മോഹന്‍ലാലിന്‍റെ ചില രംഗങ്ങള്‍ ശശിയേട്ടന് ഇഷ്ടമായില്ല! സ്‌ക്രീനില്‍ വന്നപ്പോള്‍ അത് മാറിയെന്ന് സീമ
മോഹന്‍ലാലിന്റെ സിനിമാജീവിതം മലയാളികള്‍ക്ക് മനപ്പാഠമാണ്. വില്ലനായാണ് താരം തുടക്കം കുറിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയായിരുന്നു മോഹന്‍ലാലിന്റെ രംഗപ്രവേശം. നരേന്ദ്രനില്‍ തുടങ്ങിയ അഭിനയ ജീവിതത്തില്‍ എത്രയെത്ര കഥാപാത്രങ്ങള്‍ക്കാണ് താരം ജീവന്‍ നല്‍കിയത്. മോഹന്‍ലാലിന്റെ വില്ലനായുള്ള അഭിനയത്തെക്കുറിച്ചും, ഐവി ശശിക്കൊപ്പമുള്ള ആദ്യ സിനിമയെക്കുറിച്ചുമൊക്കെ ഓര്‍ത്തെടുക്കുകയാണ് സീമ. മാധ്യമം വാര്‍ഷിക പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തതിന് ശേഷമായാണ് മോഹന്‍ലാല്‍ ഐവി ശശിയെ കാണാനായി പോയത്. സിനിമ നിറഞ്ഞോടുന്ന സമയത്തായിരുന്നു കൂടിക്കാഴ്ച. ചാന്‍സ് ചോദിക്കാനായിരുന്നില്ല മോഹന്‍ലാലിന്റെ വരവ്. ശശിയേട്ടനെ പരിചയപ്പെടുന്നതിന് വേണ്ടിയായിരുന്നു മോഹന്‍ലാല്‍ അന്ന് ചെന്നൈയിലേക്ക് എത്തിയതെന്നും സീമ പറയുന്നു. താരം പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മോഹന്‍ലാലിനെക്കുറിച്ച് സീമ
മോഹന്‍ലാല്‍ ശശിയേട്ടനെ കാണാന്‍വന്നപ്പോള്‍ സിനിമയിലേക്കുള്ള അവസരത്തെക്കുറിച്ചൊന്നും ചോദിച്ചിരുന്നില്ല. വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം അഹിംസ യില്‍ ഒരു വില്ലന്‍ വേഷമുണ്ടെന്നും ചെയ്യാമോ എന്നും ശശിയേട്ടന്‍ ചോദിക്കുകയായിരുന്നു. ചെയ്യാം സര്‍ എന്ന് പെട്ടെന്ന് തന്നെ ലാല്‍ മറുപടി നല്‍കി. അങ്ങനെയാണ് അംഹിസയില്‍ താരം അഭിനയിക്കുന്നത്.

വ്യത്യസ്തമായി ചെയ്തു
ലാലിനെ വെച്ചെടുത്ത ആദ്യ ഷോട്ട് കോഴിക്കോടായിരുന്നു. തുറന്ന ഒരു ജീപ്പില്‍ വേഗത്തില്‍ ഓടിച്ചുവന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്ത് അതില്‍ നിന്ന് ഇറങ്ങിവരണം. സിറ്റുവേഷന്‍ ലാലിന് പറഞ്ഞുകൊടുത്തു. പക്ഷേ ശശിയേട്ടന്‍ പറഞ്ഞുകൊടുത്തതില്‍ നിന്ന് വ്യത്യസ്തമായാണ് ലാല്‍ ചെയ്തത്. ജീപ്പ് ബ്രേക്ക് ചെയ്ത ശേഷം അതിന്റെ ഡോര്‍ തുറന്ന് ഇറങ്ങിവരാതെ മുന്നിലുള്ള ഗ്ലാസില്‍ കയ്യൂന്നി ചാടി വരികയാണ് ലാല്‍ ചെയ്തത്.
Recommended Video

പോരെന്ന് തോന്നിയിരുന്നു
ആ ചാട്ടത്തില്‍ തന്നെ വില്ലനിസത്തിന്റെ ചടുലത കാണാമായിരുന്നു. പ്രതിഭാധനനായ ഒരു ആക്ടര്‍ തന്നെയാണ് ഇയാളെന്ന് ശശിയേട്ടന്‍ അന്ന് തന്നെ ഉറപ്പിച്ചിരുന്നു. ആ സമയത്താണ് ലാല്‍ അഭിനയിച്ച ഓരോ രംഗങ്ങളും ഞങ്ങള്‍ സൂക്ഷ്മമായി വീക്ഷിച്ചത്. ക്യാമറയ്ക്ക് മുന്‍പില്‍ വളരെ ഫ്‌ളക്‌സിബിളായി ലാല്‍ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും ശശിയേട്ടന് അത് പോര എന്ന് തോന്നിയിരുന്നുവത്രേ. പക്ഷേ പെര്‍ഫോമന്‍സ് സ്‌ക്രീനില്‍ കണ്ടപ്പോള്‍ അത്യുഗ്രന്‍ എന്ന് പറയാതെ വയ്യ എന്നാണ് ശശിയേട്ടന്‍ പറഞ്ഞത്.

അസാമാന്യ അഭിനയം
അത്രമാത്രം അപാരമായ റേഞ്ച് ലാല്‍ തുടക്കം മുതലേ കാഴ്ചവെച്ചിരുന്നു. രചയിതാവും സംവിധായകനും കാണുന്നതിലപ്പുറമുള്ള ഒരു ഡയമെന്‍ഷന്‍ കഥാപാത്രത്തിന് നല്‍കാന്‍ കഴിവുള്ള നടനാണ് ലാല്‍, അത് മഹാനടന്മാര്‍ക്ക് മാത്രം കഴിയുന്ന കാര്യവുമാണ്. മോഹന്‍ലാലിന്‍റെ അഭിനയമികവിനെക്കുറിച്ച് വാചാലരായി സംവിധായകരും താരങ്ങളും നേരത്തെയും എത്തിയിരുന്നു.


Click it and Unblock the Notifications











