»   » ഇരട്ടക്കുട്ടികളുടെ അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് നടി സാന്ദ്ര തോമസ്: കാണാം

ഇരട്ടക്കുട്ടികളുടെ അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് നടി സാന്ദ്ര തോമസ്: കാണാം

Written By:
Subscribe to Filmibeat Malayalam

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ ഫ്രൈഡെ ഫിലിം ഹൗസിന്റെ ഉടമകളിലൊരാളായി ശ്രദ്ധിക്കപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നടന്‍ വിജയ് ബാബുവുമായി നിരവധി പുതുമയുളള ചിത്രങ്ങളാണ് ഇവര്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിരുന്നത്. നിര്‍മ്മാണത്തിനു പുറമേ നിരവധി ചിത്രങ്ങളില്‍ അഭിനേതാവായും സാന്ദ്ര ശ്രദ്ധ നേടിയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ അധിക സിനിമകളിലൂം സാന്ദ്ര അഭിനയിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രമായി സാന്ദ്ര തോമസ് അഭിനയിച്ചിരുന്നു.

dileesh pothan: ദിലീഷ് പോത്തൻ നായകനാകുന്നു!! 'ലിയാൻസ്', ഹൊറർ ത്രില്ലർ ചിത്രം...

ചിത്രത്തില്‍ മറിയാമ്മ എന്ന കഥാപാത്രമായിട്ടായിരുന്നു സാന്ദ്ര എത്തിയിരുന്നത്. തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചി്ത്രമായിരുന്നു ആമേന്‍. ഈ ചിത്രത്തിനു ശേഷം സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലും സാന്ദ്ര ശ്രദ്ധേയ വേഷത്തിലെത്തിരുന്നു. ചിത്രത്തില്‍ അനുരാധ എന്ന കഥാപാത്രമായിട്ടായിരുന്നു സാന്ദ്ര തോമസ് എത്തിയിരുന്നത്. ചിത്രത്തില്‍ ലാലായിരുന്നു സക്കറിയ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

sandra thomas

പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു സക്കറിയയുടെ ഗര്‍ഭിണികള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ അനീഷ് അന്‍വറായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. വിവാഹ ശേഷം സിനിമാ രംഗത്തു നിന്ന് സാന്ദ്ര തോമസ് വിട്ടുനിന്നിരുന്നു.ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥ സ്ഥാനത്ത് നിന്നും സാന്ദ്ര മാറിനിന്നിരുന്നു. നിലമ്പൂര്‍ സ്വദേശി വില്‍സണ്‍ ജോണ്‍ തോമസിനെയായിരുന്നു സാന്ദ്ര വിവാഹം കഴിച്ചിരുന്നത്.

sandra thomas

വിവാഹ ശേഷം ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊന്നും കാണാതിരുന്നു സാന്ദ്ര പുതിയൊരു സന്തോഷവാര്‍ത്തയുമായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തനിക്ക് ഇരട്ടക്കുട്ടികള്‍ പിറന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് സാന്ദ്ര വന്നിരിക്കുന്നത്. രണ്ട് പെണ്‍കുഞ്ഞുങ്ങളെയാണ് സാന്ദ്രയ്ക്കും ഭര്‍ത്താവ് വില്‍സണ്‍ ജോണ്‍ തോമസിനും ലഭിച്ചിരിക്കുന്നത്. കാറ്റ്‌ലിന്‍,കെന്‍ഡല്‍ എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. കുട്ടികളുടെ ചിത്രങ്ങള്‍ അടുത്ത് തന്നെ എല്ലാവരെയും കാണിക്കുമെന്നു സാന്ദ്ര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പുതിയ ഫോട്ടോ ഷൂട്ടില്‍ തിളങ്ങി ഐശ്വര്യ റായ്; ചിത്രങ്ങള്‍ വൈറല്‍! കാണാം

സിനിമയില്‍ ഇനി താരപുത്രന്മാരുടെ കാലം: ഈ നടിയുടെ മകനും സിനിമയിലേക്ക്

English summary
actress sandra thomas becomes mother of twins

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X