ആനീസ് കിച്ചണില്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍! വിവാദങ്ങള്‍ക്ക് മറുപടിയുമായി സരയു, പോസ്റ്റ് വൈറല്‍!

ആനീസ് കിച്ചണില്‍ സരയു പങ്കെടുത്തിരുന്നതിന്റെ വീഡിയോയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായി മാറിയത്. സ്ത്രീ പുരുഷന് ഒരുപടി താഴെ നില്‍ക്കുന്നതിനോടാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു താരം അന്ന് പറഞ്ഞത്. ഈ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു അവതാരകയായ ആനിയും. ഈ വീഡിയോ വീണ്ടും വൈറലായി മാറിയതോടെ സരയുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിക്കുകയായിരുന്നു പലരും. ഇതേക്കുറിച്ചുള്ള പ്രതികരണവുമായെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

നമസ്കാരം, 2 ദിവസം മുന്നേ കൃത്യമായി നിലപാട് അറിയിച്ച് എഴുതിയിട്ടും
വർഷങ്ങൾക്ക് മുന്നേ ഉള്ള ഒരു വീഡിയോ ഇപ്പോഴും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കുന്നു എന്നറിയുന്നു. ഞാൻ ചിന്തകൾ കൊണ്ടും കാഴ്ചപ്പാടുകൾ കൊണ്ടും ഈ വർഷങ്ങൾ കൊണ്ട് കുറച്ച് മുന്നിലേക്ക് പോന്നിരിക്കുന്നു.

അനുഭവങ്ങളും യാത്രകളും സൗഹൃദങ്ങളും ജീവിതവും പഠിപ്പിച്ച പാഠങ്ങൾ കൊണ്ട്, തിരുത്തിയും, ഇടറിയും, പിടഞ്ഞെണീറ്റും, ഓടിപാഞ്ഞും സ്വന്തം ജീവിതം രൂപപ്പെടുത്തി എടുക്കുകയാണ് ഞാൻ ചെയ്യുന്നത്...വീടിനുള്ളിലെ സുരക്ഷിത്വത്തിൽ നിന്ന് കിട്ടിയ ഇടുങ്ങിയ ചിന്ത അല്ലായിരുന്നു വിഡിയോയിലേത്... ചെന്ന് പെട്ട ശ്വാസം മുട്ടിക്കുന്ന മറ്റിടങ്ങൾ ഉണ്ടായിരുന്നു.

Sarayu

സ്ത്രീ പുരുഷന്റെ കീഴിൽ നിൽക്കണം എന്ന് തേൻപുരട്ടിയ വാക്കുക്കളാൽ ആവർത്തിച്ചു പഠിപ്പിച്ചിരുന്ന അത്തരം ഒരിടത്തു നിന്ന് യൂ ടേൺ എടുത്ത് പോരുകയായിരുന്നു. അതാണ് എന്നിലെ സ്ത്രീയോട് ഞാൻ ചെയ്ത ഏറ്റവും സുന്ദരമായ കാര്യം. പറഞ്ഞുവന്നത് ഇത്രേ ഉള്ളു...ഞാൻ തന്നെ മറന്നു പോയൊരു കാലത്തെ വാക്കുകളോടാണ് നിങ്ങൾ കലഹിച്ചോണ്ടിരിക്കുന്നത്.

എനിക്ക് ഇനിയും ഇതിന് മുകളിൽ സമയം ചിലവഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്നിലെ മാറ്റങ്ങളുടെ നേർത്ത സാദ്ധ്യതകൾ എങ്കിലും തിരിച്ചറിഞ്ഞു നേരിട്ട് ചോദിക്കുകയും എളുപ്പത്തിൽ ചെയ്യാവുന്ന വീഡിയോ ഷെയർ ഒഴിവാക്കി 2 വരികൾ കൃത്യമായി, ഊർജം പകരുന്ന തരത്തിൽ എഴുതുകയും, പലരോടും തിരുത്തി സംസാരിക്കുകയും ചെയ്ത സുഹൃത്തുക്കൾക്ക് സ്നേഹം.തിരിച്ചറിയുന്നു നല്ല സൗഹൃദങ്ങളെയെന്നായിരുന്നു സരയു കുറിച്ചത്.

More from Filmibeat

Read more about: sarayu സരയു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X