എല്ലാവരും തെറ്റിധരിച്ചു!! പൊന്നമ്മ ബാബുവിന്റെ ഇടപെടലോടെ വരുമാനംനിലച്ചു! തുറന്നു പറഞ്ഞ് സേതുലക്ഷ്മി
പൊന്നമ്മ ബാബുവിന്റെ വൃക്ക ദാനം ചെയ്യാനുള്ള മനസ്സിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
സിനിമ സീരിയൽ താരം സേതു ലക്ഷ്മി അമ്മയുടെ കണ്ണുനീർ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ സാധിക്കില്ല. രണ്ട് വൃക്കകളും തകരാറിലായ മകന് വേണ്ടി സഹായം അഭ്യർഥിച്ചായിരുന്നു സേതുലക്ഷി അമ്മ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു സഹായം അഭ്യർഥിച്ച് താരം രംഗത്തെത്തിയത്.
എന്നാൽ അന്ന് സഹായവും നിരവധി പേർ രംഗത്തെത്തിയിരുന്നു. വൃക്ക മാറ്റിവെച്ചാൽ മാത്രമേ മകൻ പഴയ അവസ്ഥയിലേയ്ക്ക് വരുകയുള്ളുവെന്ന് സേതുലക്ഷ്മി അമ്മ വീഡിയോയിൽ അന്ന് പറഞ്ഞിരുന്നു. വീഡിയോ ജനശ്രദ്ധ നേടിയതിനു പിന്നാലെ വൃക്ക നൽകാൻ തയ്യാറായി നടി പൊന്നമ്മ ബാബു രംഗത്തെത്തി. എന്നാൽ പിന്നീടുളള പരിശോധനയിൽ ഇവർക്ക് വൃക്ക ഡൊണേറ്റ് ചെയ്യാൻ സാധിക്കില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ സഹായവുമായി കൂടെ തന്നെയുണ്ടാകുമെന്ന് തരം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. തങ്ങൾക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായം പൊന്നമ്മബാബുവിന്റെ ഇടപെടലോടെ അവസാനിച്ചെന്ന് നടി സേതു ലക്ഷ്മി. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

സഹായം നിലച്ചു
പൊന്നമ്മ ബാബു എല്ലാക്കാര്യവും ഏറ്റെടുത്തുവെന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്. ഇതോടെ ലഭിച്ചു കൊണ്ടിരുന്ന സഹായം ഇല്ലാതായെന്ന് സോതുലക്ഷ്മി അമ്മ പറയുന്നു. ഇപ്പോൾ ഡയലിസിസ് തുടർന്നു കൊണ്ടിരിക്കുകയാണ്. ഒരു പരിപാടിയ്ക്കിടെ മകന്റെ അവസ്ഥ താൻ നടി തെസ്നി ഖാനോട് പറഞ്ഞു. ഇവർ തന്റെ സുഹൃത്തിനോട് പറയുകയും തുടർന്നാണ് ഫേസ്ബുക്ക് വീഡിയോയുണ്ടാക്കി പ്രമോട്ട് ചെയ്തത്. ഇതിലൂടെ ഒരുപാട് സഹായം ലഭിച്ചുവെന്നും ഇവർ പറഞ്ഞു.

പൊന്നബാബുവിന്റെ ഫോൺ വിളി
ഈ സമയത്താണ് പൊന്നമ്മ ബാബുവിന്റെ ഫോൺ എത്തുന്നത്. കുട്ടന് എന്താണ് അസുഖമെന്നും കാര്യങ്ങളെ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. തന്റെ കിഡ്നി O പോസ്റ്റീവാണെന്നും എന്നൽ തനിയ്ക്ക് കൊളസ്ട്രോൾ ഉണ്ടെന്നും അവർ നേരെത്തെ അറിയിച്ചു. അതേസമയം അ സമയത്ത് ഒരുപാട് പേർ വൃക്ക തരമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പൊന്നമ്മ ബാബു താരമായതു കൊണ്ട് ഫേമസ് ആകുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ വിമർശനം
പൊന്നമ്മ ബാബുവിന്റെ വൃക്ക ദാനം ചെയ്യാനുള്ള മനസ്സിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. എന്നൽ പരിശോധനയിൽ അത് നടക്കില്ലെന്ന് അറിഞ്ഞതോടെ പ്രേക്ഷകർ ഇവർക്ക് നേരെ തിരിഞ്ഞിരുന്നു. പ്രശസ്തിയ്ക്ക് വേണ്ടിയാണ് ഇവർ വൃക്കദാനം ചെയ്യാമെന്ന് ഏറ്റതെന്നായിരുന്നു വിമർശകരുടെ വാദം. എന്നാൽ ഇത്തരത്തിലുളള പ്രതികരണങ്ങൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരുന്നു.

പ്രശസ്തിയ്ക്ക് വേണ്ടിയല്ല
പ്രശസ്തിയ്ക്ക് വേണ്ടിയല്ല താൻ ഇത് ചെയ്തത്. ചേച്ചിയോടെ വളരെ രഹസ്യമായി പറഞ്ഞ കാര്യമാണ്. അല്ലാതെ വാർത്താ സമ്മേളനമോ മറ്റോ നടത്തി ആളുകളെ അറിയിച്ചതല്ല. ചേച്ചി ആരോടെ പറഞ്ഞതാണ് വിവരം പരസ്യമായത്. തനിയ്ക്കെതിരെ ഉയരുന്ന പ്രചരണങ്ങളിൽ ഒരു തരത്തിലുളള വിഷമവുമില്ല. കുറച്ച് പേർ വിളിച്ച് ചോദിച്ചിരുന്നു. അതിനെയെല്ലാം പോസിറ്റീവ് ആയാണ് കാണുന്നത്. ഞാനെന്താണു പറഞ്ഞത്, എന്താണു ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് എനിക്കും ദൈവത്തിനും സേതുലക്ഷ്മി ചേച്ചിക്കും അറിയാമെന്നു പൊന്നമ്മ ബാബു പറഞ്ഞു.


Click it and Unblock the Notifications











