അങ്ങനെ നിങ്ങള് അടിച്ചുപൊളിക്കണ്ട, പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും, തട്ടീം മുട്ടീം താരങ്ങളോട് ശാലു
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് തട്ടീം മുട്ടീം. വര്‍ഷങ്ങളായി മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. തട്ടീം മുട്ടീമിന്‌റെതായി വരാറുളള മിക്ക എപ്പിസോഡുകളും ശ്രദ്ധേയമാവാറുണ്ട്. പരമ്പരയിലെ താരങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മോഹനവല്ലിയുടെയും അര്‍ജുനന്റെയും കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്.
അതേസമയം തട്ടീം മുട്ടീമില്‍ പ്രധാന വേഷത്തില്‍ എത്തുന്ന താരങ്ങളില്‍ ഒരാളാണ് നടി ശാലു കുര്യന്‍. വിധുബാല എന്ന കഥാപാത്രമായിട്ടാണ് നടി പരമ്പരയില്‍ എത്തുന്നത്. അര്‍ജുനന്‌റെ ഇളയ സഹോദരന്‍ സഹദേവന്‌റെ ഭാര്യയാണ് വിധു. തട്ടീം മുട്ടീമില്‍ മറ്റു താരങ്ങള്‍ക്കൊപ്പം ശാലു കുര്യന്റെ സാന്നിദ്ധ്യവും പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്.

അതേസമയം അടുത്തിടെയാണ് നടി പരമ്പരയില്‍ നിന്നും വിട്ടുനിന്നത്. തുടര്‍ന്ന് അമ്മയായ സന്തോഷം ശാലു കുര്യന്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ആണ്‍കുഞ്ഞിനാണ് ശാലു ജന്മം നല്‍കിയത്. അലിസ്റ്റര്‍ മെല്‍വിന്‍ എന്നാണ് ആദ്യത്തെ കണ്‍മണിക്ക് ശാലുവും ഭര്‍ത്താവും പേരിട്ടത്. ക്രിസ്മസ് സമയത്ത് മകനും ഭര്‍ത്താവിനുമൊപ്പമുളള ചിത്രം പങ്കുവെച്ച് ശാലു കുര്യന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

2017ലായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. പത്തനംതിട്ട റാന്നി സ്വദേശിയായ മെല്‍വിന്‍ ഫിലിപ്പാണ് നടിയെ ജീവിത സഖിയാക്കിയത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ പിആര്‍ മാനേജരാണ് മെല്‍വിന്‍. പക്ക അറേഞ്ച്ഡ് മാര്യേജായിരുന്നു തങ്ങളുടെതെന്നും പെണ്ണ് കാണാന്‍ വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കണ്ടതെന്നും ശാലു കുര്യന്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു.

തട്ടീം മുട്ടീമില്‍ ഇല്ലാത്ത സമയത്ത് സോഷ്യല്‍ മീഡിയയില്‍ തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ശാലു കുര്യന്‍ എത്തിയിരുന്നു. അതേസമയം ശാലു കുര്യന്‌റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തട്ടീം മുട്ടീമിലെ സഹതാരങ്ങള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചാണ് നടി ഇത്തവണ എത്തിയത്. ചിത്രത്തിനൊപ്പം ശാലു കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി മാറി.

പെണ്ണുങ്ങളെ, നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു. നമ്മളുടെ പൊട്ട തമാശകള്‍, ലൂസ് ടോക്‌സ്, ഷൂട്ടിംങ് അങ്ങനെ എല്ലാം മിസ് ചെയ്യുന്നു. അങ്ങനെ ഞാന്‍ ഇല്ലാതെ നിങ്ങള്‍ അടിച്ചുപൊളിക്കണ്ട. പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും എന്നാണ് ചിത്രത്തിനൊപ്പം ശാലു കുര്യന്‍ കുറിച്ചത്. അതേസമയം ഇതിന് താഴെ കമന്റുമായി മഞ്ജു പിളള എത്തിയിരുന്നു.

ചുണ ഉണ്ടെങ്കില്‍ പെട്ടെന്ന് വാടി മരമാക്രി എന്നാണ് മഞ്ജു പിളള ശാലു കുര്യന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. തൊട്ടുപിന്നാലെ ഇതിന് മറുപടിയുമായി ശാലു എത്തി. ചുണ ഉണ്ട്, പക്ഷേ എന്റെ കുഞ്ഞ് ചെറുക്കാന്‍ സമ്മതിക്കില്ല എന്നാണ് ശാലു ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്. ശാലു പങ്കുവെച്ച ചിത്രത്തില്‍ മഞ്ജുപിളള, ഭാഗ്യലക്ഷ്മി, മനീഷ തുടങ്ങിയവരാണ് നടിക്കൊപ്പമുളളത്
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications