സാരിയുടുത്ത് വരാന്‍ പറഞ്ഞു!! ഹോട്ടലാണെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി, സംവിധായകനെതിരെ നടി

ഇന്ത്യൻ സിനിമയിൽ വൻ ചലനം സൃഷ്ടിച്ച സംഭവമായിരുന്നു നടിമാരുടെ മീടു വെളിപ്പെടുത്തൽ. ഹോളിവുഡിൽ തുടങ്ങി പിന്നീട് ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും മീടൂ വൻ വിവാദം സൃഷ്ടിച്ചിരുന്നു. നടിമാർ മാത്രമല്ല സിനിമയിലെ വനിത സങ്കേതിക പ്രവർത്തകരും മീടു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഇവരുടെ വെളിപ്പെടുത്തൽ വൻ ഞെട്ടലോടെയായിരുന്നു ആരാധകർ കേട്ടത്.

കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെലുങ്ക് താരം ശാലു രംഗത്തെത്തിയിരുന്നു. സംവിധായകന് എതിരെയായിരുന്നു നടിയിടെ വെളിപ്പെടുത്തൽ. വിജയ് ദേവേരെക്കൊണ്ടയുടെ ചിത്രത്തിൽ അഭിനയിക്കാൻ വഴങ്ങി കെടുക്കണമെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ഇപ്പോഴിത ഇതിനെ കുറിച്ചുളള കൂടുതൽ വെളിപ്പെടുത്തലുമായി നടി രംഗത്ത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

 പ്രമുഖ സംവിധായകൻ

പ്രമുഖ സംവിധായകൻ

സംവിധായകന്റെ പേര് പറയാതെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. തെലുങ്കിലെ ഒരു പ്രമുഖ സംവിധായകൻ എന്ന് മാത്രമാണ് ഇയാളെ കുറിച്ച് നടി വിശേഷിപ്പിച്ചത സംവിധായകന്റെ പേര് അഭിമുഖത്തിൽ വെളിപ്പെടുത്താൻ നടി തയ്യാറായില്ല.

റൂമിൽ നിന്ന് ഓടി  രക്ഷപ്പെട്ടു

റൂമിൽ നിന്ന് ഓടി രക്ഷപ്പെട്ടു

സിനിമയുടെ ഓഡിഷന് സാരിധരിച്ചു വരാൻ സംവിധായകൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. അയാളുടെ ഓഫീസിൽ വെച്ചാണ് അഭിമുഖം എന്നാണ് പറഞ്ഞിരുന്നത്. മേൽ വിലാസവും നൽകിയിരുന്നു. എന്നാൽ അവിടെ എത്തിയപ്പോഴാണ് അത് ഓഫീസ് അല്ലെന്നും അയാളുടെ വീടാണെന്നും മനസ്സിലായത്. പിന്നീട് മോശമായ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അപ്പോൾ ശരീരം വിയർക്കാൻ തുടങ്ങി. അയാൾ എസി ഓൺ ചെയ്തു. ചതി മനസ്സിലായതിനെ തുടർന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

നടിയുടെ വീഡിയോ

നടിയുടെ വീഡിയോ

വിവാദത്തിന് തൊട്ട് പിന്നാലെ ശാലുവിന്റെ വീഡിയോ വൈറലായിരുന്നു. ഓരാളോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നത്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന് നേരം അസഭ്യവർഷവുമായി ചിലർ രംഗത്തെത്തുകയായിരുന്നു.വീഡിയോ പുറത്ത് വിട്ടത് ആരാണെന്ന് അറിയില്ലെന്നും അത് തന്റെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന ഭയമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഇതിനു മുൻപും ഇത്തരത്തിലുളള സംഭവം

ഇതിനു മുൻപും ഇത്തരത്തിലുളള സംഭവം

ആ സംവിധായകൻ ഒരിക്കലും സമ്മതിക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് പരാതിപ്പെടാൻ ശ്രമിക്കാത്തതെന്നും ശാലു പറഞ്ഞു. സിനിമയിൽ നിന്ന് തനിക്ക് ആദ്യമായിട്ടല്ല ഇത്തരം അനുഭവം നേരിടേണ്ടി വന്നതെന്നും നടി പറഞ്ഞു. തമിഴ് സിനിമയിൽ ചെറിയ വേഷങ്ങളിൽ ഇവർ പ്രത്യക്ഷപ്പെട്ടിരുന്നു. ശിവകാർത്തികേയൻ, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മിസ്റ്റർ ലോക്കലാണ് ഇവരുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X