ആ ചിത്രം എന്റേത് തന്നെ !! എന്നാൽ തടിച്ചിട്ടില്ലായിരുന്നു, ആ വണ്ണം കൂടിയ ചിത്രത്തെ കുറിച്ച് സംവൃത

മുല്ലമൊട്ട് പോലുള്ള പല്ലും നീണ്ട മുടിയും നിഷ്കളങ്കമായ ചിരിയുമായി മലയാളി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെ താരമാണ് സംവൃത സുനിൽ. മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച നായികമാരെ നൽകിയ സംവിധായകനാണ് ലാൽ ജോസ്. രസികൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു ലാൽ ജോസ് സംവൃതയെ പരിചയപ്പെടുത്തിയത്. പിന്നീട് മലയാള സിനിമയിലെ ഭൂരിഭാഗം യുവതാരങ്ങളുടേയും മുതിർന്ന താരങ്ങളുടേയും നായികയായി തിളങ്ങാൻ സംവൃതയ്ക്ക് കഴിഞ്ഞിരുന്നു.

വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് മാറി നിന്ന സംവൃത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ ബിജു മേനോന്റെ നായികയായിട്ടാണ് രണ്ടാം വരവ്. നീണ്ട ഏഴ് വർഷത്തിനു ശേഷമാണ് പ്രിയനായിക ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. വിവാഹത്തിനു ശേഷം അമേരിക്കയിൽ സ്ഥിര താമസമാക്കി താരം തന്നെ പറ്റി പ്രചരിച്ച ഒരു സത്യമല്ലാത്ത വാർത്തെയ കുറിച്ച് പറയുകയാണ്. എങ്കിൽ എന്നോട് പറ എന്ന പരിപാടിയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

 വ്യത്യസ്തമായ പേര്

വ്യത്യസ്തമായ പേര്

സിനിമയുടെ ഒരു പ്രധാന ആകർഷണം ഛിത്രത്തിന്റെ പേരാണ്. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ടെറ്റിൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ആകാംക്ഷ വർധിപ്പിച്ചിരുന്നു. ചിത്രത്തിന്റെ പേര വളരെ വേഗം തന്നെ പോപ്പുലർ ആകുകയും ചെയ്തിരുന്നു. സിനിമയുടെ പ്രമേയവുമായി നൂറ് ശതമാനം ബന്ധമുള്ള പേരാണ് ഇതെന്ന് സംവൃത അഭിമുഖത്തിൽ പറയുന്നു. കൂടാതെ ഈ ടെറ്റിലുമായി ബന്ധപ്പെട്ട‌ രസകരമായ സംഭവവും നടി വെളിപ്പെടുത്തി.

 സത്യമല്ലാത്ത വാർത്ത

സത്യമല്ലാത്ത വാർത്ത

ചിത്രത്തിന്റെ പേരുമായി സാമ്യമുള്ള ചോദ്യങ്ങളായിരുന്നു അവതാരക അഭിമുഖത്തിൽ ഉൾപ്പെടുത്തിയത്. സംവൃത കേട്ടതിൽ തന്നെ കുറിച്ചുള്ള സത്യമല്ലാത്ത വാർത്ത ഏതാണ് എന്ന ചോദ്യത്തിലായിരുന്നു ആ സംഭവത്തെ കുറിച്ച് നടി പറഞ്ഞത്. വിവാഹ ശേഷം അമിതമായി വണ്ണം വെച്ചു എന്നു തരത്തിലുളല വാർത്തകൾ പ്രചരിച്ചിരുന്നു. ഫോട്ടോ ഓക്കെ പുറത്തു വന്നിരുന്നു. ഇത് എങ്ങനെയാണ് വന്നതെന്ന് തനിയ്ക്ക് അറിയില്ല. അതെക്കെ കണ്ടിട്ട് ഇന്നും ആളുകൾ എന്നോട് ചോദിക്കും ഓ മെലിഞ്ഞു പോയല്ലോ എന്ന്. നേരത്തെ എന്തൊരു വണ്ണമായിരുന്നു എന്നൊക്കെ.

 വണ്ണമുളള   ആ ചിത്രം

വണ്ണമുളള ആ ചിത്രം

ആ വണ്ണമുളള ചിത്രം എങ്ങനെ പ്രചരിച്ചു എന്നത് തനിയ്ക്ക് അറിയില്ല. അത് തന്റെ ഫോട്ടോ തന്നെയാണ്. എന്നാൽ അത് അങ്ങനേയൊ വന്നതാണ്. പ്രസവം കഴിഞ്ഞിട്ടു പോലും താൻ അധികം വണ്ണം വെച്ചിട്ടില്ലായിരുന്നു. അപ്പോഴും ഇതുപോലെ തന്നെയായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പറഞ്ഞാൽ ആരും വിശ്വസിക്കില്ല- സംവൃത ചിരിച്ചു കൊണ്ട് പറഞ്ഞു.

 സിനിമയിൽ ചെയ്യാൻ ഇഷ്ടമല്ല

സിനിമയിൽ ചെയ്യാൻ ഇഷ്ടമല്ല

സത്യത്തിൽ സിനിമയിൽ ചെയ്യാൻ ഇഷ്ടമില്ലാത്ത റോളിനെ കുറിച്ചും സംവൃത പറഞ്ഞു. വൾഗർ വസ്ത്രം ധരിച്ച് ഐറ്റം നമ്പർ സീൻ അഭിനയിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു. അതു പോല ജീവിതത്തിൽ കാണിച്ച മാറക്കാനാവാത്ത കള്ളത്തരത്തിനെ കുറിച്ചും താരം പറഞ്ഞു. സ്കൂളിൽ പഠിക്കുന്ന കാലത്ത് പരീക്ഷയുടെ മാർക്ക് തിരുത്തി വീട്ടിൽ പറഞ്ഞിട്ടുണ്ട്. അല്ലാതെ അധിക വലിയ കള്ളത്തരം പറഞ്ഞിട്ടില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X