»   » വ്യക്തി വൈരാഗ്യമുണ്ട്, പക്ഷേ ആ പറഞ്ഞത് വ്യാജമാണ്, അറസ്റ്റിന് ശേഷം പ്രചരിച്ചത്, ആക്രമിക്കപ്പെട്ട നടി

വ്യക്തി വൈരാഗ്യമുണ്ട്, പക്ഷേ ആ പറഞ്ഞത് വ്യാജമാണ്, അറസ്റ്റിന് ശേഷം പ്രചരിച്ചത്, ആക്രമിക്കപ്പെട്ട നടി

By: സാൻവിയ
Subscribe to Filmibeat Malayalam

ആക്രമിക്കപ്പെട്ട നടിക്ക് ദിലീപുമായി വസ്തു പണമിടപാടുകള്‍ ഉള്ളതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ദിലീപിനുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഭൂമി-പണമിടപാടുകള്‍ ഇല്ലെന്നും അന്വേഷണ സംഘത്തോട് ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും ആക്രമിക്കപ്പെട്ട നടി തുറന്ന് പറഞ്ഞു.

വാര്‍ത്താ കുറുപ്പിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. നേരത്തെ ഇത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ പറയാതിരുന്നത് അതില്‍ സത്യമില്ലാത്തതുക്കൊണ്ടും അത് പിന്നീട് ഇല്ലാതാകുകയും ചെയ്യുമെന്ന കാരണത്താലാണ്. എന്നാല്‍ ഈ വാര്‍ത്ത ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ടാണ് സത്യവസ്ഥ പറയാന്‍ ഇങ്ങനെ ഒരു കുറിപ്പ് വേണ്ടി വന്നതെന്നും നടി പറഞ്ഞു.

വാര്‍ത്ത കുറിപ്പില്‍ നിന്ന്.. തുടര്‍ന്ന് വായിക്കാം..

ഫെബ്രുവരി 17

ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയിലൂടെ എനിക്ക് കടന്ന് പോകേണ്ടി വന്നു. അത് ഞാന്‍ സത്യസന്ധമായി കേരള പോലീസിനെ അറിയിക്കുകയും അതിന്റെ അന്വേഷണം നടന്നുക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്.

ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല

കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന ഓരോ സംഭവങ്ങളും നിങ്ങളെ പോലെ തന്നെ ഞാനും ഞെട്ടലോടെയാണ് കണ്ടത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ഞാനൊരാളെയും പ്രതിയാക്കാന്‍ എവിടെയും ശ്രമിച്ചിട്ടില്ല. ഒരു പേര് പോലും എവിടെയും ശ്രമിച്ചിട്ടില്ല.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍-സൗഹൃദം ഇല്ലാതെയായി

ഈ നടന്റെ കൂടെ ഒട്ടേറെ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ പിന്നീട് അത് ഇല്ലാതാകുകയും ചെയ്തു എന്നത് സത്യമാണെന്നും നടി പറഞ്ഞു.

കള്ളകേസില്‍ കുടുക്കിയതാണെങ്കില്‍

ആ വ്യക്തിയുടെ അറസ്റ്റുമായുള്ള കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ തെളിവുകളെല്ലാം അവര്‍ക്ക് എതിരായിരുന്നു. തന്നെ കള്ളകേസില്‍ കുടുക്കിയതാണെന്ന് ആ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് പുറത്ത് വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

എല്ലാ രേഖകളും സമര്‍പ്പിക്കും

ആ വ്യക്തിയുമായി വസ്തു ഇടപാടുകളോ പണമിടപാടുകളോ ഇല്ലെന്നും നടി തുറന്ന് പറഞ്ഞു. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടാല്‍ മതി. അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമര്‍പ്പിക്കാനും തയ്യാറാണെന്ന് നടി പറഞ്ഞു.

വീഡിയോകളൊന്നും എന്റെ അറിവോടെയല്ല

ഫേസ്ബുക്കിലും ട്വിറ്ററിലുമൊന്നും തനിക്ക് ട്വിറ്റര്‍ അക്കൗണ്ടില്ലെന്നും നടി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഓരോ വീഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല.

ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു

ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായി നടി പറഞ്ഞു.

ഇങ്ങനെ ഒരു കുറിപ്പ്

ചാനലില്‍ വന്നിരുന്ന് സംസാരിക്കാനുള്ള മാനസികാവസ്ഥ ഇപ്പോള്‍ ഇല്ലാത്തതുകൊണ്ടാണ് പിന്നെയും ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വന്നതെന്ന് നടി പറഞ്ഞു.

English summary
Actress says about fake news.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam