twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റംസാനൊപ്പം സാനിയ അയ്യപ്പന്റെ കിടിലന്‍ ഡാന്‍സ്! ഡിഫോര്‍ ഡാന്‍സ് താരങ്ങള്‍ വീണ്ടും

    By Prashant V R
    |

    ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സാനിയ അയ്യപ്പന്‍. ഡിഫോര്‍ ഡാന്‍സ് പോലുളള ഷോകളിലാണ് നടി തിളങ്ങിയത്. റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെയാണ് നടി സിനിമയിലും സജീവമായത്. ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ ശ്രദ്ധേയായത്. ക്വീനിന് പിന്നാലെ കഴിഞ്ഞ വര്‍ഷം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിലും സാനിയ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

    ramzan-saniyaiyyappan

    നിലവില്‍ നായികയായും സഹനടിയായുമൊക്കെയാണ് സാനിയ അയ്യപ്പന്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. അതേസമയം തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സാനിയ.

    വേദുവിന്‌റെ പുതിയ വിശേഷം പങ്കുവെച്ച് പ്രിയാ മോഹന്‍! നിഹാലിന്റെ കമന്റ് വൈറല്‍വേദുവിന്‌റെ പുതിയ വിശേഷം പങ്കുവെച്ച് പ്രിയാ മോഹന്‍! നിഹാലിന്റെ കമന്റ് വൈറല്‍

    സാനിയയുടെതായി വന്ന പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡി ഫോര്‍ ഡാന്‍സിലെ സഹമല്‍സരാര്‍ത്ഥി റംസാനൊപ്പമുളള ഡാന്‍സ് വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. സാനിയയുടെ യൂടൂബ് ചാനലിലാണ് ഈ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. അംഗ് ലഗാ ദേ എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവെച്ചിരിക്കുന്നത്.

    ഇന്നും നിന്നെയോര്‍ത്താണ് ഞാന്‍ ഉണര്‍ന്നെണീക്കുന്നത്!! സുശാന്തിനെക്കുറിച്ച് വികാരധീനയായി ഭൂമിക ചൗളഇന്നും നിന്നെയോര്‍ത്താണ് ഞാന്‍ ഉണര്‍ന്നെണീക്കുന്നത്!! സുശാന്തിനെക്കുറിച്ച് വികാരധീനയായി ഭൂമിക ചൗള

    സാനിയയുടെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അസാമാന്യ മെയ് വഴക്കത്തിനും ഡാന്‍സിനും കൈയ്യടി നേടിയിട്ടുളള താരമാണ് സാനിയ. നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വന്ന നിരവധി ചലഞ്ചുകളും ഏറ്റെടുത്ത് ചെയ്ത താരമായിരുന്നു സാനിയ. ബാലതാരമായിട്ടാണ് നടി ആദ്യം മലയാളത്തിലേക്ക് എത്തിയിരുന്നത്.

    ഞങ്ങള്‍ക്കതില്‍ വലിയ തരത്തിലുളള സാമ്യം തോന്നി! സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് ജിനു എബ്രഹാംഞങ്ങള്‍ക്കതില്‍ വലിയ തരത്തിലുളള സാമ്യം തോന്നി! സുരേഷ് ഗോപി ചിത്രത്തെക്കുറിച്ച് ജിനു എബ്രഹാം

    മമ്മൂട്ടിയുടെ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചിരുന്നത്. തുടര്‍ന്ന് അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിലും സാനിയ അയ്യപ്പന്‍ അഭിനയിച്ചിരുന്നു. ലൂസിഫറിന് പുറമെ പ്രേതം 2, പതിനെട്ടാം പടി എന്ന സിനിമകളിലുടെയും സാനിയ അയ്യപ്പന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. മുന്‍പ് തലകുത്തി നിന്ന് അഭ്യാസ പ്രകടനം കാണിക്കുന്ന ഒരു വീഡിയോയും സാനിയ അയ്യപ്പന്‍ പങ്കുവെച്ചിരുന്നു. ഇതും നടിയുടെ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

    വീഡിയോ

    ഗ്ലാമറസ് മേക്കോവറില്‍ നിഖില വിമല്‍! നാടന്‍ ലുക്ക് ഉപേക്ഷിച്ച് നടി! കമന്റുകളുമായി ആരാധകര്‍ഗ്ലാമറസ് മേക്കോവറില്‍ നിഖില വിമല്‍! നാടന്‍ ലുക്ക് ഉപേക്ഷിച്ച് നടി! കമന്റുകളുമായി ആരാധകര്‍

    Read more about: saniya iyyappan
    English summary
    actress saniya Iyappan's dance video with ramzan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X