കേട്ടത് സത്യം, സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞു; ഇനി ഭാര്യയും ഭര്‍ത്താവും ആയിരിക്കില്ലെന്ന് പറഞ്ഞ് താരങ്ങൾ

തെലുങ്ക് താരങ്ങളായ നാഗചൈതന്യയും സാമന്ത അക്കിനേനിയും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്നുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഒടുവില്‍ കേട്ടതൊക്കെ സത്യാമണെന്ന് അറിയിച്ച് താരങ്ങള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഭാര്യ -ഭര്‍ത്താവ് എന്നീ റോളുകളില്‍ നിന്നും രണ്ടാളും മാറി നില്‍ക്കുകയാണെന്ന കാര്യം സാമന്തയും നാഗചൈതന്യയും ഒരുപോലെ അറിയിച്ചിരിക്കുന്നത്. ഇതോടെ മാസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കെല്ലാം അവസാനമായിരിക്കുകയാണ്.

Recommended Video

വിവാഹ മോചന വാർത്തകളിൽ പ്രതികരണവുമായി സാമന്തയും നാഗചൈതന്യയും

വെള്ളയഴകിൽ പാർവതി നായർ, ആരെയും മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം

സാമന്ത സ്വന്തം പേരിനൊപ്പമുള്ള ഭര്‍ത്താവിന്റെ പേര് മാറ്റിയതിന് പിന്നാലെയാണ് വിവാഹമോചിതര്‍ ആവുകയാണോ എന്ന ചോദ്യം ഉയര്‍ന്ന് വന്നത്. പിന്നീട് താരങ്ങളുടെ പ്രവൃത്തികളെല്ലാം അഭ്യൂഹങ്ങള്‍ക്ക് കാരണമായി. രണ്ടാളും മാറി താമസിക്കുന്നതും ചോദ്യം ചെയ്യപ്പെട്ടു. ഒടുവില്‍ വിവാഹമോചനം നേടിയിരിക്കുകയാണെന്ന സത്യം രണ്ടാളും ഒരുമിച്ചെത്തിയാണ് ആരാധകരോടായി പറഞ്ഞിരിക്കുന്നത്. ഇതുവരെ തന്ന സ്നേഹത്തിന് നന്ദി പറഞ്ഞതിനൊപ്പം പ്രിയപ്പെട്ടവരോട് ചില അപേക്ഷകളും താരദമ്പതിമാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

വേർപിരിയുകയാണെന്ന് താരങ്ങൾ

ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും...ഏറെ ആലോചനകള്‍ക്കും ചിന്തകള്‍ക്കുമൊടുവില്‍ ഞാനും ചൈയും ഭാര്യ ഭര്‍ത്താക്കന്മാരായി ഇനി തുടരേണ്ടെന്ന് തീരുമാനിക്കുകയും വേര്‍പിരിയുകയും ചെയ്തിരിക്കുകയാണ്. ഇനി രണ്ടാളും രണ്ട് വഴിയിലേക്കാണ്. ഒരു പതിറ്റാണ്ടിലേറെ നീണ്ട ഞങ്ങളുടെ സൗഹൃദം ഒരു ഭാഗ്യമായിരുന്നു. അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ കാതല്‍. ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്.

ഇനി ഭാര്യ-ഭർത്താവായി തുടരില്ല

ഞങ്ങളുടെ സുഹൃത്തുക്കളോടും ആരാധകരോടുമെല്ലാം ഇപ്പോഴൊരു അപേക്ഷ മുന്നോട്ട് വെക്കുകയാണ്. 'വളരെ പ്രയാസം നിറഞ്ഞ ഈ സമയത്ത് നിങ്ങളുടെയെല്ലാ പിന്തുണയും ഞങ്ങള്‍ക്ക് വേണം. ഇതില്‍ നിന്നും മറി കടന്ന് പോവണമെങ്കില്‍ ഞങ്ങളുടേതായ കുറച്ച് സ്വകാര്യതയും ലഭിക്കണം. അതിനാല്‍ മാധ്യമങ്ങളോട് അടക്കം അഭ്യര്‍ഥിക്കുകയാണ്. നിങ്ങളുടെ പിന്തുണകള്‍ക്കെല്ലാം നന്ദി... എന്നുമാണ് താരങ്ങള്‍ പറയുന്നത്. സാമന്ത എഴുതിയ അതേ കുറിപ്പില്‍ പേര് മാറ്റി നാഗ ചൈതന്യയും പങ്കുവെച്ചിരിക്കുകയാണ്.

വിവാഹവാര്‍ഷികത്തിന് അഞ്ച് ദിവസം ബാക്കി

സാമന്ത-നാഗചൈതന്യ താരദമ്പതിമാരുടെ നാലാം വിവാഹവാര്‍ഷികത്തിന് കേവലം അഞ്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു വിവാഹമോചിതരാവുകയാണെന്നുള്ള പ്രഖ്യാപനവുമായി എത്തിയത്. കഴിഞ്ഞ രണ്ട് മൂന്ന് മാസമായി താരങ്ങളുടെ വേര്‍പിരിയല്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നില്ലെങ്കിലും സൂചനകള്‍ വെച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഒടുവില്‍ സത്യമെന്താണുള്ളത് പുറത്ത് വന്നതോടെ ആരാധകരും നിരാശയിലായിരിക്കുകയാണ്. കേട്ടതൊന്നും സത്യമാവരുതെന്നും രണ്ടാളും ഇനിയും ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ആരാധകര്‍.

എല്ലാം വിഫലമാക്കിയ തീരുമാനം

2017 ഒക്ടോബര്‍ ഏഴിനായിരുന്നു ഹൈദരാബാദില്‍ വെച്ച് നാഗ-സാമന്ത വിവാഹം നടക്കുന്നത്. രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളില്‍ ജനിച്ചവരായത് കൊണ്ട് രണ്ട് ആചാരപ്രകാരം വലിയ ആഘോഷമായി തന്നെ വിവാഹം നടത്തി. അന്ന് മുതലിങ്ങോട്ട് ദാമ്പത്യ ജീവിതത്തിലെ രസങ്ങളെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും തുറന്ന് പറഞ്ഞ് സാമന്ത സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും അകല്‍ച്ചയിലാണെന്ന സൂചന പുറത്ത് വന്നിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സാമന്തയുടെ പേര് മാറ്റം. വിവാഹമോചത്തെ കുറിച്ചുള്ള ചോദ്യങ്ങളെ ഇരുവരും അവഗണിച്ചിരുന്നു. ഒടുവില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തി കൊണ്ട് ഇരുവരും വേര്‍പിരിഞ്ഞിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X