ഒരു നോക്ക് കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു!! ഹണിമൂൺസ്ഥലം വരെ കണ്ടുപിടിച്ച് ഷംന കാസീം
പാർത്ഥിപൻ സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് ഷംന ചെക്കോസ്ലോവാക്കിയയിൽ എത്തിയത്.
നൃത്തത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന നടിയാണ് ഷംന കാസിം. സിനിമയിൽ മാത്രമല്ല സ്റ്റേജ് ഷോകളിലും നടി സജ്ജീവമാണ്. സ്റ്റേജ് ഷോകൾക്കായി ഇവർ നിരവധി രാജ്യങ്ങൾ സഞ്ചരിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങൾ സഞ്ചരിച്ചിട്ടുണ്ടെങ്കിലും താരത്തിനെ ആകർഷിച്ച സ്ഥലം ചെക്കോസ്ലോവാക്കിയയാണ്. സ്ഥലത്തിന്റെ ഭംഗി നടിയെ അത്രയധികം ആകർഷിച്ചിട്ടുണ്ട്.

പാർത്ഥിപൻ സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് ഷംന ചെക്കോസ്ലോവാക്കിയയിൽ എത്തിയത്. സ്ഥലം കണ്ടപ്പോൾ തന്നെ താരം ഒരു കാര്യം ഉറപ്പിച്ചു. തന്റെ തന്റെ ഹണിമൂൺ സ്ഥലം ചെക്കോസ്ലോവാക്കിയായിരിക്കുമെന്ന് . ഓസ്ട്രേലിയയിൽ ചിത്രീകരണം പൂർത്തിയാക്കിയതു ശേഷമായിരുന്നു ഇവർ ഇവിടെ എത്തിയത്. ഇവിടെ അവേശഷിക്കുന്ന കുറച്ച് ഭാഗത്തിന്റെ ചിത്രീകരണമായിരുന്നു .
രാത്രിയോടെയായിരുന്നു ഇവർ ചെക്കോസ്ലോവാക്കിയയിൽ എത്തിയത്. പുലർച്ചെ മുറിയുടെ കർട്ടൻ മാറ്റിയപ്പോഴാണ് അത്ഭുത ദൃശ്യം ദർശിച്ചത്. എത്ര മനോഹരമായിരുന്നു അത്. ഇത്രയധികം മനോഹാരിത ചെക്കോസ്ലോവാക്കിയയ്ക്ക് ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോയ നിമിഷമായിരുന്നു അതെന്ന് താരം പറഞ്ഞു. ഷൂട്ട് കഴിഞ്ഞതു കൊണ്ട് അധികം അവിടെ ചുറ്റിക്കാണാൻ സാധിച്ചിരുന്നില്ലെന്നും ഷംന പറഞ്ഞു. എന്താൽ എന്തായാലും തന്റെ ഹണിമൂൺ ഇവിടെയായിരിക്കുമെന്ന് താരം ഉറപ്പിച്ചു പറയുകയായിരുന്നു.


Click it and Unblock the Notifications