ഒരു സന്തോഷ വാര്‍ത്ത, എന്റെ വിവാഹ നിശ്ചയം കഴിഞ്ഞു: ശരണ്യ മോഹന്‍

By Aswini

നടി ശരണ്യ മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ശരണ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടര്‍ അരവിന്ദ് കൃഷ്ണയുമായുള്ള തന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. തുടര്‍ന്ന് വായിക്കൂ...

ഇതാണ് വരന്‍

ശരണ്യ മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

ഇതാണ് ശരണ്യയെ വിവാഹം ചെയ്യാന്‍ പോകുന്ന ഡോക്ടര്‍ അരവിന്ദ് കൃഷ്ണന്‍. ഈ ഫോട്ടോയ്‌ക്കൊപ്പമാണ് ശരണ്യ തന്റെ വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ബാലതാരമായി തുടക്കം

ശരണ്യ മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, രക്തസാക്ഷികള്‍ സിന്ദാബാന്ദ് കാദല്ക്ക് മര്യാദെ (തമിഴ്) എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായാണ് ശരണ്യ വെള്ളിത്തിരയില്‍ അരങ്ങേറിയത്.

തമിഴിലൂടെ നടിയായി

ശരണ്യ മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

തമിഴ് സിനിമയിലൂടെയാണ് ശരണ്യയുടെ രണ്ടാം വരവ്. ഒരു നാള്‍ ഒരു കനവ് എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തിയ ശരണ്യ പിന്നീട് തമിഴില്‍ മിന്നിക്കയറി.

യാരടി നീ മോഹിനി

ശരണ്യ മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

ധനുഷ് നായകനായ യാരടി നീ മോഹനി എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെയാണ് ശരണ്യയ്ക്ക് ശരിക്കും തമിഴകത്ത് സ്വീകാര്യത ലഭിച്ചത്. മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും, വിജയ് പുരസ്‌കാരവും ശരണ്യയ്ക്ക് ലഭിച്ചു.

കെമിസ്ട്രിയിലൂടെ വീണ്ടും

ശരണ്യ മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

കെമിസ്ട്രി എന്ന ചിത്രത്തിലൂടെയാണ് ശരണ്യ വീണ്ടും മലയാളത്തിലെത്തുന്നത്.

മലയാളത്തില്‍ ഭാഗ്യമില്ല

ശരണ്യ മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

കെമിസ്ട്രിയ്ക്ക് ശേഷം പൊന്നുകൊണ്ടൊരു ആള്‍രൂപം, നാടകമേ ഉലകം, ഇന്നാണ് ആ കല്യാണം, പേരിനൊരു മകന്‍, തുടങ്ങിയ ചിത്രങ്ങളില്‍ ശരണ്യ വേഷമിട്ടു. എന്നാല്‍ മലയാളത്തില്‍ ഭാഗ്യം നടിയെ തുണച്ചില്ല.

മറ്റ് ഭാഷകളില്‍

ശരണ്യ മോഹന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നടയിലും ഹിന്ദിയിലും ലക്ഷ്മി സാന്നിദ്ധ്യം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X