അല്ല ഇതാരാ, വാര്യംപളളിയിലെ മീനാക്ഷിയോ, സ്വയം ട്രോളി നടി ശരണ്യാ മോഹന്‍

By Midhun Raj

നായികയായും സഹനടിയായുമെല്ലാം തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ താരമാണ് ശരണ്യാ മോഹന്‍. അനിയത്തിപ്രാവിലൂടെ ബാലതാരമായി അരങ്ങേറിയ താരം മുപ്പതിലധികം സിനിമകളിലാണ് അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നടി എത്തിയിരുന്നു. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും പരസ്യങ്ങളിലും ശരണ്യാ മോഹന്‍ അഭിനയിച്ചു. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. സിനിമയില്‍ ഇല്ലാത്ത സമയത്തും സോഷ്യല്‍ മീഡില്‍ ആക്ടീവായിരുന്നു നടി.

saranyamohan

കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി മുന്‍പ് പങ്കുവെച്ചിരുന്നു. അതേസമയം ശരണ്യാ മോഹന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തവണ സാരി ലുക്കിലുളള ഒരു ചിത്രം പങ്കുവെച്ചാണ് നടി എത്തിയത്. ചിത്രത്തിനൊപ്പം നടി കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി. അല്ല ഇതാരാ, വാര്യംപളളിയിലെ മീനാക്ഷിയോ എന്താ മോളെ സ്‌കൂട്ടറില്‍ എന്ന രസകരമായ ക്യാപ്ഷനോടെയാണ് ശരണ്യാ മോഹന്‍ പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിന്നാലെ കമന്‌റുകളുമായി ആരാധകരും എത്തിയിരുന്നു. ആ ഡയലോഗിനേക്കാള്‍ ചേരുന്നത് ഇതാണ്, ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്നാണ് ഒരാള്‍ കുറിച്ചത്. എന്താ കുട്ട്യേ ഈ കാട്ട്‌ണേ...
സന്ധ്യ നേരത്ത് കാണാന്‍ ചേലുള്ള കുട്ടിയോള് ഇങ്ങനെ പുറത്ത് വന്നിരിക്ക്വ..
ഗന്ധര്‍വന്‍മാരെ കണ്ണില് പെട്ട അറിയാലോ...എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. തമിഴില്‍ യാരടി നീ മോഹിനി, വെണ്ണിലാ കബഡി കുഴു, ഈറം, വേലായുധം, ഒസ്തി തുടങ്ങിയവയെല്ലാം ശരണ്യാ മോഹന്റതായി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. അഭിനേത്രിക്ക് പുറമെ നര്‍ത്തകിയായും നടി തിളങ്ങിയിരുന്നു.

അടുത്തിടെ തമിഴ് താരം ചിമ്പുവിനെ ഭരതനാട്യം പഠിപ്പിക്കുന്ന ശരണ്യ മോഹന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഈശ്വരന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ചിമ്പു നൃത്തം പഠിക്കാന്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേകുറിച്ച് നടിയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. 2015ലാണ് ഡോ അരവിന്ദ് കൃഷ്ണനുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. അനന്തപദ്മനാഭന്‍, അന്നപൂര്‍ണ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. വിവാഹ ശേഷം ഒരു നൃത്ത വിദ്യാലയം ആരംഭിക്കുകയും അവിടെ പരിശീലനം തുടരുകയും ചെയ്തിരുന്നു നടി.

Read more about: saranya mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X