വിഷാദത്തിലാണോ എന്ന് പലരും ചോദിച്ചു, സിനിമയിലും സോഷ്യല്‍ മീഡിയയിലും ഇല്ലാത്ത സമയത്തെ കുറിച്ച് സംയുക്ത
തീവണ്ടി എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സംയുക്ത മേനോന്‍. ചിത്രത്തിലെ ജീവാംശമായി എന്ന പാട്ടായിരുന്നു നടിയുടെ കരിയറില്‍ വഴിത്തിരിവായത്. ഗാനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത് സംയുക്തയ്ക്കും നേട്ടമായി. തീവണ്ടിക്ക് പിന്നാലെ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിവഞ്ച് ത്രില്ലര്‍ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി ഗംഭീര പ്രകടനമാണ് സംയുക്ത കാഴ്ചവെച്ചത്.
ഗ്ലാമറസ് ലുക്കില്‍ നടി , ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
ലില്ലിക്ക് പിന്നാലെ നായികയായും സഹനടിയായുമൊക്കെ സംയുക്ത സജീവമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം. മലയാളത്തില്‍ എറ്റവുമൊടുവിലായി ആണും പെണ്ണും എന്ന ചിത്രമാണ് സംയുക്തയുടെതായി പുറത്തിറങ്ങിയത്. ആന്തോളജി ചിത്രത്തില്‍ സാവിത്രി എന്ന സിനിമയിലാണ് നടി അഭിനയിച്ചത്.

ജെയ് കെ സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമ മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. അതേസമയം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നും വിട്ടുനിന്നപ്പോള്‍ പലരും തനിക്ക് വിഷാദ രോഗമുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്ന് നടി പറഞ്ഞിരുന്നു.

ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയയില്‍ കാണുന്നതാണെന്ന ധാരണയാണ് ഇത്തരത്തിലുളള ചിന്തകള്‍ക്ക് കാരണം എന്ന് നടി പറയുന്നു. തനിക്ക് സൗകര്യവും സമയവും ഉളളപ്പോഴാണ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാറുളളതെന്നും സംയുക്ത പറയുന്നു. ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍ മീഡിയ ആക്ടിവിറ്റിയാണെന്ന് ധരിക്കുന്നത് കൊണ്ടാണ് ഇത്തരം ഊഹാപോഹങ്ങള്‍ ഉണ്ടാവുന്നത്.

സൗകര്യവും സമയവും ഉണ്ടെങ്കിലാണ് ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. പുതിയ കാര്യങ്ങള്‍ വായിക്കാനും പഠിക്കാനും പിന്നെ എന്നെ തന്നെ മെച്ചപ്പെടുത്താനും ശ്രമിക്കുകയായിരുന്നു ഈ സമയത്ത്. അപ്പോള്‍ പലരും ഡിപ്രസ്ഡാണോ, ഓകെയല്ലെ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഈ കാലയളവില്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. സിനിമയില്‍ സ്വാഭാവികമായി വന്ന ഗ്യാപ്പിനൊപ്പം ലോക്ഡൗണ്‍ കൂടിയായപ്പോള്‍ അത് അല്‍പ്പം നീണ്ടും എന്നേയുളളൂ, അഭിമുഖത്തില്‍ സംയുക്ത മേനോന്‍ പറഞ്ഞു.
Recommended Video

അതേസമയം അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം സിനിമയില്‍ ഗ്ലാമറസ് വേഷങ്ങളിലും എത്തിയ താരമാണ് സംയുക്ത. തമിഴില്‍ കളരി എന്ന ചിത്രത്തിലൂടെയാണ് നടി എത്തിയത്. തുടര്‍ന്ന് ജൂലായ് കാട്രില്‍ എന്ന സിനിമയിലും അഭിനയിച്ചു. മലയാളത്തില്‍ ജയസൂര്യയുടെ നായികയായി വെളളം എന്ന ചിത്രവും ഈ വര്‍ഷം സംയുക്ത മേനോന്റെതായി പുറത്തിറങ്ങി. വെളളത്തില്‍ ജയസൂര്യ അവതരിപ്പിച്ച മുരളിയുടെ ഭാര്യയായ സുനിത മുരളിയായാണ് നടി എത്തിയത്.


Click it and Unblock the Notifications