ഞാന്‍ നഗ്നയായി അഭിനയിച്ചാലും ഭര്‍ത്താവ് ഒന്നും പറയില്ല എന്ന് പ്രശസ്ത നടി
Recommended Video

വിവാഹം കഴിഞ്ഞാല്‍ നായികമാര്‍ അഭിനയിക്കുന്നത് തന്നെ വിരളമാണ്. അങ്ങനെ അഭിനയിച്ചാലും വളരെ സെലക്ടീവ് ആയിരിക്കും. അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അധികം ഗ്ലാമറകാതെ ശ്രദ്ധിക്കും.
എന്നാലിവിടെ ഇതാ ഒരു നടി വിവാഹ ശേഷം തനിക്ക് അഭിനയിക്കാന്‍ ലഭിച്ച സ്വാതന്ത്രത്തെ കുറിച്ച് പറയുന്നു. താന്‍ നഗ്നയായി അഭിനയിച്ചാലും ഭര്‍ത്താവിന് ഒരു കുഴപ്പവുമില്ല എന്നാണ് ഒരു പ്രശസ്ത നടി പറഞ്ഞിരിയ്ക്കുന്നത്.

ആരാണ് ആ നടി
കന്നട സിനിമകളിലൂടെ അഭിമുഖമായി ബോളിവുഡ് സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട നടി സുര്‍വീണ്‍ ചൗളയാണ് തനിക്ക് ഭര്‍ത്താവില്‍ നിന്ന് ലഭിച്ച സ്വാതന്ത്രത്തെ കുറിച്ച് വാചാലയായത്.

സുര്‍വീണ്‍ പറഞ്ഞത്.
ഓണ്‍സ്‌ക്രീനില്‍ ലിപ് ലോക്ക് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. കഥ ആവശ്യപ്പെട്ടാല്‍ നഗ്നയായി അഭിനയിക്കുന്നതിലും എന്റെ ഭര്‍ത്താവിന് യാതൊരു കുഴപ്പവുമില്ല എന്നാണ് സുര്‍വീണ്‍ പറഞ്ഞത്.

നല്ല പിന്തുണ
മാത്രമല്ല എന്റെ സിനിമാഭിനയത്തില്‍ ഭര്‍ത്താവില്‍ നിന്ന് നല്ല പിന്തുണ ലഭിയ്ക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ ഒരു പെണ്ണിന് മറ്റെന്ത് വേണം എന്നാണ് നടി ചോദിക്കുന്നത്.

ആരാണ് ആ ഭര്‍ത്താവ്
2015 ലാണ് സുര്‍വീണ്‍ ചൗളയുടെ വിവാഹം നടന്നത്. ഇറ്റലിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അക്ഷയ് താക്കര്‍ സുര്‍വീണിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തി.

തമിഴില്‍ പരിചിത
ഹിന്ദി സിനിമകളിലും പഞ്ചാബി സിനിമകളിലുമാണ് സുര്‍വീണ്‍ ഏറ്റവുമധികം അഭിനയിച്ചിട്ടുള്ളത്. മൂട്ര് പേര്‍ മൂട്ര് കാതല്‍, പുതിയ തിരുപ്പങ്കള്‍, ജയ് ഹിന്ദ് 2 എന്നീ ചിത്രങ്ങളിലൂടെ തമിഴിലും സുപരിചിതയാണ്.


Click it and Unblock the Notifications











