ഏഴ് വർഷത്തെ സൗഹൃദം, എന്നിട്ടും പ്രണയിച്ചില്ല, അരവിന്ദുമായുളള വിവാഹത്തെ കുറിച്ച് നടി ശരണ്യ
തെന്നിന്ത്യൻ സിനിമ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമാണ് ശരണ്യ മോഹൻ. അയലത്തെ വീട്ടിലെ കുട്ടി എന്ന ഇമേജാണ് പ്രേക്ഷകർക്കിടയിൽ താരത്തിനുള്ളത്. മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കാൻ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ശരണ്യയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചു.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായിട്ടായിരുന്നു സിനിമയിൽ എത്തിയത്. പിന്നീട് തെന്നിന്ത്യൻ ഭാഷയിൽ നിന്നു തന്നെ മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും താരത്തെ തേടിയെത്തുകയായിരുന്നു. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ നൃത്ത രംഗത്ത് സജീവമായിരിക്കുകയാണ്. സുഹൃത്തിനെ വിവാഹം കഴിച്ചതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. മാത്യഭൂമി ന്യൂസ് ഓണം സ്പെഷ്യ പരിപാടിയായ താരരസക്കൂട്ടിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏഴ് വർഷം നീണ്ട സൗഹൃദത്തുനു ശേഷമാണ് ശരണ്യയും അരവിന്ദും വിവാഹിതരാകുന്നത്. തങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ല. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു തങ്ങളുടേത് എന്ന് ശരണ്യ പറഞ്ഞു. സൗഹൃദം എങ്ങനേയോ വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നു എന്ന് അരവിന്ദ് കൃഷ്ണൻ കൂട്ടിച്ചേർത്തു.

ഒരു കോമൺ സുഹൃത്ത് വഴിയാണ് തങ്ങൾ പരിചയപ്പെടുന്നത്. ശരണ്യ അഭിനയിച്ച ചിത്രമായ കെമിസ്ട്രിയുടെ എഡിറ്റർ ഇന്ദ്രജിത്തായിരുന്നു തങ്ങളുടെ കോമൺ സുഹൃത്ത്. സംവധായകൻ വിജി തമ്പി സാറിന്റെ അനിയന്റെ മകനാണ് ഇന്ദ്രജിത്ത്. ഇദ്ദേഹമാണ് എനിയ്ക്ക് ശരണ്യയെ പരിചയപ്പെടുത്തി തരുന്നത്. പിന്നീട് സുഹൃത്തുക്കളാവുകയായിരുന്നു. ഏഴ് വർഷത്തെ സൗഹൃതദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു- അരവിന്ദ് പറഞ്ഞു.

ഗൗരവകരമായ വിഷയങ്ങളൊന്നും തങ്ങൾക്കിടയിൽ കടന്നു വരാറില്ലായിരുന്നു. തമാശകൾ മാത്രമായിരുന്നു ആകെ സംസാരിക്കുന്നത്. തന്നെ വിവാഹത്തിന് എന്തായാലും ക്ഷണിക്കുമെന്ന് എപ്പോഴും പറയുമായിരുന്നു. എന്നാൽ അത് ഇങ്ങനെയായിരിക്കുമെന്ന് ഒരിക്കൽ പോലും വിചാരിച്ചില്ലെന്ന് ശരണ്യ പറയുന്നു.

തങ്ങളുടെ രണ്ടു പേരുടേയും വീട്ടിൽ കല്യാണാലോചന തുടങ്ങിയ സമയമായിരുന്നു. അപ്പോഴാണ് ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് വിവാഹാലോചന എത്തുന്നത്. അങ്ങനെ വീട്ടുകാർ തീരുമാനിച്ച് കല്യാണം നടത്തുകയായിരുന്നു എന്ന് ശരണ്യ പറയുന്നു.ഞാൻ വിചാരിക്കാറുണ്ടായിരുന്നു ,ഏത് കാര്‍ക്കോടകനെയാണ് എനിക്ക് കിട്ടാന്‍ പോകുന്നത് എന്ന്. ഇതുപോലെ ഞാനും വിചാരിക്കാറുണ്ട് ഏത് കോടാലിയെയാണ് എനിക്ക് കിട്ടുക എന്ന് അരവിന്ദും പറഞ്ഞു....


Click it and Unblock the Notifications











