നടി സാന്ദ്ര പ്രജിന് ഇരട്ടക്കുട്ടികള്‍! കുഞ്ഞതിഥികളുടെ ചിത്രം പുറത്തുവിട്ട് താരകുടുംബം! കാണൂ!
അവതാരകയും അഭിനേത്രിയുമായ സാന്ദ്രയെ അറിയാത്തവര്‍ വിരളമാണ്. ടെലിവിഷന്‍ പരമ്പരകളിലൂടെയായിരുന്നു ഈ താരം അഭിനയത്തിന് തുടക്കമിട്ടത്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയപ്പോള്‍ നിരവധി അവസരങ്ങളായിരുന്നു താരത്തെ കാത്തിരുന്നത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സാന്നിധ്യം അറിയിച്ചിരുന്നു ഈ താരം. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ കസ്തൂരിമാനിലെ സാന്ദ്രയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ്, പ്രകാശ് രാജ്, ജ്യോതിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ മൊഴിയിലെ വേഷവും ശ്രദ്ധേയമായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പുതിയൊരു വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍.
അവതാരകനായെത്തി നടനായി മാറിയ പ്രജിനാണ് സാന്ദ്രയെ വിവാഹം ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ സന്തോഷം പങ്കുവെച്ച് പ്രജിനും എത്തിയിരുന്നു. 2 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങള്‍ക്കരികിലേക്ക് കുഞ്ഞതിഥിയെത്തിയ സന്തോഷം പങ്കുവെച്ചാണ് ഇരുവരുമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ഇരുവരുടേയും ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഇരട്ടസന്തോഷവുമായാണ് തങ്ങള്‍ ഇപ്പോഴുള്ളതെന്നും ഇരുവരും അറിയിച്ചിരുന്നു.

കുഞ്ഞതിഥികളുടെ കാലുകളുടെ ചിത്രമാണ് സാന്ദ്രയും പ്ജിനും പോസ്റ്റ് ചെയ്തിട്ടുള്ളത്. കാത്തിരുന്ന് കിട്ടിയ ഇരട്ടി സന്തോഷമെന്ന തലക്കെട്ടോടെയാണ് കുഞ്ഞതിഥികളുടെ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. അടുത്തിടെയായിരുന്നു കുഞ്ഞതിഥിയെത്തിയ സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍ എത്തിയത്. ഷീല പോള്‍ എന്ന കഥാപാത്രത്തെയായിരുന്നു സാന്ദ്ര കസ്തൂരിമാനില്‍ അവതരിപ്പിച്ചത്.


Click it and Unblock the Notifications











