»   » അതേ എന്നെ നായികയാക്കിയത് കാഞ്ചനമാലയുടെ സ്വന്തം മൊയ്തീന്‍, സീമ പറയുന്നു

അതേ എന്നെ നായികയാക്കിയത് കാഞ്ചനമാലയുടെ സ്വന്തം മൊയ്തീന്‍, സീമ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

80കളില്‍ മലയാള സിനിമയില്‍ തിളങ്ങിയ താരമായിരുന്നു നടി സീമ. നിഴലുകളെ സാക്ഷി എന്ന ചിത്രത്തില്‍ തുടങ്ങി 250 ഓളം മലയാളം സിനിമകളില്‍ അഭിനയിച്ചു. കൂടാതെ തമിഴ്, തെലുങ്ക,ഹിന്ദി തുടങ്ങിയ അന്യ ഭാഷകളിലും സീമ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സീമയെ ആദ്യമായി നായികയാക്കിയത് മുക്കത്തെ കാഞ്ചനമാലയുടെ സ്വന്തം മൊയ്തീന്‍ ആണെന്ന് പറയുന്നു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ വച്ചാണ് സീമ ഇക്കാര്യം പുറത്ത് വിട്ടത്.

കുറച്ച് നാള്‍ മുമ്പ് മുക്കത്തെ മൊയ്തീന്‍ കാഞ്ചനമാല പ്രണയം എന്ന് നിന്റെ മൊയ്തീനായി തിയേറ്ററുകളില്‍ എത്തിയ വാര്‍ത്ത ഒരു തമിഴ് പത്രത്തില്‍ വന്നത് താന്‍ കാണുന്നത്. അങ്ങനെ താന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മൊയ്തീനെ ഓര്‍ക്കുകയായിരുന്നു. സീമ പറയുന്നു. സീമ പരിപാടിയില്‍ പറഞ്ഞ കാര്യങ്ങള്‍ തുടര്‍ന്ന് വായിക്കൂ...

എന്നെ നായികയാക്കിയത് കാഞ്ചനമാലയുടെ സ്വന്തം മൊയ്തീന്‍, സീമ പറയുന്നു

അരുണാചലം സ്റ്റുഡിയോയില്‍ താന്‍ സംവിധായകന്‍ എം ജി ബേബിയുടെ ചിത്രത്തിന്റെ ഷൂട്ടിങിന് പോയിരുന്നു. അവിടെ വച്ചാണ് ബേബിയേട്ടന്‍ തന്നോട് ചോദിച്ചു നിനക്ക് അഭിനയിക്കാന്‍ അറിയുമോ, ഞാന്‍ പറഞ്ഞു എനിക്കറിയില്ല.

എന്നെ നായികയാക്കിയത് കാഞ്ചനമാലയുടെ സ്വന്തം മൊയ്തീന്‍, സീമ പറയുന്നു

സ്റ്റുഡിയോ ശരിക്കും ഒരു കാടിനുള്ളിലാണെന്ന് പറയാലോ. അവിടെ പാമ്പ് വരെയുണ്ടാകും അതുപോലെയൊരു സ്ഥലമായിരുന്നു. ഞാനും കുറച്ച് പിള്ളേരും കൂടി പുറത്തേക്കിറങ്ങിയപ്പോള്‍ വീണ്ടും ഒരു ചോദ്യം നീ അഭിനയിക്കുമോ? നടന്‍ വിജയനായിരുന്നു അന്ന് അങ്ങനെ ചോദിച്ചത്. ഞാന്‍ അദ്ദേഹത്തോട് കുറേ ചൂടായി അഭിനയിക്കൂമോ എന്ന് ചോദിക്കുന്നത് ഇവിടെ വച്ചാണോ എന്നൊക്കെ പറഞ്ഞ്. സീമ പറയുന്നു.

എന്നെ നായികയാക്കിയത് കാഞ്ചനമാലയുടെ സ്വന്തം മൊയ്തീന്‍, സീമ പറയുന്നു

ബേബിയേട്ടനും വിജയേട്ടനും എന്നോട് അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ചത് സീരിയസായിരുന്നു എന്ന് തനിക്ക് മനസിലായത് പിന്നീടായിരുന്നു.

എന്നെ നായികയാക്കിയത് കാഞ്ചനമാലയുടെ സ്വന്തം മൊയ്തീന്‍, സീമ പറയുന്നു

എന്തായാലും താന്‍ ഉച്ചയാകുമ്പോള്‍ അങ്ങോട്ട് ഒന്ന് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ അമ്മയോട് കാര്യം പറഞ്ഞപ്പോള്‍ പോയി നോക്കാമെന്നും പറഞ്ഞു.

എന്നെ നായികയാക്കിയത് കാഞ്ചനമാലയുടെ സ്വന്തം മൊയ്തീന്‍, സീമ പറയുന്നു

ബേബിയേട്ടന്റെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം മറ്റൊരാളോട് പറയുന്നു ഇതാണ് ഞാന്‍ പറഞ്ഞ കുട്ടി. അത് മുക്കത്തെ കാഞ്ചനമാലയുടെ മൊയ്തീനായിരുന്നു. സീമ പറയുന്നു.

എന്നെ നായികയാക്കിയത് കാഞ്ചനമാലയുടെ സ്വന്തം മൊയ്തീന്‍, സീമ പറയുന്നു

മൊയ്തീന്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്. ബേബിയേട്ടന്‍ തന്നോട് ചോദിക്കേണ്ട കാര്യമൊന്നുമില്ല. നിങ്ങള്‍ തീരുമാനിച്ചോളൂ എന്ന് മൊയ്തീനും പറഞ്ഞു. അതിന് ശേഷം പിന്നീട് ആ മൊയ്തീനെ താന്‍ കാണുന്നത് ആ പത്ര വാര്‍ത്തയിലാണ്.

English summary
Actress Seema about Kanjanamala's Moideen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam