For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിക്കാൻ കൊതിയാണ്!! മകന്റെ ജീവൻ നിങ്ങളുടെ കയ്യിൽ!! ലൈവിൽ പൊട്ടിക്കരഞ്ഞ് സേതുലക്ഷ്മി

|

ഇമോഷണൽ സീനിലൂടെ പ്രേക്ഷകരെ കരയിപ്പാക്കാൻ പറ്റുന്നുണ്ടോ അല്ലെങ്കിൽ കോമഡിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാൻ പറ്റുന്നുണ്ടോ അവിടെയാണ് ഒരു അഭിനേതാവ് അല്ലെങ്കിൽ അഭിനേത്രിയുടെ വിജയം. സിനിമയിൽ മറ്റും ഒത്തിരി ഹൃദയഭേദകമായ രംഗങ്ങൾ നാം കണ്ടിട്ടുണ്ട്. അതിലെ മികച്ച പ്രകടനത്തിന് താരത്തിനെ വാനോളം പ്രശംസിച്ചിട്ടുമുണ്ട്. കെപിഎസി ലളിത, കവിയൂർ പൊന്നമ്മ എന്നിവരുടെ കൂട്ടത്തുലേയ്ക്ക് ഈ അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട അമ്മയാണ് സേതുലക്ഷ്മി. മലയാള സിനിമയിലെ വ്യത്യസ്തമായ ഒരു അമ്മ മുഖമായിരുന്നു ഇവരുടേത്. നമുക്ക് ചുറ്റം ജീവിക്കുന്ന സാധാരണക്കാരിയായ നാട്ടിൻ പുറത്തുകാരിയായ അമ്മയെയാണ് സേതുലക്ഷ്മിയിലൂടെ കാണാൻ സാധിച്ചിരുന്നത്. ഇതു തന്നെയാണ് ഈ അമ്മയെ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് അടുപ്പിച്ചതും.

ലാലേട്ടന്റെ ഒടിയൻ ഗെറ്റപ്പിൽ ശ്രീകുമാർ മേനോൻ!! കരിമ്പടം ധരിച്ച് ജനങ്ങൾക്കിടയിൽ, ലക്ഷ്യം പ്രമോഷനല്ല... കാണൂ

സിരിയലിലും സിനിമയിലുമായി ഒരേ സമയം ചരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത നടിയാണിവർ. എന്നാൽ ഇപ്പോൾ തിരക്കഥയോ മോക്കപ്പോ ക്യാമറയുടേയോ അകമ്പടിയില്ലാതെ പ്രേക്ഷകരുടെ കണ്ണ് നിറച്ചിരിക്കുകയാണ് ഈ അമ്മ. തന്റെ പ്രകടനത്തിൽ കൈയടിച്ച പ്രേക്ഷകർക്ക് മുന്നിൽ തൊഴു കൈയോടെ നിൽക്കുകയാണിവർ

ആ ചിക്കൻ കറി ഇത്ര ഹോട്ടായത് ഇങ്ങനെയാണ്!! വിൻസി തുറന്നു പറയുന്നു...

  മകന്റെ  ജീവനു വേണ്ടി

മകന്റെ ജീവനു വേണ്ടി

മകന്റെ ജീവൻ നിലനിർത്താൻ വേണ്ടിയാണ് ജനങ്ങൾക്ക് മുന്നിൽ സഹായം അഭ്യർഥിച്ച് സേതുലക്ഷ്മി അമ്മ രംഗത്തെത്തിയത്. കഴിഞ്ഞ 10 വർഷമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മകൻ കിഷോർ ചികിത്സയിലാണ്. വൃക്കമാറ്റി വയ്ക്കുക എന്നതു മാത്രമാണ് ഇനി ആകെയുളള മാർഗം. ഇതിനു വേണ്ടിയുള്ള സഹായം അൃഭ്യർഥിച്ചിരിക്കുകയാണ് ഈ അമ്മ. സിനിമയിലും മറ്റും അഭിനയിച്ച് കിട്ടുന്ന പണം കൊണ്ടാണ് മകനെ ചികിത്സക്കുന്നതും വീട്ട് ചെലവ് നടത്തുന്നതും.തന്റെ മകന്റെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം വേണമെന്നും ഈ അമ്മ പറയുന്നു.

 വൃക്ക മാറ്റി വയ്ക്കുക

വൃക്ക മാറ്റി വയ്ക്കുക

കിഷോറിന്റെ രണ്ട് വൃക്കകളും തകരാറിലാണ്. ഇനി വൃക്ക മാറ്റി വയ്ക്കുക എന്നൊരു പരിഹാരം മാത്രമേയുള്ളൂ. മകന് ജോലിയ്ക്ക് പോകാനാകില്ല. ചില കോമഡി പരിപാടികൾക്ക് പോകുന്നുണ്ട്. എന്നാൽ ഇപ്പോൾ ശരീരികമായി അതിനൊന്നും പോകാൻ പറ്റാത്ത അവസ്ഥയാണയാണിപ്പോഴെന്നും സേതുലക്ഷ്മി അമ്മ പറഞ്ഞു. തനിയ്ക്ക് വിചാരിച്ചിട്ട് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. വൃക്ക മാറ്റുക എന്നൊരു പോം വഴി മാത്രമേയുളളുവെന്നും വീഡിയോയിൽ പറയുന്നു.

 ചികിത്സ  ചെലവ്

ചികിത്സ ചെലവ്

കരമന പിആർഎസ് ആശുപത്രിയിലാണ് മകന്റെ ചികിത്സ നടക്കുന്നത്. രണ്ടു ദിവസത്തിലൊരിക്കൽ ഡയാലിസിസ് ചെയ്യണം. അതിനോടൊപ്പം രക്തം മാറ്റുകയും വേണം. മകന്റെ കാലിന് ചെറുതായി ബലകുറവ് തുടങ്ങിയെന്നും സേതു ലക്ഷ്മി അമ്മ പറയുന്നു. ഒരു ഡയാലിസിസിന് 1200 രൂപയാണ്. ഇതിന്റെ കൂടെ 6500 രൂപയോളം വരുന്ന ഒരു ഇഞ്ചക്ഷൻ എടുക്കണം., രക്തത്തിന് 900 രൂപയാണ്. പിന്നെ ഗുളികകളുമുണ്ട്. ഇതിന് പുറമേ വീട്ട് ചെലമുണ്ട. വൃക്ക മാറ്റി വയ്ക്കാൻ ഒരുപാട് പണമാകുമെന്നുള്ള ആശങ്കയും ഈ അമ്മ പ്രകടിപ്പിക്കുന്നുണ്ട്. 'ഒ പോസ്റ്റീവാണ്' കിഷോറിന്റെ ബ്ലഡ് ഗ്രൂപ്പ്.

മകന്റെ ആഗ്രഹം

മകന്റെ ആഗ്രഹം

രണ്ട് കുട്ടികളാണ് കിഷോറിനുളളത്. ഒരാൽക്ക് 13 വയസ്സ് മാത്രമേ ആയിട്ടുളളൂ. രണ്ടാമത്തെയാൾക്ക് പന്ത്രണ്ടും. വൃക്ക മാറ്റി വയ്ക്കണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ മുതൽ മരിച്ചു പോകുമോ എന്ന ഭയമാണ് അവന്. ജീവിക്കാൻ അത്രയധികം മോഹമാണവന്. തന്റെ മകന് 18 വയസ്സായെങ്കിൽ തനിയ്ക്ക് ഇത്ര സങ്കടം ഉണ്ടാല്ലായിരുന്നു- എന്നാണ് അവൻ പറയുന്നത്. തനിയ്ക്ക് കിട്ടുന്ന മുഴവൻ കാശ് ഉപയോഗിച്ചാണ് ഇപ്പോൾ ചികിത്സിക്കുന്നതെന്നും സോതു ലക്ഷ്മിയമ്മ പറഞ്ഞു.

താരസംഘടനയുടെ സഹായം

താരസംഘടനയുടെ സഹായം

താരസംഘടനയായ അമ്മയിൽ അംഗമാണ്. ഇക്കാര്യം അവരെ അറിയിച്ചിട്ടുണ്ട്. ഇടവേള ബാബു സാറിനോട് ഇക്കാര്യം പറയാനിരിക്കുകയാണെന്നും സേതുലക്ഷ്മി അമ്മ പറഞ്ഞു എല്ലാവരുടേയും സാഹായവും അതിനുപരി തന്റെ മകന് വേണ്ടി പ്രാർഥിക്കുകയും ചെയ്യണമെന്ന് സേതുലക്ഷ്മി അമ്മ പറയുന്നുണ്ട്.

സേതുലക്ഷ്മി ഫോൺ നമ്പർ : 9567621177

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്- തൈക്കാട് ശാഖ

അക്കൗണ്ട് നമ്പർ : 130301000008011 IFSC: IOBA0001303

സേതുലക്ഷ്മി ഫോൺ നമ്പർ : 9567621177

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്- തൈക്കാട് ശാഖ

അക്കൗണ്ട് നമ്പർ : 130301000008011 IFSC: IOBA0001303

English summary
actress sethu lekshmi amma beg help for her son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more