ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു!! ഇനി വേണ്ടത് പ്രാർഥനയും സഹായവും, നടിയുടെ അവസ്ഥ വെളിപ്പെടുത്തി സീമ

ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ശരണ്യ ശശി. സിനിമയിൽ ചെറിയ വേഷങ്ങളിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. സീരിയലിൽ സജീവമായ താരം പെട്ടെന്ന് അപ്രതീക്ഷ്യമാവുകയായിരുന്നു. പിന്നീട് പ്രേക്ഷകർ കേട്ടത് താരത്തിന്റെ ട്യൂമർ വാർത്തയായിരുന്നു. പ്രേക്ഷകരുടെ പ്രാർഥനയ്ക്ക് ഒടുവിൽ അസുഖം ഭേഭമായി എന്നുള്ള വാർത്ത പ്രേക്ഷകരെ തേടിയെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കുന്ന തരത്തിലുള്ള വാർത്തയായിരുന്നു പുറത്തെത്തിയത്.

ശരണ്യ എഴാമത്തെ ശസ്ത്രക്രീയയ്ക്ക് ഒരുങ്ങുന്നു എന്നുള്ള വാർത്തയായിരുന്നു പുറത്തുവന്നത്. പ്രേക്ഷകർ ഞെട്ടലോടെയായിരുന്നു ഈ വാർത്ത കേട്ടത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ ശരണ്യ ശ്രീചിത്ര ഹോസ്പിറ്റലിൽ ശസ്ത്രക്രീയയ്ക്ക് വിധേയയാവുകയും ചെയ്തു. താരത്തിന്റ ഓപ്പറേ‍ഷൻ കഴിഞ്ഞെന്നും പ്രധാന സർജൻ കണ്ടാൽ മാത്രമേ കൃത്യമായ വിവരം പറയാൻ സാധിക്കുകയുള്ളൂവെന്നും നടി സീമ ജി നായർ പറഞ്ഞു. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ശരണ്യയുടെ രോദ വിവരം പുറം ലോകത്തെ അറിയിച്ചതും ആശുപത്രിയിൽ കൊണ്ടു പോകുന്നത് ഉൾപ്പെടെയുളള കാര്യങ്ങൾ പുറം ലോകത്തെ അറിയിച്ചതും സീമ ജി നായരാണ്.

 ശസ്ത്രക്രീയ കഴിഞ്ഞു

ശസ്ത്രക്രീയ കഴിഞ്ഞു

ശരണ്യയുടെ ശസ്ത്രക്രീയ കഴിഞ്ഞു. എന്നാൽ കൂടുതൽ വിവരം ബുധനാഴ്ച രാവിലെയോട് കൂടി മാത്രമേ അറിയാൻ കഴിയുകയുള്ളൂ. പ്രധാന സർജൻ വന്ന് നോക്കിയാൽ മാത്രമേ ശസ്ത്രക്രീയ എത്രത്തോളം വിജയമായെന്ന് പൂർണ്ണമായി പറയാൻ സാധിക്കുകയുള്ളൂവെന്ന് സീമ ജി നായർ പറഞ്ഞു. ശരണ്യയെ ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ തലയുടെ വലതു ഭാഗം പൂർണ്ണമായും തളർന്ന അവസ്ഥയിലായിരുന്നു. റിക്കവറ് ചെയ്യാൻ പറ്റുമോ എന്നതിനെ കുറിച്ച് കൂടുതൽ വ്യക്ത വരാൻ സർജൻ പരിശോധിക്കണമെന്നും സീമ ജി നായർ പറഞ്ഞു.

 ബ്രെയിനിനോട് ചേർന്ന ഭാഗം

ബ്രെയിനിനോട് ചേർന്ന ഭാഗം

ബ്രെയിനിനോട് ചേർന്ന ഭാഗത്താണ് ട്യൂമർ ഉണ്ടായിരിക്കുന്നത്. അത് എടുത്തു മാറ്റിയാൽ വ്യത്യാസം വരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ അത് എത്രത്തോളം വിജയകരമാകുമെന്ന് ഡോക്ടർ വന്ന് പരിശോധിച്ചാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളൂവെന്ന് സീമ ജി നായർ കൂട്ടിച്ചേർത്തു.

 പണം അത്ര ആവശ്യമാണ്

പണം അത്ര ആവശ്യമാണ്

സഹായങ്ങൾ അവൾക്ക് അത്ര ആവശ്യമാണ്. ഇപ്പോൾ കിട്ടുന്നത് ഒരു പത്തു രൂപയാണെങ്കിൽ പോലും അത് വളരെ ആശ്വാസവും അത്യാവശ്യവുമാണ്. ‍ അത് ഞങ്ങൾക്ക് വലിയ തുകയാണ്. ഇനിയും ഇതുപോലെ ധാരളം സഹായങ്ങൾ കിട്ടിയാൽ മാത്രേമ നമുക്ക് മുന്നോട്ട് പോകൻ സാധിക്കുകയുളളൂ. സുമനസ്സുകൾ സഹായിക്കണം. അവളരെ ഞങ്ങൾക്കൊന്ന് എഴുന്നേൽപ്പിച്ച് ഇരുത്തണം. അത് എല്ലാവരും അവളെ സഹായിക്കണമെന്നു നടി അഭ്യർഥിക്കുന്നു.

ആറ് വർഷം മുൻപ്

ആറ് വർഷം മുൻപ്

ആറ് വർഷം മുൻപാണ് ശരണ്യയ്ക്ക് ട്യൂമർ ബാധിക്കുന്നത്. തുടർന്ന് രോഗം ഭേഭമായെന്ന് കരുതിയെങ്കിലും ഓരേ വർഷവും ട്യൂമർ മൂർധധ്യാവസ്ഥയിൽ തന്നെ തിരികെ വരുകയായിരുന്നു. തുടർന്ന് ശസ്ത്രക്രീയയ്ക്ക് വിധേയമാക്കേണ്ട അവസ്ഥയിലേയിലായിരുന്നു സ്ഥിതി. ഏഴ് മാസം മുൻപാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്ര ക്രീയ നടക്കുന്നത്.സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സീരിയൽ രംഗത്തെ താരങ്ങൾ രംഗത്ത് വന്നിരുന്നു.

ശരണ്യയ്ക്ക് സഹായം നല്‍കാം
SHARANYA K S
A/C- 20052131013
State bank of India
IFSC-SBIN0007898

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X