»   » ആഗ്രഹിച്ചതെല്ലാം നേടാമായിരുന്നു, പക്ഷേ പലയിടത്തും താണുകൊടുക്കേണ്ടി വരുമെന്ന് ഷംന കാസിം!

ആഗ്രഹിച്ചതെല്ലാം നേടാമായിരുന്നു, പക്ഷേ പലയിടത്തും താണുകൊടുക്കേണ്ടി വരുമെന്ന് ഷംന കാസിം!

Posted By: Sanviya
Subscribe to Filmibeat Malayalam

ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ ഷംന കാസിം എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. പിന്നീട് ഡിസംബര്‍, പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അതിന് ശേഷം കാര്യമായ വേഷങ്ങളൊന്നും മലയാളത്തില്‍ നിന്ന് ലഭിക്കാതെ വന്നപ്പോള്‍ നടി അന്യഭാഷാ ചിത്രങ്ങളെ തേടിയിറങ്ങി.

ശ്രീമഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലെ ഷംനയുടെ വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തിലൂടെ നടി തമിഴിലും അഭിനയിച്ചു. എന്നാല്‍ അന്യഭാഷയില്‍ പേരെടുത്ത് തുടങ്ങിയപ്പോള്‍ പലരും തനിക്ക് പാര പണിതുടങ്ങിയെന്നാണ് നടി ഷംന കാസിം പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

മലയാള സിനിമയെ കുറിച്ച്

മലയാള സിനിമയില്‍ വളരണമെങ്കില്‍ ഗോഡ് ഫാദറും ഭാഗ്യവും കൂടി വേണമെന്ന് നടി ഷംന കാസിം പറയുന്നു.

അന്യഭാഷയിലും

മലയാളത്തിലെ പോലെ തന്നെ അന്യഭാഷയിലും നടിയുടെ വളര്‍ച്ചയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണത്രേ. എന്നാല്‍ താന്‍ ആരെയും കുറ്റപ്പെടുത്തില്ലാന്നാണ് നടി പറയുന്നത്.

ഈ വര്‍ഷത്തെ പ്രോജക്ടുകള്‍

അമ്മൈ, അര്‍ജുനന്‍ കഥളി, പടം പേസും എന്നീ തമിഴ് ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവുമാണ് ഷംന കാസിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. തെലുങ്ക് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

മലയാളത്തില്‍

രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയാണ് ഷംന കാസിം ഒടുവില്‍ അഭിനയിച്ച മലയാളം ചിത്രം. അമല പോളും നിവിന്‍ പോളിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Actress Shamna Kasim film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam