twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയില്‍ നിന്ന് പഠിച്ചതാണ് ഇത്, കുഞ്ഞിലെ മുതലുളള സ്വഭാവം ഇങ്ങനെ, ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ച് സീമ

    By Midhun Raj
    |

    സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയാണ് നടി സീമാ ജി നായര്‍. കാരക്ടര്‍ റോളുകളിലൂടെയാണ് സീമ ജി നായര്‍ മോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് നടി. നാടകങ്ങളില്‍ അഭിനയിച്ചാണ് സീമാ ജി നായര്‍ കരിയര്‍ തുടങ്ങിയത്. 17ാം വയസില്‍ നാടകരംഗത്ത് എത്തിയ സീമ ആയിരത്തിലധികം സ്‌റ്റേജുകളില്‍ അഭിനയിച്ചു. പിന്നീടാണ് സിനിമയിലും സീരിയിലുകളിലും നടി സജീവമായത്. മിഡില്‍ ക്ലാസ് കുടുംബത്തിലെ കഥാപാത്രങ്ങളായാണ് കൂടുതലും അഭിനയിച്ചത്. സിനിമകള്‍ക്കും സീരിയലുകള്‍ക്കും പുറമെ ടെലിഫിലിമുകളിലും അഭിനയിച്ച് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി താരം.

    seemagnair-

    ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സീമ ജി നായര്‍ വാര്‍ത്തകളില്‍ നിറയുന്നത്. അന്തരിച്ച നടി ശരണ്യ ശശിയ്ക്ക് ഒപ്പം അവസാനം വരെ ഉണ്ടായിരുന്നു നടി. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന ശരണ്യയുടെ കൂടെ സീമ എപ്പോഴും നിന്നു. ശരണ്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നിരവധി തവണ സീമ ജി നായര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

    അതേസമയം പ്രശസ്തിയും വരുമാനവും ഒകെയുളള സമയത്തും സഹജീവികളുടെ വേദനകളിലേക്ക് ഇങ്ങിച്ചെല്ലാന്‍ കഴിയുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സീമ ജി നായര്‍. സിനിമാദിക്യൂ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്. കുഞ്ഞിലെ മുതലെ എന്റെ സ്വഭാവം ഇങ്ങനെയായിരുന്നു എന്ന് നടി പറയുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. എനിക്കൊപ്പം സ്‌കൂളില്‍ പഠിച്ചവരൊക്കെ എപ്പോഴും പറയാറുണ്ട്. എന്നെ കുറിച്ച് ന്യൂസ് വരുമ്പോള്‍ അവരാര്‍ക്കും അത്ഭുതം തോന്നാറില്ലെന്ന്. കാരണം പണ്ടേ ഞാന്‍ ഇങ്ങനെയാണ്, നടി പറയുന്നു.

    അച്ഛന്‌റെ പണപ്പെട്ടിയില്‍ നിന്ന് പൈസ മോഷ്ടിച്ച് തുടങ്ങിയ പരിപാടിയാണ് ഇത് എന്നും സീമ ജി നായര്‍ പറഞ്ഞു. അച്ഛന് കടയുണ്ടായിരുന്ന സമയത്ത് അവിടെ നിന്ന് നാണയങ്ങള്‍ എടുത്ത് ഞാന്‍ ഡ്രസില്‍ ഒളിപ്പിക്കുമായിരുന്നു. സഹപാഠികളായ കുട്ടികള്‍ക്ക് എന്തെങ്കിലും വാങ്ങാനോ ആവശ്യമുണ്ടെങ്കില്‍ കൊടുക്കാനോ ആയിരുന്നു അങ്ങനെ ചെയ്തത്. അല്ലാതെ എനിക്ക് മിഠായി വാങ്ങാനോ വെളളം കുടിക്കാനോ അല്ല. സ്‌കൂളിലൊക്കെ എല്ലാ കാര്യത്തിനും ആക്ടീവായിരുന്നു താനെന്നും നടി ഓര്‍ത്തെടുത്തു.

    മമ്മൂട്ടി ചിത്രത്തിന്‌റെ കശ്മീര്‍ ലൊക്കേഷനില്‍ പെട്ടുപോയ മൂന്ന് പേര്‍, ഒടുവില്‍ സംഭവിച്ചത്മമ്മൂട്ടി ചിത്രത്തിന്‌റെ കശ്മീര്‍ ലൊക്കേഷനില്‍ പെട്ടുപോയ മൂന്ന് പേര്‍, ഒടുവില്‍ സംഭവിച്ചത്

    ചാരിറ്റി ചെയ്യുന്നതില്‍ അമ്മയാണ് തന്‌റെ പ്രചോദനം എന്നും സീമ ജി നായര്‍ പറയുന്നു. ഇതെല്ലാം എനിക്ക് അമ്മയില്‍ നിന്നും കിട്ടിയതാണ്. അമ്മയ്ക്ക് 60-75 രൂപയും രൂപയൊക്കെയാണ് ശമ്പളം കിട്ടുന്നത്. അമ്മ വരുമ്പോള്‍ കണ്ണ് കാണാത്തവരും കാത് കേള്‍ക്കാത്തവരും മുടന്തുളളവരും എല്ലാം നമ്മുടെ വീട്ടിലുണ്ടാവും. അമ്മ കൊണ്ട് വരുന്നത് 750 രൂപയാണെങ്കില്‍ 250കൂടെ കടം മേടിച്ചിട്ട് എല്ലാംകൂടെ എടുത്ത് ഇവര്‍ക്ക് കൊടുക്കും. ഒരു കാല്‍പവന്റെ സ്വര്‍ണം പോലും ഇട്ടിട്ടല്ല എന്‌റെ ചേച്ചിയെ കല്യാണം കഴിപ്പിച്ചത് എന്നും നടി പറഞ്ഞു.

    നാടകത്തുനിന്നും കിട്ടുന്നത് മുഴുവന്‍ എല്ലാവരുടെയും കല്യാണം നടത്താനും മറ്റുളളവര്‍ക്ക് വേണ്ടി കൊടുക്കാനും അമ്മ ഉപയോഗിച്ചു . അങ്ങനെ ജീവിച്ചൊരു അമ്മയായിരുന്നു എന്റെത്. മറ്റുളളവരെ സഹായിക്കണം എന്നാണ് അമ്മ പഠിപ്പിച്ചിട്ടുളളത്. പത്തിലധികം വര്‍ഷങ്ങളായി ചാരിറ്റി ചെയ്യുന്നുണ്ട്. എന്നാല്‍ അപ്പോഴൊന്നും ആരും അറിഞ്ഞിട്ടില്ല. എന്നാല്‍ ശരണ്യയുടെ പ്രശ്‌നം വന്നപ്പോഴാണ് എല്ലാവരും അറിഞ്ഞത് എന്നും അഭിമുഖത്തില്‍ സീമ ജി നായര്‍ പറഞ്ഞു.

    Recommended Video

    ശരണ്യയുടെ മരണത്തിന്റെ ആഘാതം മാറാതെ സീമ ജി നായർ..നെഞ്ചുരുകി കഴിയുന്നു

    നെഗറ്റീവ് റോളുകള്‍ കൂടുതല്‍ ചെയ്തതിന് കാരണം, ടേണിംഗ് പോയന്‌റ് ആയത് ഈ ചിത്രം, മനസുതുറന്ന് പ്രശാന്ത്‌നെഗറ്റീവ് റോളുകള്‍ കൂടുതല്‍ ചെയ്തതിന് കാരണം, ടേണിംഗ് പോയന്‌റ് ആയത് ഈ ചിത്രം, മനസുതുറന്ന് പ്രശാന്ത്‌

    Read more about: seema g nair
    English summary
    actress seema g nair reveals her mother was the real inspiration to do charity works
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X