കോടതി മുകേഷിന് അനുകൂലം; സരിത കോടതി വളപ്പില്‍ മോഹാലസ്യപ്പെട്ടു വീണു
കൊച്ചി: തങ്ങളുടെ വിവാഹ മോചന കേസില്‍ കുടുംബ കോടതി മുകേഷിന് അനുകൂലമായി തീരുമാനമെടുക്കുന്നു എന്ന് നടന്റെ ആദ്യ ഭാര്യയും നടിയുമായ സരിത. കേസുമായി ബന്ധപ്പെട്ട് ഇന്നലെ (03-03-2015) എറണാകുളം കുടുംബ കോടതിയിലെത്തിയപ്പോഴാണ് സരിതയുടെ ആരോപണം.
കൗണ്‍സിലിങ് കഴിഞ്ഞ് പുറത്തിറങ്ങിയ സരിത കോടതി വളപ്പില്‍ മോഹാലസ്യപ്പെട്ട് വീണു. മുകേഷും ഇന്നലെ കോടതിയില്‍ എത്തിയിരുന്നു. ആദ്യം മുകേഷുമായി സംസാരിച്ച കോടതി, പിന്നീട് സരിതയുടെ സാമിപ്യത്തില്‍ വീണ്ടും നടനോട് സംസാരിച്ചു.

അരമണിക്കൂറത്തെ കൗണ്‍സിലിങ് കഴിഞ്ഞ് പുറത്തെത്തിയപ്പോഴാണ് സരിത മോഹാലസ്യപ്പെട്ട് വീണത്. അതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സരിത കോടതിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. മുകേഷ് മോശമായാണ് പെരുമാറുന്നതെന്നും കോടതി ഒരു തവണപോലും തന്റെ അഭിപ്രായം പരിഗണിച്ചില്ലെന്നും സരിത പറഞ്ഞു.
സരിതയ്ക്ക് പിന്നാലെ മുകേഷും കോടതിയില്‍ നിന്നിറങ്ങി. എന്നാല്‍ സരിതയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുകേഷിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി ഈ മാസം 23ന് വീണ്ടും പരിഗണിയ്ക്കും.


Click it and Unblock the Notifications