»   » തക്കാളിയില്‍ മോഡേണ്‍ ലുക്കില്‍ ശരണ്യ മോഹന്‍

തക്കാളിയില്‍ മോഡേണ്‍ ലുക്കില്‍ ശരണ്യ മോഹന്‍

Posted By:
Subscribe to Filmibeat Malayalam

നാടോടികള്‍ എന്ന തമിഴ് സൂപ്പര്‍ ചിത്രത്തിന്റെ റീമേക്കായി ഇത് നമ്മുടെ കഥ എന്ന ചിത്രമൊരുക്കികൊണ്ട് സിനിമാരംഗത്തേക്ക് കടന്നു വന്ന രാജേഷ് ഒരുക്കുന്ന ചിത്രമാണ് തക്കാളി. മലയാളത്തില്‍ കൊച്ചുകൊച്ചു വേഷങ്ങള്‍ ചെയ്ത് തമിഴില്‍ തന്നെ ഉറച്ചുനിന്ന ശരണ്യ മോഹന്‍ പ്രധാന വേഷം ചെയ്തുകൊണ്ട് തക്കളിയിലൂടെ തിരിച്ചുവരുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത.

ജയഭാരതിയുടെയും സത്താറിന്റെയും മകന്‍ കൃഷ് സത്താര്‍ നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ വളരെ മോഡേണ്‍ ലുക്കിലാണ് ശരണ്യ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് മേഡേണ്‍ വേഷം സ്വീകരിച്ചതെന്നും ഇത് തന്റെ പൂര്‍ണമായ മേക്ക് ഓവറല്ലെന്നുമാണ് ശരണ്യ പറയുന്നത്. വ്യത്യസ്ത സംഭവങ്ങളാല്‍ ബന്ധപ്പെട്ടു കിടക്കുന്ന മൂന്ന് പേരുടെ കഥപറയുന്ന ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് ശരണ്യ എത്തുന്നത്.

ഡാ തടിയ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ശേഖര്‍ മേനോനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. തക്കാളിക്ക് കഥയും തിരക്കഥയും ഒരുക്കുന്നത് സംവിധായകന്‍ രാജേഷ് തന്നെയാണ്.

തക്കാളിയില്‍ മോഡേണ്‍ ലുക്കില്‍ ശരണ്യ

വ്യത്യസ്തമായ ഒരു ലുക്കിലാണ് തക്കാളിയിലൂടെ ശരണ്യ തിരിച്ചു വരുന്നത്.

തക്കാളിയില്‍ മോഡേണ്‍ ലുക്കില്‍ ശരണ്യ

ധനുഷ് നായകനായ യാറടി നീ മോഹിനി, ഒരു നാള്‍ ഒരു കനവ് എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്.

തക്കാളിയില്‍ മോഡേണ്‍ ലുക്കില്‍ ശരണ്യ

വില്ലേജ് ലോ വിനായകടു എന്ന ചിത്രത്തിലൂടെ തെലുങ്കിലും നാന്ദികുറിച്ചു

തക്കാളിയില്‍ മോഡേണ്‍ ലുക്കില്‍ ശരണ്യ

ഈ ഭൂമി ആ ഭാനു എന്ന തെലുങ്ക് ചിത്രപത്തില്‍ അഭിനയിച്ച ശരണ്യയുടെ ബാദ്‌ലപൂര്‍ ബോയ്‌സ് എന്ന ഹിന്ദി ചിത്രം ഇറങ്ങാനിരിക്കുകയാണ്.

തക്കാളിയില്‍ മോഡേണ്‍ ലുക്കില്‍ ശരണ്യ


യാറടി നീ മോഹിനി എന്ന ചിത്രത്തില്‍ നയന്‍ താരയുടെ അനുജത്തിയായാണ് എത്തുന്നതെങ്കിലും ധനുഷിനൊപ്പമുള്ള ഒരു ഗാനരംഗം വളരെ ശ്രദ്ധ നേടിയിരുന്നു. അതു പോലെ വിജയുടെ പെങ്ങളായി വേലായുധം എന്ന ചിത്രത്തിലും അഭിനയിച്ചു

തക്കാളിയില്‍ മോഡേണ്‍ ലുക്കില്‍ ശരണ്യ

ബാലതാരമായി തമിഴിലും മലയാളത്തിലും അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം

തക്കാളിയില്‍ മോഡേണ്‍ ലുക്കില്‍ ശരണ്യ

ശാലീന സൗന്ദര്യമാണ് ശരണ്യയെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാക്കുന്നത്.

തക്കാളിയില്‍ മോഡേണ്‍ ലുക്കില്‍ ശരണ്യ

മലയാളിയാണെങ്കിലും തമിഴ് ഇന്റെസ്ട്രിയാണ് ശരണ്യയുടെ തട്ടകം. ഏറെ വേഷങ്ങള്‍ ചെയ്തതും ശ്രദ്ധിക്കപ്പെട്ടതും തമിഴില്‍ തന്നെ

തക്കാളിയില്‍ മോഡേണ്‍ ലുക്കില്‍ ശരണ്യ

ആലപ്പുഴ സെന്റ് ജോസഫ് കോളേജില്‍ നിന്ന് ഇഗ്ലീഷ് ബിരുദം പൂര്‍ത്തിയാക്കി

English summary
Malayalam actress Saranya Mohan new photo shoot for her movie Thakkali. Saranya Mohan who used to be a homely girl has transformed a lot and this photo shoot is a proof for that change.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam