നടി സാന്ദ്ര തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഡെങ്കിപനി കൂടി ചേച്ചി ഐസിയുവില്‍ ആണെന്ന് സഹോദരി സ്‌നേഹ

നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സഹോദരി. ഡെങ്കി പനിയെ തുടര്‍ന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞതും അതുമൂലമുള്ള ഹൃദയമിടിപ്പിലെ വ്യത്യാസവും മൂലം സാന്ദ്ര ഇപ്പോള്‍ ഐസിയുവില്‍ കഴിയുകയാണെന്നും സാന്ദ്രയുടെ ഫേസ്ബുക്ക് പേജിലൂടെ സഹോദരി സ്‌നേഹ അറിയിച്ചിരിക്കുകയാണ്.

'ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞതിനാല്‍ ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദ പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ടിപ്പോള്‍ രണ്ട് ദിവസം പിന്നിട്ടു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ട്. രോഗം ഭേദമാവന്‍ ഏവരുടേയും പ്രാര്‍ത്ഥനകള്‍ ആവശ്യമാണ്' എന്നുമാണ് സ്‌നേഹ പറയുന്നത്.

actress-sandra-thomas

കഴിഞ്ഞ ദിവസങ്ങളില്‍ സാന്ദ്രയുടെ പിതാവിനും പനി വന്നതിനെ കുറിച്ച് നടി സൂചിപ്പിച്ചിരുന്നു. കുളത്തില്‍ നിന്നും മീന്‍ പിടിച്ചും പിന്നീട് കിണറ് വെള്ളത്തില്‍ കുളിച്ചതിനും ശേഷമാണ് പിതാവിന് വൈറല്‍ പനി വരുന്നത്. ആദ്യം ആശുപത്രിയില്‍ കാണിച്ചെങ്കിലും പനി കുറയാത്തത് കൊണ്ട് വീണ്ടും ആശുപത്രിയില്‍ പോയിരുന്നു. അന്ന് സാന്ദ്രയാണ് ഒപ്പം പോയത്.

നടക്കാനിറങ്ങിയതാണോ, നേഹ ശർമ്മയുടെയും ആയിഷ ശർമ്മയുടെയും പുത്തൻ ചിത്രങ്ങൾ കാണാം

Recommended Video

സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

പപ്പയെ ആശുപത്രിയില്‍ കൊണ്ട് പോയതും തിരിച്ച് കൊണ്ട് വരുന്നതുമായ വീഡിയോസ് സാന്ദ്ര യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ തനിക്കും പനി ഉണ്ടെന്ന കാര്യം പറഞ്ഞിരുന്നില്ല. സൂപ്പര്‍ നാച്ചുറല്‍സ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ ദിനംപ്രതി വീഡിയോസുമായി സാന്ദ്ര എത്താറുണ്ട്. സാന്ദ്രയുടെ ഇരട്ടക്കുട്ടികളായ തങ്കകൊലുസിനൊപ്പമുള്ള വീഡിയോസ് വലിയ ഹിറ്റാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X