ഷഫ്‌നയുടെ പ്രണയവും പൂവണിഞ്ഞു
വെള്ളിത്തിരയിലേക്ക് ബാലതാരമായെത്തിയ ഷഫ്‌ന നസീമും വിവാഹിതയായി. കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഷഫ്‌നയുടെ പ്രണയമാണ് വിവാഹത്തിലൂടെ സഫലമാകുന്നത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സജിനാണ് വരന്‍. രണ്ട് പേരുടെയും വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്ലസ് ടു വിലൂടെയാണ് ഷഫ്‌ന നായികയായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ സഹനടന്റെ വേഷത്തിലാണ് സജിന്‍ എത്തിയത്. സൗഹൃദത്തിലാണ് ഈ പ്രണയവും തുടങ്ങിയതത്രെ. പ്ലസ് ടു എന്ന ചിത്രത്തില്‍ ഒരുമിച്ചതോടെ ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഷഫ്‌ന തിരുവനന്തപുരം കാരിയും സജിന്‍ തൃശ്ശൂരുകാരനുമാണ്.

അടുത്തിടെ ഷഫ്‌ന സിനിമയില്‍ സജീവമാണ്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ് ഷഫ്‌ന അഭിനയരംഗത്തെത്തുന്നത്. ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിലൊരാളായി അഭിനയിച്ച ഷഫ്‌ന പിന്നീട് പ്രണയ വര്‍ണങ്ങള്‍ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കഥപറയുമ്പോള്‍ എന്ന ചിത്രത്തില്‍ വീണ്ടും ശ്രനീവാസന്റെ മകളായി തിരിച്ചുവന്നു. ഈ ചിത്രത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പിലും ഷഫ്‌ന അഭിനയിച്ചു. തുടര്‍ന്ന് ആഗതന്‍, കന്‍മഴ പെയ്യും മുമ്പ്, പ്ലസ് ടു, ആത്മകഥ, നവാഗതര്‍ക്ക് സ്വാഗതം, ലോക്പാല്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അമലപോളും ഫഹദ് ഫാസിലും ജോഡികളായ ഒരു ഇന്ത്യന്‍ പ്രണയകഥയാണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.


Click it and Unblock the Notifications











