കെട്ടുന്ന ആള്‍ വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ തീര്‍ന്നില്ലേ! വീണ്ടും വിവാഹം കഴിക്കുമെന്ന് നടി ശാലു മേനോന്‍
സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരിക്കുന്ന നടിയാണ് ശാലു മേനോന്‍. ചെറിയ പ്രായത്തിലെ അഭിനയിച്ച് തുടങ്ങിയ നടി ഇടയ്ക്ക് ഒരു കേസില്‍ കുടങ്ങിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ടാണ് ശാലു മേനോന്‍ വിവാദങ്ങളില്‍ പെടുന്നത്. ശേഷം നടിയ്ക്ക് ജയിലില്‍ കിടക്കേണ്ടതായിട്ടും വന്നു.
നാല്‍പത്തിയൊന്‍പത് ദിവസത്തോളം ജയിലില്‍ കിടക്കേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് നടിയിപ്പോള്‍. സിനിമയില്‍ കാണുന്നതൊക്കെ പോലെയാണ് ആദ്യം ജയിലില്‍ എത്തിയപ്പോള്‍ തോന്നിയതെന്നാണ് ശാലു പറയുന്നത്. മാത്രമല്ല രണ്ടാമതൊരു വിവാഹം ഉണ്ടാവുമെന്നും വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ നടി പറയുന്നു.

ഞാന്‍ ജയിലില്‍ ഉള്ളപ്പോള്‍ രണ്ട് ദിവസം കൂടുമ്പോള്‍ എന്റെ അമ്മ എന്നെ കാണാനായി വരുമായിരുന്നു. വിവരങ്ങളൊക്കെ അങ്ങനെ അറിഞ്ഞിരുന്നു. ആദ്യം ചെന്ന് ഒരാഴ്ച എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം സിനിമയിലൊക്കെ മാത്രമേ ജയിലൊക്കെ കണ്ടിട്ടുള്ളു. ജീവിതത്തില്‍ അത് അനുഭവിക്കേണ്ടതായി വന്നപ്പോള്‍ പൊരുത്തപ്പെട്ട് പോകാന്‍ ബുദ്ധിമുട്ടായി.
അമ്മയും അമ്മൂമ്മയും ഞാനും അടങ്ങുന്ന കുടുംബമായിരുന്നു എന്റേത്. പരിപാടികള്‍ക്ക് പോകുമ്പോഴും ഒരു ഷോപ്പിങ്ങിന് പോകുമ്പോള്‍ പോലും അമ്മ എന്റെ കൂടെ ഉണ്ടാവും. ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ല. അങ്ങനെയുള്ളപ്പോഴാണ് നാല്‍പത്തിയൊന്‍പത് ദിവസം ഒറ്റയ്ക്ക് നില്‍ക്കേണ്ടതായി വന്നത്. അതെനിക്ക് ചിന്തിക്കാനെ പറ്റിയിരുന്നില്ല. പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ പിടിച്ച് നില്‍ക്കാനൊരു ശക്തിയെനിക്ക് കിട്ടി.
എന്റെ ഡാന്‍സ് സ്‌കൂള്‍ അടിച്ച് പൊട്ടിക്കും, കുട്ടികളെ നഷ്ടപ്പെടുമോ എന്നൊക്കെ എനിക്ക് ഭയങ്കര ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല. അതൊക്കെ അമ്മ വന്നപ്പോള്‍ അറിഞ്ഞിരുന്നു. സ്‌കൂളും കാര്യങ്ങളുമൊക്കെ അമ്മ തന്നെ മാനേജ് ചെയ്ത് കൊണ്ട് പോയി. അതിലൊന്നും എനിക്ക് വിഷമമില്ലായിരുന്നു.

ഞാന്‍ ജയിലിലേട്ട് വന്ന സമയത്ത് എല്ലാവരെയും ലോക്ക് ചെയ്തിട്ടിരിക്കുകയാണ്. ലാലേട്ടന്റെയൊക്കെ സിനിമയില്‍ കണ്ടത് പോലെ സീനാണ് ജയിലിലും ഉണ്ടായത്. എന്നെ കണ്ടപ്പോള്‍ അവരൊക്കെ ബഹളമുണ്ടാക്കി. കാരണം സീരിയലില്‍ എന്നെയവര്‍ കാണുന്നതാണ്. പിന്നെ പല സ്വഭാവക്കാരെ അവിടെ നിന്നും കാണാന്‍ പറ്റി. ഒരുപാട് സാധുക്കളും അവിടെയുണ്ട്.
ഞാനും ഒരു പ്രായമുള്ള അമ്മയുമായിരുന്നു ഒരുമിച്ച് ഉണ്ടായിരുന്നത്. ജാമ്യമൊക്കെ കിട്ടിയിട്ടും മക്കള്‍ വിളിക്കാന്‍ വരാത്തതിനെ തുടര്‍ന്ന് അവിടെ കഴിയുന്നവരുണ്ട്. അതൊക്കെ നമുക്കും വിഷമമാണെന്ന് നടി പറയുന്നു.
ഇനിയൊരു വിവാഹമുണ്ടാവുമോ എന്നതിനെ പറ്റിയും നടി സംസാരിച്ചിരുന്നു. 'മുന്‍ഭര്‍ത്താവ് എന്നെ കുറിച്ച് അഭിമുഖത്തില്‍ സംസാരിച്ചത് കണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം രേഖപ്പെടുത്തി എന്നേ ഞാന്‍ കരുതുന്നുള്ളു. പിന്നെ ഞങ്ങള്‍ ഡിവോഴ്‌സ്ഡ് ആയി. ജീവിത്തതില്‍ ഇനിയൊരു കൂട്ട് വേണം. എനിക്ക് ഒരുപാട സ്ഥാപനങ്ങളുണ്ട്. ഞാനും അമ്മയും മാത്രമേയുള്ളു.
ഞങ്ങളെ കൊണ്ട് ഇത് ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കില്ല. നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാള്‍ കൂടെ ഉണ്ടാവണമെന്നുണ്ട്. പക്ഷേ ഉടനെ ഉണ്ടാവില്ല. ഇനിയൊരു വിവാഹം ഉണ്ടാവും. പക്ഷെ അതിനെ കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമായില്ല. സമയമാവുമ്പോള്‍ നടക്കുമായിരിക്കും. എനിക്ക് പിന്തുണ തരുന്ന ഒരാാളായിരിക്കണം. ഈ ഫീല്‍ഡ് ഇതാണെന്ന് മനസിലാക്കണം. വീട്ടിലിരിക്കണമെന്ന് പറഞ്ഞാല്‍ തീര്‍ന്നില്ലേ. അങ്ങനെ ഒരാളെയാണ് താന്‍ നോക്കുന്നതെന്നും' ശാലു മേനോന്‍ പറയുന്നു.


Click it and Unblock the Notifications











