്തിൽ സലീമ അഭിനയിച്ചിരുന്നു. മഹായാനം എന്ന മമ്മൂട്ടി സിനിമയായിരുന്നു സലീമ അഭിനയിച്ച അവസാന ചിത്രം. ഇടക്കാലത്ത് നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം സലീമ സിനിമയിലേക്ക് തിരികെ എത്തുകയാണ്.

actress-salima-s-new-look

രണ്ടാം വരവിനൊരുങ്ങുന്ന സലീമ തമിഴ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. ലിസ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് സലീമ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്. ചിത്രത്തില്‍ അഞ്ജലിയാണ് നായിക. ഹൊറര്‍ ചിത്രമായി ഒരുക്കുന്ന ലിസയില്‍ അഞ്ജലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ സലീമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, എന്നിങ്ങനെ മൂന്ന് ഭാഷകളിലുമായിട്ടാണ് ലിസ നിര്‍മ്മിക്കുന്നത്. മറ്റൊരു കാര്യം ലിസ ത്രിഡിയിലാണ് നിര്‍മ്മിക്കുന്നതെന്നാണ്. പുതുമുഖ സംവിധായകനായ രാജു വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമ ഛായാഗ്രാഹകനും സംവിധായകനുമായ പിജി മുത്തയ്യയാണ് നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X