മോശം സന്ദേശം അയച്ച ആള്‍ക്ക് സംയുക്ത കൊടുത്ത പണി, സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ട് നടി

By Midhun Raj

തീവണ്ടി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി സംയുക്ത മേനോന്‍. രണ്ട് ചിത്രങ്ങളും സംയുക്തയുടെ കരിയറില്‍ വലിയ വഴിത്തിരിവായി. ലില്ലിയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിച്ചപ്പോള്‍ തീവണ്ടിയില്‍ ടൊവിനോയുടെ നായികയായും നടി തിളങ്ങി. അതേസമയം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇപ്പോള്‍ മോളിവുഡിലെ മുന്‍നിര നായികയാണ് താരം. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സംയുക്ത മേനോന്‍ അഭിനയിച്ചു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് നടി.

samyuktha-menon

തന്‌റെ വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം സംയുക്ത പങ്കുവെക്കാറുണ്ട്. അതേസമയം മോശം സന്ദേശം അയച്ചയാളെ കയ്യോടെ പിടിച്ച് എത്തിയിരിക്കുകയാണ് നടി. സംയുക്തയോട് ചാറ്റില്‍ വന്നു നഗ്ന ചിത്രം ആവശ്യപ്പെടുകയായിരുന്നു ഇയാള്‍. ഇന്‍സ്റ്റഗ്രാമില്‍ നടിയെ ഫോളോ ചെയ്യുന്നയാളാണ് സന്ദേശം അയച്ചത്. ഈ ചാറ്റിന്‌റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് സംയുക്ത രംഗത്തെത്തിയത്. ഇയാളുടെ ചോദ്യത്തോട് നടി പ്രതികരിച്ചില്ല. പകരം സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ആര്‍തി വെങ്കിടേഷിന്‌റെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

അതേസമയം ജയസൂര്യ നായകനായ വെളളം ആണ് സംയുക്ത മേനോന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം പ്രജേഷ് സെനാണ് സംവിധാനം ചെയ്തത്. സിനിമയില്‍ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ബോള്‍ഡായിട്ടുളള ചിത്രങ്ങള്‍ പങ്കുവെക്കാറുളള താരമാണ് സംയുക്ത.

samyuktha

Recommended Video

Samyuktha Menon Interview | സംയുക്ത മേനോൻ മനസ്സ് തുറക്കുന്നു | FilmiBeat Malayalam

മറ്റ് നടിമാരില്‍ നിന്നെല്ലാം വ്യത്യസ്തമായ പോസ്റ്റുകളാണ് സംയുക്ത മേനോന്‍റെതായി വരാറുളളത്. സിനിമകള്‍ക്കൊപ്പം യാത്രകളോടും വലിയ താല്‍പര്യമുളള താരമാണ് നടി. മുന്‍പ് തന്‌റെ യാത്രാ ചിത്രങ്ങളും സംയുക്ത മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X