സനുഷ ക്ലാപ്പ് ഗേളായി!!

By Aswathi

സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ മിക്ക നടീ നടന്മാരും സംവിധാനവും കണ്ടു പഠിക്കും. അങ്ങനെ അഭിനയിത്തില്‍ നിന്ന് സംവിധായനത്തിലേക്ക് കടന്നവര്‍ ഒത്തിരയാണ് മലയാളത്തിലും. രേവതിയും ഗീതു മോഹന്‍ദാസുമൊക്കെ പോയ വഴിയില്‍ നാളെ ചിലപ്പോള്‍ സനുഷ സന്തോഷിനെയും കണ്ടേക്കാം.

അഭിനയിക്കാന്‍ മാത്രമല്ല, വേണമെങ്കില്‍ സംവിധാനത്തിലും ഒരു കൈ നോക്കാന്‍ പറഞ്ഞാല്‍ സനുഷയ്ക്ക് ഒരുമടിയും കാണില്ല. അതിന്റെ ആദ്യ പടി 'മിലി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ സംഭിവിച്ചു കഴിഞ്ഞു.

sanusha

രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി എന്ന ചിത്രത്തില്‍ ക്ലാപ്പടിച്ച് സനുഷ ഐശ്വര്യമായി തുടക്കം കുറിച്ചു. തന്റെ ഭാഗം ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ സനുഷയ്ക്ക് ഒരു തോന്നല്‍, എന്തിനാണ് വെറുതെ ഇരിക്കുന്നത്, കുറച്ചു സമയം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു നോക്കിയാലോ എന്ന്.

വേഗം ചെന്ന് സംവിധായകന്‍ രാജേഷ് പിള്ളയോട് ചോദിച്ചു. ആഗ്രഹം പറഞ്ഞപ്പോള്‍ രാജേഷ് പിള്ളയ്ക്ക് നൂറ് വട്ടം സമ്മതം. അങ്ങനെ സനുഷ മിലിയുടെ ക്ലാപ്പ് ഗേളായി. ഒറ്റ ഷോട്ടിന് മാത്രമേ ക്ലാപ്പടിച്ചുള്ളൂ എന്നാണ് വിവരം.

നിവിന്‍ പോളിയും അമല പോളും അഭിനയിക്കുന്ന മിലിയില്‍ മര്‍മ്മ പ്രധാനമായ ഒരു വേഷം സനുഷയും ചെയ്യുന്നുണ്ട്. ചിത്രത്തില്‍ നിവിന്റെ കാമുകിയുടെ റോളാണത്രെ സനുഷയ്ക്ക്. 'സപ്തശ്രീ തസ്‌കര' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സനുഷ ചെയ്യുന്ന ചിത്രമാണ് മിലി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X