For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനിപ്പോഴും ജീവനോടെ ഉണ്ടെന്ന് ഷക്കീല; താന്‍ മരിച്ചതായി വാര്‍ത്ത കൊടുത്ത ആള്‍ക്ക് വലിയൊരു നന്ദി പറഞ്ഞും താരം

  |

  തെന്നിന്ത്യന്‍ സിനിമയുടെ മാദക സുന്ദരിയായി ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ഷക്കീല. മലയാളികള്‍ക്ക് അടക്കം പ്രിയങ്കരിയായിരുന്ന ഷക്കീല ഇപ്പോള്‍ വളരെ കുറച്ച് സിനിമകൡ മാത്രമേ അഭിനയിക്കാറുള്ളു. എങ്കിലും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഏറ്റവുമൊടുവില്‍ ഷക്കീല അന്തരിച്ചെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

  ബിക്കിനിയിൽ അതീവ സുന്ദരിയായി നടി സാക്ഷി മാലിക്, പുത്തൻ ഫോട്ടോസ് കാണാം

  വാര്‍ത്തയിലെ സത്യമെന്താണെന്ന് അന്വേഷിച്ച് ആരാധകര്‍ പരക്കം പാഞ്ഞതോടെ വാര്‍ത്തയിലെ സത്യാവസ്ഥ വ്യക്തമാക്കി ഷക്കീല തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോയിലാണ് മരണ വാര്‍ത്ത വന്നതെങ്ങനെ ആണെന്നും താനിപ്പോള്‍ ആരോഗ്യവതിയായി ഇരിക്കുന്നുണ്ടെന്നും ഷക്കീല വ്യക്തമാക്കിയത്. വിശദമായി വായിക്കാം...

  താരങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നത് പതിവായി കൊണ്ടിരിക്കുകയാണ്. മുന്‍പ് രജനികാന്ത് മുതല്‍ പ്രമുഖ താരങ്ങളുടെ പേരില്‍ സമാനമായ വാര്‍ത്തകള്‍ നിരന്തരം വന്നിരുന്നു. ഏറ്റവുമൊടുവില്‍ നടന്‍ ജനാര്‍ദ്ദനന്റെയും ഷക്കീലയുടെയും മരണ വാര്‍ത്തയാണ് പുറത്ത് വന്നത്. താന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യവാനാണെന്നും ജനാര്‍ദ്ധനന്‍ വ്യക്തമാക്കി. പിന്നാലെ ഷക്കീലയും തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് മറുപടി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. തന്നെ കുറിച്ച് വാര്‍ത്ത കൊടുത്ത ആള്‍ക്ക് ഒരായിരം നന്ദി കൂടി പറഞ്ഞാണ് വീഡിയോയില്‍ ഷക്കീല പ്രത്യക്ഷപ്പെട്ടത്.

  'ഹായ്, ഹലോ എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ നിങ്ങളുടെ ഷക്കീല. ഇന്നലെ ഞാനൊരു വാര്‍ത്ത വന്നത് കേട്ടു. ഞാന്‍ മരിച്ചുവെന്ന തരത്തിലാണ് കൊടുത്തത്. തീര്‍ച്ചയായിട്ടും അങ്ങനെയൊന്നുമില്ല. ഞാന്‍ ഇവിടെ തന്നെയുണ്ട്. വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിറഞ്ഞ ചിരിയോടെയുമാണ് കഴിയുന്നത്. കേരളത്തിലെ ജനങ്ങള്‍ എനിക്ക് നല്‍കുന്ന കരുതലിന് വളരെയധികം നന്ദി. ഒത്തിരി സന്തോഷമുണ്ട്. ആരോ എന്നേ കുറിച്ച് ഒരു സങ്കടപ്പെടുത്തുന്ന വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തു.

  പക്ഷേ സംഭവമറിഞ്ഞ ഉടനെ നിരവധി പേരാണ് സത്യാവസ്ഥ അറിയുന്നതിനായി എന്നെ വിളിക്കുകയും അവരുടെ സ്‌നേഹം പങ്കുവെക്കുകയും ചെയ്തത്. നിങ്ങള്‍ എല്ലാവരുടേയും സ്‌നേഹത്തിന് ഒത്തിരി നന്ദി. എന്തായാലും ആ വാര്‍ത്ത നല്‍കിയ വ്യക്തിയ്ക്കും ഇപ്പോള്‍ ഞാന്‍ നന്ദി പറയുന്നു. കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാവരും വീണ്ടും എന്നെ കുറിച്ച് ഓര്‍മ്മിക്കാന്‍ കാരണമായത്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് വീണ്ടും നന്ദി പറയുകയാണെന്ന് ക്കീല വീഡിയോയില്‍ പറയുന്നു.

  സുമിത്രയുടെ സിദ്ധുവേട്ടൻ; റിയൽ ലൈഫിൽ ഭാര്യ എത്ര മാർക്ക് തരുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കൃഷ്ണ കുമാർ

  നിലവില്‍ പുതിയ സിനിമയുടെ തിരക്കുകളിലായിരുന്നു നടി. ഷക്കീല നിര്‍മ്മിക്കുന്ന തെലുങ്ക് ചിത്രമായ 'ലേഡീസ് നോട്ട് അലൗഡ്' എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഒടിടി പ്ലാറ്റ് ഫോമിലൂടെ തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്ന കാര്യം അടുത്തിടെ ഷക്കീല വെളിപ്പെടുത്തിയിരുന്നു. രമേഷ് കാവിലാണ് സംവിധാനം. പുതുമുഖങ്ങളെ അണിനിരത്തിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ നിര്‍മാണത്തിന് വേണ്ടി തന്റെ സ്വത്ത് മുഴുവന്‍ ചിലവാക്കിയതായി ഷക്കീല തുറന്ന് പറഞ്ഞിരുന്നു.

  താനൊരു റിലേഷന്‍ഷിപ്പിലാണ്; അതിലെ പ്രശ്‌നം കൊണ്ടല്ല വിഷത്തിലായതെന്ന് നടി സനുഷ, വ്യക്തിപരമായ കാരണമെന്നും നടി

  ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ട് രണ്ട് വര്‍ഷത്തോളം കഴിഞ്ഞിട്ടും സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണം റിലീസ് വൈകി പോവുകയായിരുന്നു. പണം പലിശയ്ക്ക് വാങ്ങി നിര്‍മ്മിച്ചത് കൊണ്ട് ഒടിടി റിലീസിനൊരുങ്ങിയതെന്നാണ് ആഴ്ചകള്‍ക്ക് മുന്‍പ് സിനിമയെ കുറിച്ച് ഷക്കീല വിശദമാക്കിയത്.

  സീരിയല്‍ ലൊക്കേഷനില്‍ നടന്‍ കാര്‍ത്തിക്കിനെ വിരട്ടുന്ന ബീന ആന്റണി; രസകരമായ വീഡിയോ പകര്‍ത്തി താരങ്ങളും

  Theerdha Ambily's Facebook Post About Unknown Shakeela Life

  ഷക്കീലയുടെ വീഡിയോ കാണാം

  Read more about: shakeela ഷക്കീല
  English summary
  Actress Shakeela Rubbishes A Fake News About Her Goes Viral, Know What
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X