മയൂരിക്ക് അതിന് കഴിഞ്ഞില്ല! ഒരു പൊട്ടിപ്പെണ്ണായിരുന്നു! താരത്തെക്കുറിച്ച് സുഹൃത്ത് പറഞ്ഞത്?

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികലളിലൊരാളായിരുന്നു മയൂരി. ആകാശഗംഗ, സമ്മര്‍ ഇന്‍ ബത്‌ലേഹേം, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട്. ചന്ദമാമാ തുടങ്ങിയ സിനിമകളിലൂടെയാണ് ഈ താരം മലയാളത്തില്‍ എത്തിയത്. മന്മഥന്‍, കനാകണ്ടേന്‍, വിസില്‍, റെയിന്‍ബോ തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ച താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെയും ആരാധകരേയും ഒരുപോലെ നടുക്കിയ സംഭവമായിരുന്നു.

2005ലായിരുന്നു മയൂരി ആത്മഹത്യ ചെയ്തത്. 22ാമത്തെ വയസ്സിലായിരുന്നു താരത്തിന്റെ വിയോഗം. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടാന്‍ ഈ താരത്തിന് കഴിഞ്ഞിരുന്നു. വ്യക്തി ജീവിതവും സിനിമാജീവിതവും ഒരുമിച്ചുകൊണ്ടുപോവാന്‍ പ്രത്യേക വൈഭവം വേണമെന്നും ആ കഴിവ് മയൂരിക്കില്ലായിരുന്നുവെന്നുമാണ് അടുത്ത സുഹൃത്തായ സംഗീത പറഞ്ഞത്. അടുത്തിടെ ഒരു സിനിമാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

Mayoori

മയൂരിക്കൊപ്പം ഒരുമിച്ച് അഭിനയിക്കാനുള്ള അവസരവും സംഗീതയ്ക്ക് ലഭിച്ചിരുന്നു. സമ്മറില്‍ തങ്ങള്‍ ഇരുവരും ഒരുമിച്ചായിരുന്നുവെന്ന് താരം പറയുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു മയൂരി, തന്നേക്കാള്‍ മൂന്ന് വയസ്സിന് ഇളയതായിരുന്നു. എങ്ങനെയാണ് മുടി കെട്ടേണ്ടത് എന്ന് പോലും അറിയില്ലായിരുന്നു. തന്നോട് ചോദിച്ചതിന് ശേഷമാണ് അത് പോലും ചെയ്യുന്നത്. ചിത്രീകരണം കഴിഞ്ഞ് റൂമിലേക്കെത്തിയാല്‍ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും അവള്‍. വ്യക്തി ജീവിതവും സിനിമയും ഒരുമിച്ച് കൊണ്ടുപോവാനുള്ള വഴക്കം അവള്‍ക്കില്ലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

Read more about: നടി മരണം actress death
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X