»   » ദുല്‍ഖറിന്റെ നായികയാകാന്‍ ആഗ്രഹം പറഞ്ഞ തെന്നിന്ത്യന്‍ സുന്ദരി

ദുല്‍ഖറിന്റെ നായികയാകാന്‍ ആഗ്രഹം പറഞ്ഞ തെന്നിന്ത്യന്‍ സുന്ദരി

By: Sanviya
Subscribe to Filmibeat Malayalam


മലയാളത്തിന് പുറമെ തമിഴകത്തും ദുല്‍ഖറിന് ആരാധകര്‍ കുറവല്ല. പലരും ദുല്‍ഖറിനോടുള്ള ആരാധന തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാലിതാ തമിഴകത്ത് നിന്നൊരു താര സുന്ദരി ദുല്‍ഖറിനൊപ്പം അഭിനയിക്കാനുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുന്നു.

ദുല്‍ഖറിനോടുള്ള കടുത്ത ആരാധന തന്നെയാണ് ഇതിന് പിന്നില്‍. ആ താരം മറ്റാരുമല്ല, സമാന്തയാണ് ദുല്‍ഖറിനൊപ്പം തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞത്.

താരം ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെയാണ് ദുല്‍ഖറിന്റെ ആരാധികയാണെന്നും കൂടെ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞത്. മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ ആരുടെ നായികയായി അഭിനയിക്കാനാണ് ഇഷ്ടം എന്ന ആരാധകരുടെ മറുപടിയ്ക്കാണ് സമാന്ത, ദുല്‍ഖറിന്റെ പേര് പറഞ്ഞത്.

samantha-13

അറ്റ്‌ലീയുടെ സംവിധാനത്തിലെ തെറി, സൂര്യയുടെ 24 ചിത്രങ്ങളാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സമാന്തയുടെ ചിത്രങ്ങള്‍. ഇപ്പോള്‍ സമാന്ത നായികയാകുന്ന തെലുങ്ക് ചിത്രങ്ങളുടെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

കലിയ്ക്ക് ശേഷം ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കമ്മട്ടിപ്പാടം റിലീസിന് ഒരുങ്ങുകയാണ്. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Actress Samantha about Dulquer salaman.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam