10 വർഷത്തെ കഥയും രണ്ടാം വിവാഹ വാർഷികവും! നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു..

തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരജോഡികളാണ് നടി സാമന്തയും നടൻ നാഗചൈത്യയും. ടോളിവുഡ് താരങ്ങളാണെങ്കിലും തെന്നിന്ത്യയിൽ കൈ നിറയെ ആരാധകരാണ് ഇവർക്കുളളത്. താരങ്ങളുടെ ജീവിതത്തിലെ മനോരഹരമായ നിമിഷം ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങൾ. ഒക്ടോബർ 6 സാമന്തയുടേയും നാഗ ചൈതന്യയുടേയും രണ്ടാം വിവാഹ വാർഷികമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായത്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരങ്ങൾ. തങ്ങളുടെ പുതിയ ചിത്രങ്ങൾക്കൊപ്പം ജീവിതത്തിലെ സന്തോഷമായ മുഹൂർത്തങ്ങളും ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ വിവാഹ വാർഷിക ദിനത്തിൽ ജീവത്തിലെ മനോഹര നിമിഷം പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ.

 പത്തു വർഷത്തെ കഥ

വിവാഹ വാർഷികത്തിൽ പങ്കുവെച്ച സാമന്തയുടെ പോസ്റ്റ് വൈറലാകുന്നു. കൂടുതൽ ശക്തിയോടെ... 10 വർഷത്തെ കഥയും രണ്ടാം വിവാഹ വാർഷികവും വിവാഹ ചിത്രത്തിനോടൊപ്പം സാമന്ത കുറിച്ചു. പ്രിയ താരങ്ങൾക്ക് ആശംസ നേർന്ന് സഹതാരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. താരങ്ങളുടെ വിവാഹ ചിത്രങ്ങളും വൈറലാണ്.

  താരങ്ങൾക്ക്  ആശംസയുമായി റാണ

നാഗചൈതന്യയ്ക്കും സാമന്തയ്ക്കും വിവാഹാശംസ നേർന്ന് നടൻ റാണ രംഗത്തെത്തിയിട്ടുണ്ട് ക്രിസ്തീയ ആചാരപ്രകാരം നടന്ന വിവാഹ ചിത്രം പങ്കുവെച്ചു കൊണ്ടാണ് റാണ ഇരുവർക്കും ആശംസ നേര്‍ന്നത്.തന്റെ ഏറ്റവും പ്രിയപ്പെട്ടവർക്ക് വിവാഹ വാർഷിക ആശംസ നേരുന്നു. നല്ലൊരു വർഷ ഉണ്ടാകട്ടെ എന്നും താരം കുറിച്ചു. നാഗചൈതന്യയുടെ കസിനാണ് റാണാ ദഗുബതി.

 നീണ്ട കാലത്തെ അടുപ്പം

2010 ൽ പുറത്തു വന്ന യേ മായ ചെസവേ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു സാമന്തയും നാഗചൈതന്യയും അടുത്ത് പരിചയപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ ഒന്നിച്ചു. ഇതിനിടെ പ്രണയത്തിലാവുകയായിരുന്നു. വിവാഹശേഷം 'മജിലി' എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

പത്തു വർഷം


2010 ലാണ് സാമന്ത അഭിനയ ജീവിതം ആരംഭിച്ചത്. ആദ്യ ചിത്രം രവി വർമ്മ സംവിധാനം ചെയ്ത മോസ്കോവിൻ കാവേരി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. അതെ വർഷം പുറത്തിറങ്ങിയ യേ മായ ചെസവേ എന്ന തെലുങ്ക് ചിത്രത്തിലൂടെ സാമന്ത ടോളിവുഡിൽ എത്തുകയായിരുന്നു. ഈ ചിത്രത്തിൽ നാഗ ചൈതന്യയായിരുന്നു നായകൻ. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിയ്ക്കുളള പുരസ്കാരം താരത്തിന് ലഭിക്കുകയായിരുന്നു. സിനിമയിൽ എത്തി പത്തു വർഷം പിന്നിടുകയാണ് താരം. തമിഴിലും തെലുങ്കിലും സജീവ സാന്നിധ്യമാണ് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X