»   » സംവിധായകന് ഇഷ്ടപ്പെട്ട നടികളെ മാത്രം, ബാക്കിയുള്ളവരെ അവഗണിക്കും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!

സംവിധായകന് ഇഷ്ടപ്പെട്ട നടികളെ മാത്രം, ബാക്കിയുള്ളവരെ അവഗണിക്കും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!

By: Sanviya
Subscribe to Filmibeat Malayalam

1984ല്‍ പുറത്തിറങ്ങിയ 'പാവം ക്രൂരന്‍' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് സീമാ ജി നായര്‍. ഒട്ടേറെ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ നായകനായ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രമാണ് നടി ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

എന്നാല്‍ പഴയതു പോലെ മികച്ച വേഷങ്ങള്‍ വരുന്നില്ലെന്നാണ് നടി പറയുന്നത്. ആദ്യ കാലങ്ങളില്‍ നാടകത്തില്‍ നിന്ന് ലഭിച്ച അംഗീകാരത്തിന്റെ ഒരു കാല്‍ ഭാഗം പോലും സിനിമാ കരിയറില്‍ ഉണ്ടായിട്ടില്ലെന്ന് നടി പറയുന്നു. സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഇഷ്ടപ്പെടുന്ന നടിമാരെ മാത്രം മതിയെന്നും സീമ ജി നായര്‍ പറഞ്ഞു.

സിനിമാ ജീവിതത്തില്‍ താന്‍ നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് സീമാ ജീ നായര്‍ പറഞ്ഞത്. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. എന്താണെന്ന് തുടര്‍ന്ന് വായിക്കൂ..

അവഗണിച്ചു

സംവിധായകനും നിര്‍മാതാവിനും ഇഷ്ടമുള്ള നടിമാരുണ്ട്. അവരെയാണ് കൂടുതലും നല്ല വേഷങ്ങളിലേക്ക് പരിഗണിക്കുക.

ഒരു കഴിവും ഉണ്ടാകില്ല

മുഖത്ത് ഒരു ഭാവ വ്യത്യാസം വരാത്ത നടിമാരായിരിക്കും അഭിനയിക്കുന്നത്. അതെല്ലാം ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്നവരുടെ ഇഷ്ടങ്ങളാണ്.

ഏറെ വിഷമിപ്പിച്ചു

പഴയ നാടക നടിമാരുടെ മുഖം ഇന്നത്തെ സിനിമയ്ക്ക് ചേരുന്നതല്ല. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് ഇങ്ങനെയൊക്കെ പറയുന്നത് താന്‍ കേട്ടിട്ടുണ്ടെന്ന് സീമാ ജി നായര്‍ പറയുന്നു.

കയ്‌പേറിയ ചില അനുഭവങ്ങള്‍

ജീവിതത്തിലും ചില കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ആ വിഷമം മാറാറുണ്ടെന്നും നടി പറയുന്നു. ഇപ്പോള്‍ ചില ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നോക്കുകയാണെന്നും സീമ പറഞ്ഞു.

English summary
Actress Seema G Nair about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam