വിവാഹം കഴിക്കുന്നില്ലേ, കുട്ടികളായില്ലേ? സമ്മര്‍ദ്ദത്തിലാക്കിയ ചോദ്യങ്ങളെ കുറിച്ച് സമീറാ റെഡ്ഡി
വാരണം ആയിരത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് സമീറ റെഡ്ഡി. സൂര്യ നായകനായ ചിത്രത്തിലെ നടിയുടെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യ വേറിട്ട ഗെറ്റപ്പുകളില്‍ എത്തിയ ചിത്രത്തില്‍ സമീറയും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും സമീറ റെഡ്ഡി അഭിനയിച്ചു. വിവാഹ ശേഷം സിനിമ വിട്ടിരുന്നു താരം. സിനിമയില്‍ നിന്നും മാറി കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു സമീറ. അഭിനയം നിര്‍ത്തിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് നടി.

സമീറയുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്. അതേസമയം സമീറ റെഡ്ഡിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ സ്ത്രീകള്‍ അനുഭവിക്കേണ്ട സമ്മര്‍ദ്ദത്തെ കുറിച്ച് പറഞ്ഞാണ് നടി എത്തിയത്. എന്നാണ് വിവാഹം കഴിക്കുന്നതെന്ന ചോദ്യം മുന്‍പ് പലതവണ ജീവിതത്തില്‍ നേരിട്ടിട്ടുണ്ടെന്ന് നടി പറയുന്നു.
എന്നാണ് നിങ്ങള്‍ വിവാഹം കഴിക്കുക, എന്നാണ് കുഞ്ഞുങ്ങള്‍ ഉണ്ടാവുക, ഈ ചോദ്യങ്ങള്‍ അഭിമുഖീകരിക്കുമ്പോഴെല്ലാം ഞാന്‍ പരിഭ്രാന്തയാകുമായിരുന്നു. പ്രത്യേകിച്ച് 35ല്‍ എത്തിയപ്പോള്‍, ഇതുവരെ വിവാഹിതയാകാത്തതോര്‍ത്ത് തളര്‍ന്നുപോയ സമയത്തെ കുറിച്ച് ഓര്‍ക്കുന്നു. പങ്കാളിയെ കണ്ടെത്തി കുട്ടികള്‍ക്ക് ജന്മം നല്‍കി പൂര്‍ണയാകുന്നതിന് വേണ്ടി സ്ത്രീകള്‍ക്ക് മേലെ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുക. മാനസികമായി ഈ കളളികളിലെല്ലാം ടിക്ക് ചെയ്യണം.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ഇത് വളരെ സമ്മര്‍ദ്ദമേറിയതാണ്. അവസാനം വിവാഹം കഴിഞ്ഞാല്‍ കുട്ടികളുണ്ടാകുന്നത് വരെ ചോദ്യങ്ങളാണ്. അതിന് ശേഷം അടുത്ത കുഞ്ഞിനെ കുറിച്ചാവും ചോദിക്കുക. അതിനെല്ലാം നമ്മള്‍ ഉത്തരം നല്‍കേണ്ടതായി വരും. ഒറ്റക്ക് ജീവിക്കുന്ന നിരവധി സ്ത്രീകള്‍ അവര്‍ ജഡ്ജ് ചെയ്യപ്പെടുമ്പോള്‍ തോന്നുന്നതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി ചിന്തകളില്‍ എന്ത് മാറ്റമാണ് കൊണ്ടുവരേണ്ടത്. ജീവിതത്തിലെ തീരുമാനങ്ങള്‍ ഭയത്തിലോ തുടക്കത്തിലോ എടുക്കേണ്ടതല്ല. നമുക്ക് പിന്തുണയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കൂ. അല്ലാതെ വിധിക്കപ്പെടുകയല്ല. സമീറ റെഡ്ഡി പറഞ്ഞു.


Click it and Unblock the Notifications