എന്നെ പോലെ മോര്‍ഫിംഗ് വീഡിയോ പലര്‍ക്കും വന്നിരുന്നു! ആരും ഇതുവരെ അതിനെ പറ്റി ചോദിച്ചിട്ടില്ല; ശാലു മേനോന്‍

ചെറിയ പ്രായം മുതല്‍ നര്‍ത്തകിയും അഭിനേത്രിയുമായി തിളങ്ങിയ താരമാണ് ശാലു മേനോന്‍. ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി. എന്നാല്‍ ഇടയ്ക്ക് ചില വിവാദങ്ങളും കേസുമൊക്കെ നടിയുടെ പേരില്‍ വന്നതോടെ വലിയ വിമര്‍ശനമാണ് ശാലുവിന് നേരിടേണ്ടതായി വന്നത്.

അമ്പത് ദിവസത്തോളം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതായിട്ടും നടിയ്ക്ക് വന്നിരുന്നു. അതേ സമയം ഇതൊക്കെ മറികടന്ന് സന്തോഷകരമായ ജീവിതവുമായി മുന്നോട്ട് പോവുകയാണ് നടിയിപ്പോള്‍. ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളൊന്നും ഇപ്പോള്‍ തന്നെ ബാധിക്കുന്നില്ലെന്നാണ് ശാലു പറയുന്നത്.

shalu-menon

എന്നാല്‍ മുന്‍പൊരിക്കല്‍ തന്റേതെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട അശ്ലീല വീഡിയോയെ കുറിച്ചും നടി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അധിക്ഷേപങ്ങളെ പറ്റി വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്ന വീഡിയോയെ കുറിച്ചും ശാലു പറഞ്ഞത്.

'തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അധിഷേപങ്ങളും സൈബര്‍ ബുള്ളിയിംഗുമൊക്കെ ഇപ്പോള്‍ ബാധിക്കാറില്ല. 2009 ല്‍ എന്റെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. അത് മോര്‍ഫിംഗ് വീഡിയോ ആണെന്ന് പിന്നീട് എല്ലാവര്‍ക്കും മനസിലായി. ഇപ്പോള്‍ പല താരങ്ങളുടെയും വീഡിയോ അതുപോലെയുണ്ട്. ഇത്രയൊക്കെയേ അതുള്ളുവെന്ന് മനസിലാക്കാം.

എന്നിരുന്നാലും ഇപ്പോഴും വളരെ മോശമായി മെസേജ് അയക്കുന്നവരുണ്ട്. മെസേജ് അയക്കുന്നവരും മാന്യത കാണിക്കണം. ഫേക്ക് ഐഡികളില്‍ നിന്ന് വന്നാണ് മോശം വാക്കുകള്‍ പറയുന്നത്. നേരിട്ട് അവരുടെ മുഖം കാണിച്ച് കൊണ്ട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യമില്ല. ഇത്തരത്തില്‍ വളരെ മോശമായി പ്രതികരിക്കുന്ന ചിലതിനോട് മാത്രമേ ഞാന്‍ പ്രതികരിക്കാറുള്ളു. ചിലത് ഞാന്‍ വിട്ട് കളയും. അല്ലെങ്കില്‍ അതിനേ നമുക്ക് സമയമുണ്ടാവുകയുള്ളു.

നല്ല കമന്റുകള്‍ക്ക് മറുപടി കൊടുക്കും. പിന്നെ തീരെ നിവൃത്തിയില്ലാതെ വരുന്ന മെസേജുകള്‍ക്ക മാത്രമേ ഞാന്‍ തിരിച്ച് പ്രതികരിക്കാറുള്ളു. കുറേയൊക്കെ കാര്യമാക്കാതെ വിടുകയാണ് ചെയ്യുന്നതെന്നും ശാലു പറയുന്നു.

shalu-menon

സത്യം പറഞ്ഞാല്‍ആ വീഡിയോ വന്നതിനെ പറ്റി ഇതുവരെ ആരും എന്നോട് ചോദിച്ചിട്ടില്ല. പലരും അത് കണ്ടിട്ടുണ്ടെങ്കിലും എന്നോട് ഒന്നും ചോദിക്കാന്‍ വന്നിട്ടില്ല. ഞാനത് കണ്ടപ്പോള്‍ കുറച്ച് വിഷമിച്ചു. നമ്മുടേതല്ലല്ലോ. പക്ഷേ അങ്ങനെ വന്നെങ്കില്‍ പിന്നെ എന്ത് ചെയ്യാന്‍ സാധിക്കും? അതിന് പിന്നാലെ പോവാനോ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല. അതിനുള്ള സാഹചര്യമൊന്നും നമ്മുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല.

അതെന്റെ വീഡിയോ ആണെന്ന് പറഞ്ഞ് എല്ലാവരും കണ്ടിട്ടുണ്ടാവുകയും അത് വിശ്വസിക്കുകയും ചെയ്തിട്ടുണ്ടാവും. പക്ഷേ ആരും എന്നോടതിനെ പറ്റി നേരിട്ട് ചോദിച്ചിട്ടില്ലെന്നതാണ് വസ്തുതയെന്നും നടി പറയുന്നു.

നൃത്തത്തിലൂടെ കരിയര്‍ തുടങ്ങിയ താരമാണ് ശാലു മേനോന്‍. ചെറിയ പ്രായത്തിലെ നര്‍ത്തകിയായി മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന ശാലു 1998 ലാണ് സിനിമയിലേക്ക് എത്തുന്നത്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചു. സിനിമകളെക്കാളും സീരിയലുകളിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ്, വാത്സല്യം എന്നിങ്ങനെ രണ്ട് സീരിയലുകളിലാണ് നടി അഭിനയിക്കുന്നത്.

More from Filmibeat

Read more about: shalu menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X