സരിത തിരിച്ചെത്തുന്നു
ഒരു കാലത്ത് തെന്നിന്ത്യയുടെ പ്രിയനടിയായിരുന്നു സരിത. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ നായികവേഷങ്ങള്‍ ചെയ്തിട്ടുള്ള സരിത, കഥാപാത്രത്തെ തൊട്ടറിഞ്ഞ് അഭിനയിക്കുന്ന അപൂര്‍വ്വം നായികമാരില്‍ ഒരാളായിരുന്നു. സരിത അഭിനയിച്ച് മനോഹരമാക്കിയ പല കഥാപാത്രങ്ങളും മലയാളത്തിലും തമിഴിലുമെല്ലാമുണ്ട്. ഒരു കാലത്ത് മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ടതാരമായിരുന്നു മലയാളത്തില്‍ സരിത.
അഭിനയരംഗത്ത് സജീവമായകാലത്തുതന്നെ നടന്‍ മുകേഷിനെ പ്രണയിച്ച് വിവാഹംകഴിച്ച് സരിത സിനിമയില്‍ നിന്നും പിന്‍വാങ്ങി. പിന്നീട് ഇടക്കാലത്ത് ചില ചിത്രങ്ങളിലെ അമ്മവേഷത്തിലൂടെ തിരിച്ചെത്തിയെങ്കിലും സരിത സജീവമായില്ല. ഇപ്പോള്‍ വിവാഹമോചനവും തുടര്‍ന്നുണ്ടായ വിവാദങ്ങളുമെല്ലാം കഴിഞ്ഞ് സരിത വീണ്ടും എത്തുകയാണ്.

സരിത തിരിച്ചെത്തുന്നു
റിപ്പോര്‍ട്ടുകളനുസരിച്ച് സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് സരിത തിരിച്ചെത്താന്‍ പോകുന്നത്. ഇനാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സരിത ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് സന്തോഷ് ശിവന്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

സരിത തിരിച്ചെത്തുന്നു
ശ്രീലങ്കയില്‍ തമിഴ് വംശജര്‍ അനുഭവിയ്ക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള കഥയാണ് ഇനാം പറയുന്നത്.

സരിത തിരിച്ചെത്തുന്നു
സുനാമിയാക എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സരിത അവതരിപ്പിക്കുന്ത്. സുനാമിയില്‍ എല്ലാ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ കഥാപാത്രമാണിത്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുവേണ്ടി ഹോം സ്‌റ്റേ നടത്തുകയാണ് സുനാമിയാക.

സരിത തിരിച്ചെത്തുന്നു
2004ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ എന്ന തമിഴ് ചിത്രത്തിലാണ് സരിത അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം സരിത ശക്തമായൊരു കഥാപാത്രമായി തിരിച്ചെത്തുകയാണ്.

സരിത തിരിച്ചെത്തുന്നു
കെ ബാലചന്ദര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ മരോ ചരിത്രയിലൂടെയാണ് സരിത ചലച്ചിത്രരംഗത്തെത്തിയത്. ചിത്രത്തില്‍ കമല്‍ ഹസ്സനായിരുന്നു സരിതയുടെ നായകന്‍.

സരിത തിരിച്ചെത്തുന്നു
മമ്മൂട്ടിയുമായി മികച്ച കെമിസ്ട്രി പങ്കിടുന്ന നായികയായിരുന്നു സരിത. മമ്മൂട്ടി-കുട്ടി-പെട്ടി ഫോര്‍മുലയില്‍ പിറന്ന പല ചിത്രങ്ങളിലും മമ്മൂട്ടിയുടെ ഭാര്യാവേഷത്തില്‍ എത്തിയത് സരിതയായിരുന്നു, സ്‌നേഹമുള്ള സിംഹം, തനിയാവര്‍ത്തനം തുടങ്ങിയവയെല്ലാം സരിതയും മമ്മൂട്ടിയും ഒന്നിച്ച മികച്ച ചിത്രങ്ങളില്‍ ചിലതാണ്.

സരിത തിരിച്ചെത്തുന്നു
ഒരുപാടുകാലത്തെ ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും നവ്യ നായരും പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെ സരിത മലയാളത്തില്‍ തിരിച്ചെത്തി.

സരിത തിരിച്ചെത്തുന്നു
മലയാളം, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി നൂറ്റിനാല്‍പ്പതോളം ചിത്രങ്ങളില്‍ സരിത അഭിനയിച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളിലും നായികയായും അമ്മയായുമാണ് സരിത അഭിനയിച്ചത്.

സരിത തിരിച്ചെത്തുന്നു
തെലുങ്കു നടനായ വെങ്കട സുബ്ബയ്യയുമായിട്ടായിരുന്നു സരിതയുടെ ആദ്യവിവാഹം. 1975 ഡിസംബര്‍ 13ന് തിരുപ്പതിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇന്ന് സരിതയ്ക്ക് 16 വയസായിരുന്നു പ്രായം. 1976ല്‍ ഈ ബന്ധം തകരുകയും ചെയ്തു.

സരിത തിരിച്ചെത്തുന്നു
മലയാളചിത്രങ്ങളില്‍ സ്ഥിരമായി അഭിനയിച്ചുതുടങ്ങിയതോടെയാണ് നടന്‍ മുകേഷും സരിതയും തമ്മില്‍ പ്രണയത്തിലായത്. തുടര്‍ന്ന് 1988ല്‍ ഇവര്‍ വിവാഹിതരായി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. 2007ല്‍ ഇവര്‍ പിരിയാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

സരിത തിരിച്ചെത്തുന്നു
അടുത്തിടെ മുകേഷ് നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം ചെയ്തതിന് പിന്നാലെ മുകേഷിന്റെ വിവാഹം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സരിത രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. മുകേഷാണ് തന്റെ ജീവിതവും കരിയറും നശിപ്പിച്ചതെന്ന് സരിത ആരോപിക്കുകയും ചെയ്തു.

സരിത തിരിച്ചെത്തുന്നു
തമിഴിലും തെലുങ്കിലും അഭിനയിച്ച പല ചിത്രങ്ങള്‍ക്ക് സരിതയ്ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരവും, ഡബ്ബിങ് ആര്‍ടിസ്റ്റിനുള്ള പുരസ്‌കാരവും മികച്ച നടിയ്ക്കുള്ള പുരസ്‌കാരങ്ങളും സരിത സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











